Categories: Kerala

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: അന്‍സില്‍ ജലീലിനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു, സര്‍ട്ടിഫിക്കറ്റ് താന്‍ നിര്‍മിച്ചതല്ലെന്ന് മൊഴിയില്‍ ആവര്‍ത്തിച്ചു

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ കെഎസ്യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഇദ്ദേഹത്തോട് ജൂലൈ ഏഴിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Published by

തിരുവനന്തപുരം : വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്ന കേസില്‍ കെഎസ്‌യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലാണ് അന്‍സില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ബിരുദ സര്‍ട്ടിഫിക്കറ്റ് താന്‍ നിര്‍മിച്ചതല്ലെന്നാണ് പോലീസ് മുമ്പാകെ അന്‍സില്‍ അറിയിച്ചത്.  

എസ്പിയുടെ നേതൃത്വത്തിലാണ് അന്‍സിലിനെ ചോദ്യം ചെയ്തത്. ബുധനാഴ്ച രാവിലെ അഭിഭാഷകനൊപ്പമാണ് അന്‍സില്‍ ജലീല്‍ കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനിലെത്തിയത്. കേസില്‍ അന്‍സിലിനെ പോലീസ് രണ്ടാഴ്ചത്തേയ്‌ക്ക് ജാമ്യത്തില്‍ വിടണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശമുണ്ട്്. അതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യത്തില്‍ വിടണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

 ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്ന് എസ്എസ്എല്‍സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. . കേരള സര്‍വകലാശാല രജിസ്ട്രാറാണ് അന്‍സിലിന്റെ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പോലീസില്‍ പരാതി നല്‍കിയത്.

അന്‍സില്‍ ജലീലിന്റേതെന്ന പേരില്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പൊതു സമൂഹത്തിന് മുന്നില്‍ ഉണ്ടെങ്കിലും ഇതുപയോഗിച്ച് എന്തെങ്കിലും നേട്ടമുണ്ടാക്കിയതായി വെളിവായിട്ടില്ലെന്നായിരുന്നു മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ഏതെങ്കിലും സമിതിക്ക് മുന്നില്‍ ഇത് സമര്‍പ്പിച്ചതായി അറിവില്ലെന്നും കോടതി നിരീക്ഷിച്ചു. താന്‍ നിലവില്‍ ജോലി ചെയ്യുന്നത് പ്ലസ്ടു യോഗ്യതയുടെ അടിസ്ഥാനത്തിലാണ്.  

എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നതിന് പിന്നാലെയാണ് അന്‍സിലിനെതിരേയും ആരോപണം ഉയര്‍ന്നത്. എന്നാല്‍ താന്‍ ആലപ്പുഴ എസ്ഡി കോളേജില്‍ 2014- 17 കാലത്ത് ബിഎ ഹിന്ദിക്കാണ് പഠിച്ചതെന്നാണ് പറയുന്നത്. പ്രചരിക്കുന്ന സര്‍ട്ടിഫിക്കറ്റ് ബികോമിന്റേതാണ്. ഡിഗ്രി പഠനം താന്‍ പൂര്‍ത്തിയാക്കിയിട്ടില്ല. ദേശാഭിമാനിയില്‍ വാര്‍ത്ത വന്നതിന് പിന്നാലെ ഇതിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നുമാണ് അന്‍സില്‍ അറിയിച്ചത്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by