Categories: Kerala

ബക്രീദ്; നാളെയും മറ്റെന്നാളും പൊതുഅവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

29ലെ അവധി ഇസ്ലാം മതത്തില്‍പെട്ടവര്‍ക്കു മാത്രമായി നിയന്ത്രിതാവധിയും സര്‍ക്കാര്‍ പരിഗണനയിലുണ്ടായിരുന്നെങ്കിലും അവസാനം പൊതുഅവധി എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു.

Published by

തിരുവനന്തപുരം:  കേരളത്തില്‍ വലിയ പെരുന്നാള്‍ പ്രമാണിച്ച് നാളെയും മറ്റെന്നാളും സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. വലിയ പെരുന്നാള്‍ (ബക്രീദ്) 29ന് ആഘോഷിക്കാന്‍ തീരുമാനിച്ചത് കണക്കിലെടുത്ത് നാളത്തെ അവധിക്കു പുറമേ മറ്റന്നാള്‍ കൂടി സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ യോഗം ആണ് തീരുമാനിച്ചത്.

28ലെ അവധി 29ലേക്കു മാറ്റാനാണ് പൊതുഭരണ വകുപ്പില്‍നിന്നു മുഖ്യമന്ത്രിക്കു ശുപാര്‍ശ പോയത് എന്നാല്‍, വിവിധ മുസ്ലിം സംഘടനകള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതു കണക്കിലെടുത്ത് 28നും 29നും അവധി നല്‍കാന്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. 29ലെ അവധി ഇസ്ലാം മതത്തില്‍പെട്ടവര്‍ക്കു മാത്രമായി നിയന്ത്രിതാവധിയും സര്‍ക്കാര്‍ പരിഗണനയിലുണ്ടായിരുന്നെങ്കിലും അവസാനം പൊതുഅവധി എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by