Categories: Thiruvananthapuram

വര്‍ക്കല ക്ലിഫ് കുന്നില്‍ നിന്ന് യുവാവ് 50 അടി താഴ്ചയിലേക്ക് വീണു; നട്ടെല്ലിനടക്കം ഗുരുതര പരിക്ക്, കുന്നിന് മുകളിലൂടെ നടക്കവേ കാൽവഴുതി താഴേക്ക് വീണു

ഇന്നലെ രാത്രി 12.30 നാണ് അപകടം നടന്നത്. അഗ്‌നിശമന സേനയും പോലീസും എത്തിയാണ് ഇയാളെ രക്ഷിച്ചത്.

Published by

തിരുവനന്തപുരം: വര്‍ക്കല ഹെലിപ്പാഡിന് സമീപമുള്ള ക്ലിഫ് കുന്നില്‍ നിന്ന് യുവാവ് 50 അടിയോളം താഴേക്ക് വീണു. തമിഴ്‌നാട് സ്വദേശിയായ വിനോദസഞ്ചാരി സതീഷ് (30) ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ സതീഷിന് നട്ടെല്ലിനടക്കം ഗുരുതരമായി പരിക്കേറ്റു.

ഇന്നലെ രാത്രി 12.30 നാണ് അപകടം നടന്നത്. അഗ്‌നിശമന സേനയും പോലീസും എത്തിയാണ് ഇയാളെ രക്ഷിച്ചത്. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സതീഷിനെ ഇവിടെ നിന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി. സതീഷും സഹോദരൻ വെങ്കിടേഷും മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഇന്നലെയാണ് വർക്കലയിലെത്തിയത്. ക്ളിഫ് കുന്നിന് മുകളിലൂടെ നടക്കവേ കാൽവഴുതി സതീഷ് താഴേയ്‌ക്ക് വീഴുകയായിരുന്നു.

വെങ്കിടേഷും സുഹൃത്തുക്കളും ബഹളംവച്ചതോടെ ടൂറിസം പോലീസ് സ്ഥലത്തെത്തി.  പിന്നാലെ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by