തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി. പാളയം മസ്‌കറ്റ് ഹോട്ടലിന് സമീപമുളള മരത്തിന്റെ മുകളിലാണ് കുങ്ങിനെ കണ്ടെത്തിയത്.
ഇവിടത്തെ കാവല്‍ക്കാരനാണ് കുരങ്ങ് പുളിമരത്തിലെ ഏറ്റലും ഉയര്‍ന്ന ചില്ലയില്‍ ഇരിക്കുന്നത് കണ്ടത്. തുടര്‍ന്ന് മൃഗശാല അധികൃതരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.
കൂട്ടിലേക്ക് വിടുന്നതിനിടെ ചാടി രക്ഷപ്പെട്ട ഹനുമാന്‍ കുരങ്ങ് കുറച്ച് ദിവസം മൃഗശാല വളപ്പിലെ മരങ്ങളില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ താഴെക്ക് ഇറങ്ങി വരുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതര്‍. ഇതിനിടെയാണ് രണ്ട് ദിവസം മുമ്പ് കുരങ്ങ് മ്യൂസിയം വളപ്പില്‍ നിന്നും രക്ഷപ്പെട്ടത്.
കുരങ്ങ് അലഞ്ഞ് നടക്കുന്നത് കാക്കകളുടെയും മറ്റ് മൃഗങ്ങളുടെയും ആക്രമണം അതിന് നേര്‍ക്കുണ്ടാകാന്‍ കാരണമാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: