Categories: Football

ഐസ്ലന്‍ഡിനെതിരായ പോര്‍ച്ചുഗലിന്റെ യൂറോ യോഗ്യതാ മത്സരം; ഉദ്വേഗജനകമായി അവസാന മിനിട്ടില്‍ ക്രിസ്ത്യാനോയുടെ ഗോള്‍

Published by

റെയ്ക് ജാവിക്: ഐസ്ലന്‍ഡിനെതിരായ പോര്‍ച്ചുഗലിന്റെ യൂറോ യോഗ്യതാ മത്സരം  ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ രാജ്യത്തിന് വേണ്ടിയുളള 200മത്തെ മത്സരമെന്ന  നിലയില്‍ ശ്രദ്ധേയമായിരുന്നു.

2003ലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്തിയത്. താരത്തിന്റെ 20 വര്‍ഷത്തെ കരിയര്‍ ഗോളുകളാല്‍ സമൃദ്ധവും ലോക വേദിയിലെ ശക്തിയായി പോര്‍ച്ചുഗലിന്റെ തിരിച്ചുവരവിനും കാരണമായി.

റൊണാള്‍ഡോ 200 ദേശീയ മത്സരങ്ങള്‍ കളിച്ച ആദ്യ താരമായി. എന്നാല്‍ ഐസ് ലന്‍ഡിനെതിരായ മത്സരത്തില്‍ ഗോള്‍ നേടാന്‍ ക്രിസറ്റിയാനോയ്‌ക്ക് 89-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. രാജ്യത്തിനായി റൊണാള്‍ഡോയുടെ 123-ാം ഗോളായിരുന്നു ഇത്. ഈ ഒരൊറ്റ ഗോളിനാണ് പോര്‍ച്ചുഗല്‍ മത്സരം ജയിച്ചത്.

ഗോള്‍ വീണപ്പോഴും, അത്  ഓഫ്സൈഡായി റഫറി വിധിച്ചു. പിന്നീട്  റീപ്ലേകള്‍ പരിശോധിക്കുകയും റൊണാള്‍ഡോയുടെ  ഫ്രീ-കിക്ക് വലയിലേക്ക് തൊടുക്കുമ്പോള്‍ ഡിഫന്‍ഡര്‍ ഗോങ്കലോ ഇനാസിയോ ഒപ്പമുണ്ടായിരുന്നുവെന്ന് വ്യക്തമാവുകയും ചെയ്തു.അവസാന നിമിഷം ഉദ്വേഗജനകമായ രംഗങ്ങള്‍ക്കാണ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.

റൊണാള്‍ഡോ ഇപ്പോള്‍ സൗദി അറേബ്യന്‍ പ്രോ ലീഗില്‍ അല്‍ നാസറിന് വേണ്ടിയാണ് കളിക്കുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക