Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

‘ഇന്ത്യയുടെ ശബ്ദം ലോകം കേള്‍ക്കുന്നു’

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആറാം അമേരിക്കന്‍ സന്ദര്‍ശനം പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. യുഎസ് പ്രസിഡന്റിന്റെയും യുഎസ് കോണ്‍ഗ്രസിന്റെയും ഔദ്യോഗിക ക്ഷണപ്രകാരമുള്ള മോദിയുടെ ആദ്യ സ്റ്റേറ്റ് വിസിറ്റ് ആണിത്. അമേരിക്കയില്‍ വലിയ ചലനങ്ങളാണ് മോദിയുടെ സന്ദര്‍ശനം സൃഷ്ടിച്ചിട്ടുള്ളത്. ഇന്ത്യ-യുഎസ് ബന്ധത്തിലെ നിര്‍ണ്ണായക നാഴികക്കല്ലായി മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം മാറുകയാണ്. ഇന്ന് രാവിലെ ഐക്യരാഷ്‌ട്രസഭയിലെ യോഗ പരിപാടികള്‍ക്ക് നരേന്ദ്രമോദി നേതൃത്വം നല്‍കും. അമേരിക്കയിലെ പ്രധാന മാധ്യമമായ 'ദ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍' മോദിയുടെ അഭിമുഖം വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ലോകത്തുനുമുന്നില്‍ ഇന്ത്യയുടെ സ്ഥാനത്തെ കുറിച്ച് മോദി സംസാരിക്കുന്നു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 21, 2023, 05:19 am IST
in Main Article

അമേരിക്കയുമായുള്ള ബന്ധം മുന്‍പുള്ളതിനേക്കാള്‍ ആഴത്തിലുള്ളതും ശക്തവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ദ വാള്‍ സ്ട്രീറ്റ് ജേര്‍ണലി’ന് അനുവദിച്ച അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇരുരാജ്യങ്ങളുടേയും നേതാക്കള്‍ക്കിടയില്‍ അഭൂതപൂ ര്‍വമായ വിശ്വാസമാണുള്ളത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രതിരോധ മേഖലയില്‍ വളരുന്ന സഹകരണം രണ്ട് രാജ്യങ്ങളുടെ സഹകരണത്തില്‍ പ്രധാന സ്തംഭമായി മാറിയെന്നും ഈ പങ്കാളിത്തം വ്യാപാരം, സാങ്കേതികവിദ്യ, ഊര്‍ജം എന്നിവയിലേക്ക് വ്യാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാശ്ചാത്യ സമൂഹം റഷ്യക്ക് എതിരായി നി ല്‍ക്കുന്നതും ചൈന റഷ്യക്ക് ഒപ്പം കൂടുന്നതും നേട്ടമാക്കാനാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് വാള്‍സ്ട്രീറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയെ ഒപ്പം നിര്‍ത്തിയാല്‍ അത് ചൈനയ്‌ക്ക് താക്കീതാകുമെന്ന വിശ്വാസത്തിലാണ് അമേരിക്ക. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്‌ക്ക് ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യ തയ്യാറാകുമ്പോഴും ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം വര്‍ധിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ വിദേശ നയത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിമുഖത്തില്‍ സംസാരിച്ചു. അതോടൊപ്പം സുസ്ഥിരവും ആധുനികവുമായ സാമ്പത്തിക ശക്തിയാകുന്നതിനുള്ള ശ്രമങ്ങളെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ആഗോള രാഷ്‌ട്രീയത്തില്‍ ഇന്ത്യയുടെ കരുത്തുറ്റ പങ്കിനെക്കുറിച്ചും ലോക സമ്പദ്വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ സംഭാവനകളെക്കുറിച്ചും പറഞ്ഞ  മോദി ഇന്ത്യയുടെ സമയം വന്നെത്തിയിരിക്കുന്നെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യ ഗ്ലോബല്‍ സൗത്തിന്റെ ശബ്ദമായി മാറി. മാറ്റങ്ങള്‍ക്കു വിധേയമാകുന്ന ബഹുധ്രുവ ലോക ക്രമത്തോടു പൊരുത്തപ്പെടാന്‍ ഐക്യരാഷ്‌ട്രസഭയിലും മറ്റ് അന്താരാഷ്‌ട്ര സംഘടനകളിലും മാറ്റങ്ങള്‍ വേണ്ടതുണ്ട്.

ആയിരക്കണക്കിന് വര്‍ഷമായി എല്ലാവിധത്തിലുള്ള മതവിശ്വാസങ്ങളും വളരെ അധികം സ്വാതന്ത്ര്യത്തോടെയും പരസ്പര സ്നേഹത്തോടെയും സഹകരണത്തോടെയും അഭിവൃദ്ധിപ്പെട്ട് മുന്നേറുന്ന നാടാണ് ഇന്ത്യ. ഇന്ത്യ സഹിഷ്ണുതയും ഒപ്പം വൈവിധ്യവും ആഘോഷിക്കുകയാണ്. ലോകത്തിലെ എല്ലാ മതവിശ്വാസികളും ഇന്ത്യയില്‍ ഐക്യത്തോടെ ജീവിക്കുന്നു.

സാമ്പത്തിക രംഗത്ത്, ഉദ്യോഗസ്ഥദുഷ്പ്രഭുത്വം ഇല്ലാതാക്കുന്നതിനും നിയമങ്ങളില്‍ ഇളവു വരുത്തുന്നതിനും മോദിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് വാള്‍സ്ട്രീറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും വഴി തുറക്കുന്നു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ളരാജ്യമെന്ന നിലയില്‍ ഇന്ത്യ ചൈനയെ മറികടന്നു. രാജ്യത്തിന്റെ ജനസംഖ്യ യുവത്വമാര്‍ന്നതാണ്. വിദ്യാഭ്യാസത്തിലും അടിസ്ഥാന സൗകര്യവികസനത്തിലും ഗവണ്മെന്റ് വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഉല്‍പ്പാദന, വിതരണ ശൃംഖലകളുടെ കാര്യത്തിലും നേട്ടമുണ്ടാക്കാന്‍ ഇന്ത്യ സജ്ജമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ഇന്ത്യ ഒരു രാജ്യത്തിന്റെയും സ്ഥാനം തട്ടിയെടുക്കുന്നില്ല.  ഇന്ത്യ അതിന്റെ ശരിയായ സ്ഥാനം നേടിയെടുക്കുകയാണു ചെയ്യുന്നത്’- മോദി പറഞ്ഞു. ലോകം ഇന്ന് മുന്‍പത്തേതിനെക്കാള്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതും പരസ്പരം ആശ്രയിക്കുന്നതുമാണ്. അതിജീവനശേഷി കെട്ടിപ്പടുക്കുന്നതിന് വിതരണ ശൃംഖലകളില്‍ കൂടുതല്‍ വൈവിധ്യവല്‍ക്കരണം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചൈനയുമായുള്ള സഹകരണത്തിന് അതിര്‍ത്തിയില്‍ സമാധാനം നിറഞ്ഞ അന്തരീക്ഷമുണ്ടാകേണ്ടതുണ്ട്. പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും ബഹുമാനിക്കുന്നതിലും നിയമവാഴ്ച പാലിക്കുന്നതിലും ഭിന്നതകളും തര്‍ക്കങ്ങളും സമാധാനപരമായി പരിഹരിക്കുന്നതിലും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്.  അതേ സമയം, ഇന്ത്യ അതിന്റെ പരമാധികാരം സംരക്ഷിക്കാന്‍ പൂര്‍ണസജ്ജവും പ്രതിജ്ഞാബദ്ധവുമാണ്- മോദി പറഞ്ഞു.

ഇന്ത്യയുടെ നിലപാട് എന്താണെന്ന് ലോകത്തിന് അറിയാമെന്നാണ് താന്‍ കരുതുന്നത്, ഇന്ത്യയുടെ പ്രധാന പരിഗണന സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിലാണെന്ന് ലോകത്തിന് അറിയാം. റഷ്യയുമായുള്ള സഹകരണവും ഇക്കാര്യത്തില്‍ അമേരിക്കയുടെ ചില കോണില്‍ നിന്നുള്ള പ്രതികരണത്തെക്കുറിച്ചുമുള്ള ചോദ്യത്തിനു മറുപടിയായി മോദി പറഞ്ഞു.

‘യുക്രൈനിലെ റഷ്യന്‍ ആക്രമണത്തിന്റെ കാര്യം പരിശോധിക്കുമ്പോള്‍ ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിച്ചുവെന്നാണ് ചിലര്‍ പറയുന്നത്. ഞങ്ങള്‍ യഥാര്‍ഥത്തില്‍ നിഷ്പക്ഷമല്ല. ഞങ്ങള്‍ക്ക് പക്ഷമുണ്ട്, അത് സമാധാനത്തിന്റെ പക്ഷമാണ്. ലോകത്തെ എല്ലാ രാജ്യങ്ങളും അന്താരാഷ്‌ട്ര നിയമങ്ങളെയും രാജ്യങ്ങളുടെ പരമാധികാരത്തേയും ബഹുമാനിക്കണം. തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ അത് പരിഹരിക്കേണ്ടത് നയതന്ത്രത്തിലൂടെയും ചര്‍ച്ചയിലൂടെയുമാണ്. മറിച്ച്, യുദ്ധത്തിലൂടെയല്ല’.

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍, യുക്രൈന്‍ പ്രസിഡന്റ് വോലോദിമിര്‍ സെലന്‍സ്‌കി എന്നിവരുമായി നിരവധി തവണ സംസാരിച്ചതായും മോദി വ്യക്തമാക്കി. സെലന്‍സ്‌കിയുമായി മെയ് മാസത്തില്‍ ജപ്പാനി ല്‍ നടന്ന ഉച്ചകോടിക്കിടെയും സംസാരിച്ചിരുന്നു. സംഘര്‍ഷം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും വേണ്ടുന്ന എല്ലാവിധ സഹകരണവും പിന്തുണയും ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അദ്ദേഹത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്-പ്രധാനമന്ത്രി  വ്യക്തമാക്കി.

ഭീകരവാദം, നിഴല്‍യുദ്ധങ്ങള്‍, വിപുലീകരണവാദം തുടങ്ങി ലോകത്തിലെ വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും മോദി സംസാരിച്ചു. ശീതയുദ്ധകാലത്ത് സൃഷ്ടിച്ച ആഗോള സ്ഥാപനങ്ങളുടെ പരാജയത്തെതുടര്‍ന്ന് ആഗോളതലത്തില്‍ ചെറുതും പ്രാദേശികവുമായ വിഭാഗങ്ങള്‍ ഉയര്‍ന്നുവന്നെന്നും അദ്ദേഹം പറഞ്ഞു. യുഎന്‍ പോ ലുള്ള സ്ഥാപനങ്ങളില്‍ മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം പരാമര്‍ശിച്ചു.

‘സുപ്രധാനമായ പല സംഘടനളിലേയും അംഗത്വം നിങ്ങള്‍ പരിശോധിക്കൂ, അവ ശരിക്കും ജനാധിപത്യമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ ശബ്ദമുയര്‍ത്തുന്നുണ്ടോ?’ – മോദി ചോദിച്ചു. ‘ആഫ്രിക്ക പോലുള്ള മേഖലകളുടെ ശബ്ദം അവിടെ ഉയരുന്നുണ്ടോ? വലിയ ജനസംഖ്യയും ആഗോള സാമ്പത്തിക മേഖലയില്‍ തങ്ങളുടേതായ സ്ഥാനവുമുള്ള രാജ്യമാണ് ഇന്ത്യ. എന്നിരുന്നാലും ഇന്ത്യയെ നിങ്ങള്‍ക്ക് അത്തരം അംഗത്വങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ടോ?’- ഐക്യരാഷ്‌ട്രസഭയിലെ സുരക്ഷാകൗണ്‍സിലിലെ സ്ഥിരാംഗത്വ വിഷയത്തെ പരോക്ഷമായി പരാമര്‍ശിച്ച് മോദി ചോദിച്ചു. ഇപ്പോഴത്തെ അംഗരാജ്യങ്ങളുടെ കാര്യത്തില്‍ വിലയിരുത്തലുണ്ടാകണം. ഇന്ത്യ ആ സ്ഥാനം അര്‍ഹിക്കുന്നില്ലേയെന്ന് ലോകരാജ്യങ്ങളോട് ചോദിക്കാന്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഇന്ത്യയുടെ സമയം എത്തിയിരിക്കുന്നുവെന്ന ചിന്ത ഇപ്പോള്‍ ഇന്ത്യക്കാരിലും സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞതായി വാള്‍ സ്ട്രീറ്റ് ചൂണ്ടിക്കാട്ടുന്നു. ‘സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് താന്‍. അതുകൊണ്ടാണ് എന്റെ ചിന്താ പ്രക്രിയയില്‍, എന്റെ പെരുമാറ്റത്തില്‍, ഞാന്‍ പറയുന്നതിലും ചെയ്യുന്നതിലും, രാജ്യത്തിന്റെ ഗുണങ്ങളും പാരമ്പര്യങ്ങളും പ്രചോദനവും സ്വാധീനവുമേകുന്നത്. അതില്‍ നിന്നാണ് ഞാന്‍ ശക്തി പ്രാപിക്കുന്നത്. എന്റെ രാജ്യം എപ്രകാരമാണോ അതുപോലെയാണ് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്; അതുപോലെ, എന്നെ ഞാനായിട്ടും’ – അദ്ദേഹം പറഞ്ഞു.

Tags: indianarendramodinewindiaനീരജ് ചോപ്ര ഒന്നാമന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.