ഗൃഹം പണിയുന്നതിന് ഉത്തമമായ ഭൂമി എങ്ങനെ തെരഞ്ഞെടുക്കാം ?
വീടു പണിയുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലം സമചതുരമോ ദീര്‍ഘചതുരമോ ആയിരിക്കണം. ദീര്‍ഘചതുരം തെക്കുവടക്കു വരുന്നത് ഉത്തമമാണ്. കുടുംബപരമായി ലഭിച്ച ഭൂമിയാണെങ്കില്‍ ഏത് ആകൃതിയില്‍ കിടന്നിരുന്നാലും മുകളില്‍ പറഞ്ഞ രീതിയില്‍ ക്രമീകരിക്കണം. തെക്കോട്ടു ചരിഞ്ഞ ഭൂമി വീടുവയ്‌ക്കുന്നതിന് ഉത്തമമല്ല. കിഴക്കും വടക്കും ചരിവുള്ള ഭൂമി വീടു വയ്‌ക്കുവാന്‍ നല്ലതാണ്. പടിഞ്ഞാറുവശം താണ ഭൂമി വീടു വയ്‌ക്കുന്ന ഭാഗം സമനിരപ്പാക്കി എടുത്ത് ഗൃഹം പണിയുന്നത് നല്ലതാണ്.
ഭൂമിപൂജ, വാസ്തുബലി എന്നിവ ചെയ്യുന്നത് എപ്പോഴാണ് ?
വീട് വയ്‌ക്കാനുള്ള സ്ഥലം നിശ്ചയിച്ച്, കഴിഞ്ഞാല്‍ പ്രസ്തുത സ്ഥലത്ത് നില്ക്കുന്ന വൃക്ഷങ്ങള്‍ മുറിച്ചു മാറ്റുന്നതിന് മുമ്പായി ഭൂമിപൂജ ചെയ്ത് അതിനോടൊപ്പം, വൃക്ഷപൂജയും നടത്തി, പ്രസ്തുത സ്ഥലത്തിന്റെ വടക്കുകിഴക്ക് മൂലഭാഗത്തോ തെക്കുപടിഞ്ഞാറു മൂലഭാഗത്തോ തറരക്ഷയും സ്ഥാപിച്ച ശേഷം വീട് പണിയുന്നതിനുള്ള പ്ലാന്‍ തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതാണ്. സാധാരണ, വീടിന്റെ ഫൗണ്ടേഷന്‍ കഴിഞ്ഞശേഷം അതിന്റെ പുറത്തിരുന്ന് വാസ്തുബലി ചെയ്യുന്നതാണ് ഉത്തമം.
ലക്ഷണമൊത്ത ഭവനത്തിന് ദിക്ക് ഏതാണ് ?
പ്രധാനദിക്കുകളായ കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് ആകാവുന്നതാണ്. എന്നാല്‍ ഒരു വ്യക്തിയുടെ നക്ഷത്രം കണക്കിലെടുത്ത് ഭാഗ്യദിക്ക് ഏതാണോ ആ ഭാഗത്തേക്ക് പൂമുഖം വരത്തക്ക രീതിയില്‍ വീടു പണിയുന്നത് ഉത്തമമാണ്. വീടുവയ്‌ക്കുവാന്‍ തിരഞ്ഞെടുക്കുന്ന ഭൂമിയില്‍ സൂര്യന്‍ കോണില്‍ നിന്ന് ഉദിച്ചു വരുന്നത് നല്ലതല്ല. ഇതിനെ വിദിക്ക് എന്നു പറയും. ഇങ്ങനെയുള്ള ഭൂമിയില്‍ ഊര്‍ജ ലെവല്‍ കുറവായിരിക്കും. പ്രസ്തുത ഭൂമി വീടു വയ്‌ക്കുന്നതിന് അനുയോജ്യമല്ല.
കിണറിന്റെ സ്ഥാനം എവിടെയാണ് ? വീടുവയ്‌ക്കുന്നതിനു മുമ്പായി കിണര്‍ കുഴിക്കാമോ ?
വീട് വയ്‌ക്കുന്ന ഭൂമിയില്‍ ഭൂമിപൂജ കഴിഞ്ഞ് കിണര്‍ എടുക്കുന്നതിന് തടസ്സമില്ല. കിണര്‍ കുഴിക്കുന്നത് വസ്തുവിന്റെ കുംഭം രാശിയിലോ മീനം രാശിയിലോ വരുന്നത് ഉത്തമമാണ്. സ്ഥാനം തെറ്റി കിണര്‍ എടുത്താല്‍ സര്‍വനാശം ഫലം. പ്രത്യേകിച്ച് തെക്കു കിഴക്കേമൂല, തെക്കു പടിഞ്ഞാറ് മൂല, വടക്ക് പടിഞ്ഞാറു മൂല, ഇവിടങ്ങളില്‍ കിണര്‍ കുഴിക്കുവാന്‍ പാടുള്ളതല്ല. ഏറ്റവും ഉത്തമം വടക്കുകിഴക്കുഭാഗമായ മീനം രാശിയാണ്.
വീടിന്റെ പൂമുഖവാതില്‍ (പ്രധാന വാതില്‍) സ്ഥാനവും പ്രത്യേകതയും ?
വീടിന്റെ പ്രധാനവാതില്‍ എന്നു പറയുന്നത് നമ്മുടെ മുഖത്തെ ശ്വസനേന്ദ്രിയമായ മൂക്കാണ്. ഇത് വരേണ്ട സ്ഥാനത്താണ് സ്ഥാപിക്കേണ്ടത്. സ്ഥാനം തെറ്റി സ്ഥാപിച്ചാല്‍ വീടിന് എല്ലാവിധ ദോഷങ്ങളും ഉണ്ടാകും. കിഴക്കു ദര്‍ശനമായി നില്ക്കുന്ന വീടിന്റെ മധ്യം കണക്കെടുത്ത് അല്
പം വടക്കോട്ടു മാറ്റി, പ്രധാനവാതില്‍ സ്ഥാപിക്കണം. തെക്ക് ദര്‍ശനത്തിന് മധ്യം കണക്കെടുത്ത് കിഴക്കോട്ട് മാറ്റി സ്ഥാപിക്കണം. പടിഞ്ഞാറ് ദര്‍ശനത്തിന് മധ്യം കണക്കെടുത്ത് വടക്കോട്ടു മാറ്റി സ്ഥാപിക്കണം. വടക്ക് ദര്‍ശനത്തിന് മധ്യം കണക്കെടുത്ത് കിഴക്കോട്ടു മാറ്റി സ്ഥാപിക്കണം. ഉച്ചം, നീചം എന്ന കണക്കിന്‍ പ്രകാരം, ഉച്ചസ്ഥാനത്താണ് പ്രധാന വാതില്‍ സ്ഥാപിക്കേണ്ടത്. അതാണ് മുകളില്‍ പറഞ്ഞത്. സൂത്രങ്ങള്‍ ഒരിക്കലും ഡോറിനകത്ത്, കൂടി കടന്നു പോകുവാന്‍ പാടില്ല. പണ്ടത്തെ തച്ചുശാസ്ത്രപരമായിട്ടുള്ള വീടുകളില്‍ ഈ നിയമം ബാധകമല്ല.
വീടിന്റെ പൂജാമുറി എങ്ങനെ വേണം ?
പൂജാമുറിക്ക് ഉത്തമസ്ഥാനം വടക്കുകിഴക്ക് മൂലഭാഗമായ ഈശാന കോണാണ്. ഈ കോണിന് വളരെ അധികം പ്രത്യേകതകളുണ്ട്. വാസ്തു എന്ന ദേവന്റെ തല വരുന്ന ഭാഗമാണ്. വ്യാഴഗ്രഹത്തിന്റെ ദൃഷ്ടി പതിയുന്ന ഭാഗമാണ്. കൂടാതെ ഇത് ദൈവത്തിന്റെ സ്ഥാനമാണ്. ഒരു വീടിനെ സംബന്ധിച്ച്, ഊര്‍ജ ലെവല്‍ കൂടുതല്‍ കിട്ടുന്ന ദിക്കാണ്. ഇങ്ങനെ ഉള്ള സ്ഥലത്ത് ചെറിയൊരു പൂജാമുറി ഉണ്ടാക്കിയാല്‍ വീടിന് എല്ലാവിധ ഐശ്വര്യവും ഉണ്ടാകും. പടങ്ങള്‍ എല്ലാം തന്നെ പടിഞ്ഞാറോട്ടും നമ്മള്‍ തൊഴുന്നത് കിഴക്കോട്ടുമായിരിക്കണം. അമ്പലത്തില്‍ ദേവന് പ്രാധാന്യം, ഗൃഹത്തില്‍ മനുഷ്യന് പ്രാധാന്യം എന്ന കണക്കിന്‍ പ്രകാരമാണ് പൂജാമുറി കെട്ടി പരിപാലിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക