Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ഉന്നത വിദ്യാഭ്യാസം: മക്കളെ ജയിലിലേക്കയക്കുമ്പോൾ; പ്രഷർ കുക്കറിൽ ഇട്ടു വേവിച്ചുണ്ടാക്കുന്ന വിജയങ്ങൾ

സെക്യൂരിറ്റി സ്റ്റാഫിനെ വിദ്യാർത്ഥികളെ വിരട്ടി നിർത്താനുള്ള ഗുണ്ടാസംഘം ആയി ഉപയോഗിക്കുന്ന കോളേജുകൾ ഒക്കെ ജനാധിപത്യ കേരളത്തിൽ ഇപ്പോഴും നില നിൽക്കുന്നു

മുരളി തുമ്മാരുകുടി by മുരളി തുമ്മാരുകുടി
Jun 8, 2023, 06:34 am IST
in Education

കേരളത്തിൽ സ്ഥിരതാമസം ഇല്ലാത്തതിനാൽ കേരളത്തിലെ സാമൂഹ്യമാറ്റങ്ങളെ പറ്റി കൂടുതൽ അറിയാൻ ഞാൻ ആശ്രയിക്കുന്ന  ഒരാളാണ് അഡ്വക്കേറ്റ്  അനിൽ കുമാർ. കേരള ബാർ കൗൺസിൽ പ്രസിഡണ്ട് ആണ്, പെരുമ്പാവൂരുനിന്നാണ്, പ്രി ഡിഗ്രി കാലഘട്ടം മുതൽ എന്റെ സുഹൃത്താണ്.

 അനിലിനെ വിളിച്ചപ്പോൾ എന്റെ സുഹൃത്തിന്റെ വിശേഷം ചോദിച്ചു.

ആ ഹരിയുടെ മകൻ ഇപ്പോൾ എന്ത് ചെയ്യുന്നു ?.

“ഓ അവൻ ഇപ്പോൾ ജയിലിൽ അല്ലേ” അനിൽ

ഞാൻ ഒന്ന് നടുങ്ങി. പഠിക്കാൻ വളരെ മിടുക്കനായ ഒരാളാണ് ആ കുട്ടി. അവനു പെട്ടെന്ന് എന്തു പറ്റി ?

“അതെന്ത് പറ്റി”

“ഒന്നും പറ്റിയില്ല, പത്താം ക്‌ളാസ്സ് പാസ്സായി, ഐ ഐ ടി യിൽ അഡ്മിഷൻ കിട്ടാൻ വേണ്ടിയുള്ള ഊർജ്ജിത പരിശീലനത്തിനായി ഇപ്പോൾ …… യിലെ ….. സ്ഥാപനത്തിൽ ആണ്. അതിന്റെ കാര്യമാണ് പറഞ്ഞത്.

ഓ, ആശ്വാസമായി.

കേരളത്തിൽ പലയിടത്തും ഇത്തരത്തിലുള്ള എൻട്രൻസ് കോച്ചിങ്ങ് ഫാക്ടറികൾ ഉണ്ട്. ജയിൽ പോലുള്ള ചിട്ടകളിൽ കുട്ടികളുടെ ഇരുപത്തി നാലു മണിക്കൂറും നിയന്ത്രിക്കുന്നവ.

ഓരോ വർഷവും എൻട്രൻസ് പരീക്ഷയുടെ റിസൾട്ട് വരുമ്പോൾ ഏറെ റാങ്കുകൾ, ഉയർന്ന റാങ്കുകൾ അവിടെയായിരിക്കും ലഭിക്കുന്നത്. അത് കണ്ടു കൂടുതൽ ആളുകൾ മക്കളെ അവിടെ എത്തിക്കുന്നു.

പതിനഞ്ചു വയസ്സുള്ളവരെ അവിടെ ചേർത്താൽ കർശനമായ രീതിയിൽ പരിശീലിപ്പിച്ചെടുത്ത് പരീക്ഷയെഴുതിച്ച് കൊടുക്കും.

എന്റെ പപല സുഹൃത്തുക്കളുടെ മക്കളും ഇവിടെ പഠിച്ച് എൻട്രൻസ് റാങ്ക് നേടിയിട്ടുണ്ട്.

പക്ഷെ ഇവിടങ്ങളിലെ ക്‌ളാസ്സിലെയും ഹോസ്റ്റലിലെയും ഒക്കെ ചില രീതികൾ കേട്ടാൽ മൂക്കത്ത് വിരൽ വക്കും. അതിനെയാണ് അനിൽ “ജയിൽ” എന്ന് വിളിച്ചത്.

സാധാരണഗതിയിൽ മനുഷ്യന്റെ അവകാശങ്ങളെ ഒക്കെ നിയമപരമായി തന്നെ ലംഘിക്കുന്ന സ്ഥലങ്ങൾ ആണല്ലോ ജയിലുകൾ.

അതുപോലെയാണ് ഇത്തരത്തിലുള്ള പല കോച്ചിങ്ങ് സ്ഥാപനങ്ങളും. അവിടെ താമസിച്ച് പല സുഹൃത്തുക്കളുടെയും മക്കൾ എഞ്ചിനീയറിങ്ങിന് അഡ്മിഷൻ കിട്ടിയത് പറഞ്ഞിരുന്നല്ലോ.

പക്ഷെ എന്റെ ചില സുഹൃത്തുക്കളുടെ മക്കൾ അവിടുത്തെ സമ്മർദ്ദം സഹിക്കാനാവാതെ മാനസിക പ്രശ്നത്തിൽ എത്തിച്ചേർന്നു. ക്‌ളാസ്സിൽ ഒന്നാം റാങ്ക് കിട്ടിയിരുന്ന കുട്ടികൾ ഇനി ഞാൻ കോളേജിൽ പോകുന്നില്ല എന്ന് വരെ പറഞ്ഞു വീട്ടിലിരുന്നു. കൗണ്സലിങ്ങും മരുന്നും ഒക്കെയായിട്ടാണ് പിന്നീട് അവരുടെ വിദ്യാഭ്യാസം പുനരാരംഭിച്ചത്.

ഇത്തരം “ജയിലുകളിൽ” പഠിച്ചു വന്ന ഒരാൾ പോലും അവിടുത്തെ അനുഭവങ്ങളെ പറ്റി ഒരു നല്ല കാര്യം പറഞ്ഞു കേട്ടിട്ടില്ല.

ഇന്നിത് ഓർക്കാൻ കാരണമുണ്ട്.

കോട്ടയത്തെ ഒരു എഞ്ചിനീയറിങ്ങ് കോളേജിൽ ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത വാർത്ത വരുന്നു. അത് കോളേജിലെ അധ്യാപകരുടെ മാനസികപീഡനം ആണെന്ന് ആരോപണം വരുന്നു. കുട്ടികൾ സമരം ചെയ്യുന്നു. സർക്കാർ അന്വേഷണം പ്രഖ്യാപിക്കുന്നു.

ഈ മരണത്തിന്റെ കാരണം എന്താണെന്നൊക്കെ അന്വേഷണം കഴിയുമ്പോൾ അറിയാമല്ലോ. കുറ്റക്കാരുണ്ടെങ്കിൽ അവരെ ശിക്ഷിക്കുകയും ചെയ്യാം. ആ വിഷയത്തിൽ ഒരു ജഡ്ജ്‌മെന്റ്റ് അല്ല ഈ കുറിപ്പ്.

പക്ഷെ ഈ സംഭവത്തിന് ശേഷം പല ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും വിദ്യാർത്ഥികളുടെ മാനസികവു പീഡനങ്ങളെ പറ്റി, അവകാശങ്ങളുടെ ലംഘനങ്ങളെപ്പറ്റിയുള്ള കഥകൾ ഏറെ പുറത്തു വരുന്നു.

ഞാൻ വീണ്ടും അനിലിന്റെ ജയിലിനെ ഓർക്കുന്നു.

നാല്പത് വർഷം മുൻപ് എഞ്ചിനീയറിങ്ങ് കോളേജിൽ പഠിച്ച് ഇപ്പോൾ ലോകത്തെവിടെയും സഞ്ചരിച്ച് വിദ്യാഭ്യാസ രീതികൾ കാണുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഈ കേൾക്കുന്നതൊന്നും ശുഭകരമല്ല.

എഞ്ചിനീയറിങ്ങ് ഡിഗ്രിയുടെ കാലത്തും യൂണിഫോം ഇടേണ്ടി വരുന്ന, ആൺകുട്ടികളും പെൺകുട്ടികളും വ്യത്യസ്ത ഇടനാഴികളിലൂടെ നടക്കുന്ന, തൊട്ടതിനും പിടിച്ചതിനും ഒക്കെ ഫൈൻ അടിക്കുന്ന, ഏഴുമണിക്ക് മുൻപ് “കൂട്ടിൽ കയറേണ്ട, നിസ്സാരമായ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ വരെ പ്രായപൂർത്തിയായ വിദ്യാർത്ഥികളുടെ മാതാപിതാക്കളെ വിളിക്കുന്ന, സെഷൻ മാർക്കിനെ ആയുധമായി ഉപയോഗിക്കുന്ന, കോളേജിലെ സെക്യൂരിറ്റി സ്റ്റാഫിനെ വിദ്യാർത്ഥികളെ വിരട്ടി നിർത്താനുള്ള ഗുണ്ടാസംഘം ആയി ഉപയോഗിക്കുന്ന കോളേജുകൾ ഒക്കെ ജനാധിപത്യ കേരളത്തിൽ ഇപ്പോഴും നില നിൽക്കുന്നു എന്നത് എന്നെ നടുക്കുന്നു.

അതിലും കഷ്ടം ഇത്തരത്തിൽ ഉണ്ടാക്കിയെടുത്ത/നിലനിർത്തുന്ന “അച്ചടക്കം” ഉള്ള കോളേജുകളിൽ മക്കളെ വിടാൻ മാതാപിതാക്കൾ മത്സരിക്കുന്നു എന്നതാണ്.

എന്താണ് അവർ അവരുടെ മക്കളോട് ചെയ്യുന്നത് എന്ന് അവർ അറിയുന്നുണ്ടോ?

എന്ത് തലമുറയെ ആണ് നമ്മൾ നിർമ്മിക്കുന്നത് ?

ഇവരൊക്കെ കിട്ടുന്ന ആദ്യത്തെ അവസരത്തിൽ കേരളത്തിൽ നിന്നും അവരുടെ മാതാപിതാക്കളിൽ നിന്നും പരമാവധി ഓടിപ്പോകുന്നതിൽ അതിശയം പറയാനുണ്ടോ?

ഒരു വിദ്യാർത്ഥിയുടെ മരണത്തിന്റെ കാരണം അന്വേഷിക്കുന്നതിൽ തീരേണ്ടതല്ല ഈ വിഷയം.

മരണം തീർച്ചയായും അന്വേഷിക്കണം. കുറ്റക്കാരുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം.

പക്ഷെ കേരളത്തിലെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും, കോച്ചിങ്ങ് സെന്ററുകളിൽ ഉൾപ്പടെ ഉള്ള രീതികളെ പറ്റി അന്വേഷിക്കണം. അത് കുട്ടികളുടെ മാനസിക ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രശ്നങ്ങളെ പറ്റി പഠിക്കണം. ഒരു സർവ്വേ നടത്തിയാൽ പോലും ഒരാഴ്ചക്കകം ഏകദേശ ധാരണ ലഭിക്കും.

നമ്മുടെ കുട്ടികൾക്ക് എന്തൊക്കെ അവകാശങ്ങൾ ഉണ്ടെന്ന് അവരെ പറഞ്ഞു മനസ്സിലാക്കുകയും വേണം. അപ്പോഴാണല്ലോ അത് ലംഘിക്കപ്പെടുമ്പോൾ കുട്ടികൾ അറിയുന്നത് !

കുട്ടികളുടെ അവകാശങ്ങൾ നിഷേധിച്ച് അവരെ സമ്മർദ്ദത്തിന്റെ പ്രഷർ കുക്കറിൽ ഇട്ടു വേവിച്ചുണ്ടാക്കുന്ന വിജയങ്ങൾ കുട്ടികളുടെ വ്യക്തിത്വത്തെയും സമൂഹത്തിന്റെ ഭാവിയെയും എങ്ങനെ ബാധിക്കുമെന്ന് മാതാപിതാക്കളെ ബോധവൽക്കരിക്കുകയും വേണം.

Tags: മുരളി തുമ്മാരുകുടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

എംജി സര്‍വകലാശാലയുടെ ഭാവി തുലാസില്‍; വൈറലായി ജന്മഭൂമി വാര്‍ത്ത; പങ്കുവെച്ച് മുരളി തുമ്മാരക്കൂടി

Social Trend

ചൈനയല്ല, ഇന്ത്യ പറക്കുകയാണ്; കണ്ടു നില്‍ക്കാന്‍ പോലും സുഖമാണ്, ഇന്‍ഡിഗോയുടെ അഞ്ഞൂറ് വിമാനത്തിനുള്ള ഓര്‍ഡര്‍ ചരിത്രമെന്ന് മുരളി തുമ്മാരുകുടി

Kerala

ചാലിയാര്‍ പുഴയുടെ തീരത്ത് വന്‍തോതില്‍ സ്വര്‍ണ്ണഖനനത്തിന് ശ്രമം; ഈ വാര്‍ത്ത തന്നെ പേടിപ്പിക്കുന്നുവെന്ന് മുരളി തുമ്മാരുകുടി

Kerala

മുരളി തുമ്മാരുകുടിയുടെ ‘പ്രവചനം’ വീണ്ടും സത്യമായി; കേരളത്തിൽ രോഗിയുടെ അക്രമത്തിൽ ഒരു ഡോക്‌ടർ മരിക്കുമെന്ന് പറഞ്ഞത് സംഭവിച്ചു

Social Trend

ഒരുമാസം മുന്‍പ് മുരളി തുമ്മാരുകുടി പ്രവചിച്ചു; പത്തു പേരിലധികം മരിക്കുന്ന ബോട്ടപകടത്തിന് സാധ്യത; അപകടസാധ്യത അവലോകനം അവഗണിച്ച് അധികൃതര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.