ഇന്നേക്ക് 350 കൊല്ലം മുമ്പാണ് വീരശിവാജി ഛത്രപതിയായി സ്ഥാനാരോഹണം ചെയ്തത്…
ജീജാബായിയുടെ മകന്‍ എന്നല്ലാതെ മറ്റെന്തായിരുന്നു അവന്‍… സുല്‍ത്താന്റെ സൈനികനായും പടത്തലവനായും അച്ഛന്‍ ഷഹാജി പോര്‍നിലങ്ങളില്‍ അടരാടിയിരുന്ന കാലത്തിന്റെ തിരക്കില്‍ ശിവനേരിയിലെ ശിവന്‍ വീരഭവാനിയെ ഉപാസിച്ചത് രാഷ്‌ട്രമാതാവിന്റെ നിതാന്ത സ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നു… ചക്രവര്‍ത്തിമാരുടെ വംശാവലികള്‍ നല്കിയ പെരുമ അവനുണ്ടായിരുന്നില്ല… ഒരു പടനായകന്റെ മകന്‍… ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും കീര്‍ത്തനങ്ങളും വീരകഥകളും പറയാനറിയുമായിരുന്ന ഒരു സാധാരണ അമ്മയുടെ മകന്‍… ആ മടിത്തട്ടില്‍ നിന്നാണ് വീരഭാരതത്തിന്റെ യശസ്സാര്‍ന്ന പാരമ്പര്യത്തെക്കുറിച്ച് അവന്‍ അറിഞ്ഞത്. അതിനായി പോരാടാന്‍ ഉറച്ചത്…
കളിക്കാനൊത്തുചേര്‍ന്ന കൗമാരങ്ങളെ കൂട്ടിച്ചേര്‍ത്താണ് ആദ്യ പടയെ അവന്‍ സൃഷ്ടിച്ചത്. അധിനിവേശത്തിന്റെ ഏറ്റവും വന്യമായ ഭാവത്തോടെ മുഗളാധിപത്യം തേര്‍വാഴ്ച നടത്തുന്ന കാലമായിരുന്നു അത്. അമ്മമാരും സഹോദരിമാരും വെറിപിടിച്ച മുഗളന്മാരെ ഭയന്ന് വീടുപൂട്ടിയകത്തിരുന്ന കാലം… ക്ഷേത്രങ്ങളെല്ലാം തച്ചുതകര്‍ത്ത, ഗ്രന്ഥശാലകള്‍ അഗ്നിക്കിരയാക്കിയ കാലം… സംസ്‌കാരത്തിന്റെ എല്ലാ ഈടുവയ്പുകളെയും അപമാനിച്ചില്ലാതാക്കിയ കാലം… വെള്ളക്കാരന്റെ ചരിത്രം വെളുപ്പിച്ച് പൊലിപ്പിച്ച മുഗളാധിപത്യത്തിന്റെ വസ്തുതകള്‍ അതിക്രൂരമായിരുന്നു. ഭയം വിതച്ച് ഒരു ജനതയെ അടിമകളാക്കി, കൂട്ടക്കൊല ചെയ്ത്, മാനം കെടുത്തി അധികാരവും ആഭാസവും സമാസമം ചേര്‍ത്ത മുഗളഭരണത്തിന്റെ ആ തേര്‍വാഴ്ചയുടെ മധ്യത്തിലേക്കാണ് ശിവജി പിറന്നുവീണത്….
പടക്കളമായിരുന്നു ആ ജീവിതം. മുഗളന്മാര്‍ ആധിപത്യം ചെലുത്തിയ കോട്ടകളൊന്നാകെ വെട്ടിപ്പിടിച്ച പോരാട്ടത്തിന്റെ ചരിത്രം. സമാനതകളില്ലാത്ത യുദ്ധതന്ത്രത്തിന്റെ വിജയഗാഥ, സമസ്തവും കീഴടക്കിയെന്ന് അഹങ്കരിച്ച മുഗളപ്പടയെ മുച്ചൂടും ഇല്ലാതാക്കി ഹിന്ദുസാമ്രാജ്യത്തിന്റെ വെന്നിക്കൊടി പാറിച്ച ചങ്കൂറ്റം… ശൂന്യതയില്‍ നിന്നാണ് ശിവാജി വിജയങ്ങളിലേക്ക് നടന്നു കയറിയത്… പിന്നോട്ടിറങ്ങേണ്ടപ്പോള്‍ പിന്നോട്ടിറങ്ങിയും അക്രമിച്ചു കയറേണ്ടപ്പോള്‍ അങ്ങനെയും അദ്ദേഹം ഹിന്ദുസാമ്രാജ്യത്തിലേക്കുള്ള പടവുകള്‍ വെട്ടി… ജീവനേക്കാള്‍ പ്രിയമാണ് പിറന്ന നാടെന്ന് പ്രതിജ്ഞയെടുത്ത, മരണഭയമില്ലാത്ത ധീരന്മാരെ പ്രചോദിപ്പിച്ചു… വീരഭവാനിക്കുമുന്നില്‍ സ്വന്തം ചോര കൊണ്ട് തിലകമണിഞ്ഞു…
മൂന്നര ശതകം മുമ്പ് ജ്യേഷ്ഠ മാസ വെളുത്തപക്ഷ ത്രയോദശിയിലാണ് റായ്ഗഢ് കോട്ടയില്‍ ഹിന്ദുസ്വാഭിമാനത്തിന്റെ ആ സിംഹഗര്‍ജ്ജനം മുഴങ്ങിയത്. ശിവാജി ഛത്രപതി ശിവാജി മഹാരാജാവായി… സപ്തനദികളില്‍ നിന്നുള്ള പുണ്യജലം ശിവാജിക്ക് മേല്‍ അഭിഷേകം ചെയ്തു. ഗംഗയും യമുനയും ഗോദാവരിയും സരസ്വതിയും നര്‍മ്മദയും സിന്ധുവും കാവേരിയും ആ ഭാരതപുത്രനെ തങ്ങളുടെ ജലകണങ്ങളാല്‍ ആശ്ലേഷിച്ചു.
നൂറ്റാണ്ടുകളുടെ അടിമത്തത്തില്‍ നിന്നും രാജ്യം പുതിയൊരു ലോകത്തേക്ക് ചുവടുവച്ചു….
റായ്ഗഢിലെ ആ സിംഹാസനാരോഹണം ഹിന്ദുരാഷ്‌ട്രത്തിന്റെ തെളിമയുള്ള ചിത്രങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നതാണ്.. ഛത്രപതി ശിവജിയുടേത് ഒരു മതസാമ്രാജ്യമായിരുന്നില്ല. വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും സമൃദ്ധിയുടെയും സമാനതകളില്ലാത്ത കലാ, വൈജ്ഞാനികപ്പെരുമയുടെയും അന്തസ്സുറ്റ കാലമായിരുന്നു അത്… ശിവാജിയുടെ വിജയയാത്ര ആദര്‍ശരാഷ്‌ട്രത്തിലേക്കുള്ള മുന്നേറ്റമായിരുന്നു… കര്‍ഷകന്റെ, തൊഴിലാളിയുടെ, സൈനികന്റെ… ഓരോ സാധാരണക്കാരന്റെയും ജീവിതത്തെ ചേര്‍ത്തുപിടിച്ച ചരിത്രത്തിലെ ഏറ്റവും സമര്‍ത്ഥമായ ക്ഷേമരാജ്യസംസ്ഥാപനമായിരുന്നു അത്.. യഥാര്‍ത്ഥ ധര്‍മ്മ രാജ്യം..
പ്രതികരിക്കാൻ ഇവിടെ എഴുതുക: