ഇസ്താംബൂള്‍: തുര്‍ക്കി പ്രസിഡന്റായി തയിപ് എര്‍ദോഗന്‍ തുടരും.എര്‍ദോഗന്‍ 52.1 ശതമാനം വോട്ട് നേടിയാണ് ഭരണം ഉറപ്പിച്ചത്.
രണ്ട് പതിറ്റാണ്ടായി അധികാരം കയ്യാളുന്ന തയിപ് എര്‍ദോഗന് പ്രതിപക്ഷത്തെ ആറ് പാര്‍ട്ടികളുടെ സഖ്യമായ നേഷന്‍ അലയന്‍സിന്റെ സ്ഥാനാര്‍ഥി കമാല്‍ കിലിച്ദാറുലുവില്‍ കനത്ത വെല്ലുവിളി ഉയര്‍ന്നെങ്കിലും അതിനെ മറികടക്കാനായി.
ആദ്യ റൗണ്ട് വോട്ടെടുപ്പ് ഈ മാസം നേരത്തേ നടന്നെങ്കിലും ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടിയില്ല. എര്‍ദോഗന് 49.86 ശതമാനം വോട്ടും കമാല്‍ കിലിച്ദാറുലുവിന് 44.38 ശതമാനം വോട്ടുമാണ് അന്ന് നേടാനായത്.
പ്രധാനമന്ത്രി പദം എടുത്തുകളഞ്ഞ് പ്രസിഡന്റ് സര്‍ക്കാര്‍ തലപ്പത്തുളള ഭരണ സംവിധാനത്തിലേക്ക് തുര്‍ക്കി മാറിയത് 2017ലാണ് . പല കാര്യങ്ങളിലും ഇന്ത്യാ വിരുദ്ധ നിലപാടുളള വ്യക്തിയാണ് തയിപ് എര്‍ദോഗന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: