Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ചരിത്രം മറക്കുന്ന കോണ്‍ഗ്രസ്

രാഷ്‌ട്രപതി പട്ടികവര്‍ഗ്ഗക്കാരി ആയതിനാലാണ് അവരെക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിപ്പിക്കാത്തത് എന്ന തരംതാണ ആക്ഷേപം വരെ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായി. പതിവു പോലെ രാഹുല്‍ഗാന്ധി തന്നെയാണ് കുത്തിത്തിരുപ്പിന് തുടക്കമിട്ടത്. പക്ഷേ, ചരിത്രം മറക്കുകയാണ് കോണ്‍ഗ്രസ്. സ്വന്തം അച്ഛനും മുത്തശ്ശിയും പ്രധാനമന്ത്രിമാരെന്ന നിലയില്‍ ചെയ്ത നടപടികളെപ്പറ്റി മൗനം പാലിച്ച് രാഹുല്‍ഗാന്ധി 'തനി കോണ്‍ഗ്രസുകാരന്‍' ആയി.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
May 28, 2023, 06:10 am IST
in Varadyam
1946ല്‍ കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലിയില്‍ ജവഹര്‍ലാല്‍ നെഹ്രു പ്രസംഗിക്കുന്നു.

1946ല്‍ കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലിയില്‍ ജവഹര്‍ലാല്‍ നെഹ്രു പ്രസംഗിക്കുന്നു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുന്നതിനെതിരെ വലിയ പ്രതിഷേധത്തിലാണ് കോണ്‍ഗ്രസ്. രാഷ്‌ട്രത്തലവനായ രാഷ്‌ട്രപതിയെ അപമാനിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് മുതലക്കണ്ണീരൊഴുക്കി കോണ്‍ഗ്രസ് നേതാക്കള്‍ പതംപറഞ്ഞു നടക്കുന്നു. രാഷ്‌ട്രപതി പട്ടികവര്‍ഗ്ഗക്കാരി ആയതിനാലാണ് അവരെക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിപ്പിക്കാത്തത് എന്ന തരംതാണ ആക്ഷേപം വരെ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായി. പതിവു പോലെ രാഹുല്‍ഗാന്ധി തന്നെയാണ് കുത്തിത്തിരുപ്പിന് തുടക്കമിട്ടത്. പക്ഷേ, ചരിത്രം മറക്കുകയാണ് കോണ്‍ഗ്രസ്. സ്വന്തം അച്ഛനും മുത്തശ്ശിയും പ്രധാനമന്ത്രിമാരെന്ന നിലയില്‍ ചെയ്ത നടപടികളെപ്പറ്റി മൗനം പാലിച്ച് രാഹുല്‍ഗാന്ധി ‘തനി കോണ്‍ഗ്രസുകാരന്‍’ ആയി.

ഇനിയല്‍പ്പം ചരിത്രം പരിശോധിക്കാം. സ്വാതന്ത്ര്യത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ സ്ഥലപരിമിതികളെപ്പറ്റി ചര്‍ച്ചകള്‍ സജീവമായത്. വിവിധ പാര്‍ലമെന്ററി സമിതികളും രാഷ്‌ട്രീയ പാര്‍ട്ടികളും സ്ഥലപരിമിതി ചൂണ്ടിക്കാട്ടി. പാര്‍ലമെന്ററി സമിതി യോഗങ്ങള്‍ക്കും രാഷ്‌ട്രീയ പാര്‍ട്ടികളുടെ പാര്‍ലമെന്ററി സമിതിയോഗങ്ങള്‍ക്കും സ്ഥലമില്ലാത്ത അവസ്ഥ. ഇതേ തുടര്‍ന്ന് 1970ല്‍ പുതിയ പാര്‍ലമെന്റ് ഹൗസ് അനക്സിന്റെ നിര്‍മ്മാണത്തിന് തുടക്കമിട്ടു.

1975 ഒക്ടോബര്‍ 24ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് പാര്‍ലമെന്റ് അനക്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. അന്നത്തെ രാഷ്‌ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിനെ ഇന്ദിരാഗാന്ധി അന്ന് ഒഴിവാക്കുകയായിരുന്നോ? ഫക്രുദ്ദീന്‍ അലി അഹമ്മദ് മുസ്ലിം ആയതുകൊണ്ടാണോ ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും ചടങ്ങില്‍ പങ്കെടുപ്പിക്കാതിരുന്നത്? തുടങ്ങിയ ചോദ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.

1987ല്‍ പാര്‍ലമെന്റ് ലൈബ്രറി ബില്‍ഡിങ് ഉദ്ഘാടനം നിര്‍വഹിച്ചത് പ്രധാനമന്ത്രി രാജീവ് ഗാന്ധി ആയിരുന്നു. അന്നത്തെ രാഷ്‌ട്രപതി ആര്‍. വെങ്കിട്ട രാമനെ രാജീവ് ഗാന്ധി ചടങ്ങില്‍ നിന്നൊഴിവാക്കിയത് തെക്കേയിന്ത്യക്കാരനായതുകൊണ്ടാണോ എന്ന വാദവും വേണമെങ്കില്‍ ഉയര്‍ത്താവുന്നതാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന രാജ്യമെന്ന നിലയില്‍, ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയെന്ന നിലയില്‍, അനുദിനം കുതിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യ രാജ്യമെന്ന നിലയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം ലോകത്തിനാകെ ഇന്ത്യയുടെ മാതൃകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നില്‍ നിന്ന് നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഇച്ഛാശക്തികൊണ്ട് മാത്രമാണ് ഇത്രയധികം എതിര്‍പ്പുകള്‍ക്കിടയിലും രണ്ടരവര്‍ഷം കൊണ്ട് പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. മേയ് 28ന് നടക്കുന്ന പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനം ബഹിഷ്‌ക്കരിക്കുമെന്നാണ് ചില പ്രതിപക്ഷ കക്ഷികള്‍ പറയുന്നത്. ജൂണ്‍ മാസത്തില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ, പുതിയ മന്ദിരത്തില്‍ തങ്ങള്‍ കയറില്ലെന്നും പഴയ പാര്‍ലമെന്റിലെ സീറ്റുകളിലേ ഇരിക്കൂ എന്നുമുള്ള വാദമുയര്‍ത്തി ശ്രദ്ധപിടിച്ചുപറ്റാനുള്ള സാധ്യതകള്‍ കൂടി കോണ്‍ഗ്രസ് പരിശോധിക്കേണ്ടതാണ്.

Tags: indiacongressIndependence Day
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

പുതിയ വാര്‍ത്തകള്‍

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.