Wednesday, May 14, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജീവിതലക്ഷ്യങ്ങളിലേക്കുള്ള അനന്തപ്രയാണം

ദശോപനിഷത്തുക്കളില്‍ സുപ്രധാനമാണ് കഠോപനിഷത്ത്. നചികേതസ് എന്ന പന്ത്രണ്ടു വയസ്സുള്ള ബാലന്‍ നടത്തുന്ന ആത്മീയയാത്രയുടെ കഥ. യമദേവനില്‍ നിന്നും ആത്മജ്ഞാനം കേവലം ഒരറിവായി സിദ്ധിച്ച നചികേതസില്‍ അത് നിതാന്തമായ ഉണര്‍വായി മാറിയ കഥ വേദാന്തത്തില്‍ താല്‍പ്പര്യമുള്ള എല്ലാവരിലും വിസ്മയമുളവാക്കുന്നതാണ്.

Janmabhumi Editorial Desk by Janmabhumi Editorial Desk
May 25, 2023, 07:19 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഡോ.ദേവദാസ് മേനോന്‍/  

ഡോ.സുകുമാര്‍ കാനഡ 

ഗുരു പുഞ്ചിരിച്ചു പറഞ്ഞു. ‘ഉപനിഷത്ത് എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ,’അടുത്ത് കീഴെയിരിക്കുക എന്നാണ്. ശിഷ്യന്‍ ഗുരുവിന് സമീപം താഴെയിരുന്ന് ഇരുവരും തമ്മില്‍ ചെയ്യുന്ന സംവാദത്തിലൂടെയാണ് ആത്മസാക്ഷാത്ക്കാരം ഉണ്ടാവുന്നത്. ശിഷ്യന്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു, ഗുരു പകര്‍ന്നുതരുന്ന ഉത്തരങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ശ്രവിച്ച്, അതെക്കുറിച്ച് ചിന്തിച്ച് അപഗ്രഥിച്ചും ഗുരുവില്‍നിന്നും സംശയനിവാരണം വരുത്തിയും തല്‍വിഷയത്തെപ്പറ്റി ധ്യാനിച്ചും ശിഷ്യന്‍ എല്ലാ സന്ദേഹങ്ങള്‍ക്കും പിറകിലുള്ള അജ്ഞാനത്തെ വേരോടെ പിഴുതെറിയുന്നു. ഇങ്ങനെയുള്ള വിവിധ ഉപനിഷത്തുക്കളാല്‍ സമ്പന്നമാണ് വേദങ്ങള്‍. അവയെല്ലാം പരംപൊരുളിനെക്കുറിച്ചുള്ള ഒരേ ജ്ഞാനസാരമാണ് പലവിധത്തില്‍ ശിഷ്യന്‍ നല്‍കുന്നത്. നാം തമ്മില്‍ നടന്ന ഈ സംവാദംപോലും, ഈശ്വരന്റെ പ്രപഞ്ചമനസ്സ് സ്വമേധയാ രേഖപ്പെടുത്തി ഏതെങ്കിലും ഒരു ഋഷിയിലൂടെ ഉപനിഷത്തായി പ്രസിദ്ധമായേക്കാം!’

വീണ്ടും നിറപുഞ്ചിരിയോടെ ഗുരുദേവന്‍ പറഞ്ഞു. ‘വരും യുഗങ്ങളില്‍ പ്രത്യക്ഷ സൃഷ്ടികളുടെ ആവിഷ്‌ക്കാരങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍ സംസാരവും ധര്‍മ്മാര്‍ത്ഥകാമങ്ങളും ഒടുവില്‍ മോക്ഷവും മനുഷ്യജീവിതത്തിന്റെ ലക്ഷ്യങ്ങളായി തുടരുകതന്നെ ചെയ്യും. മനുഷ്യന്റെ വൈദഗ്‌ദ്ധ്യം വര്‍ദ്ധിക്കുന്തോറും, ശാസ്ത്രസാങ്കേതികത പുരോഗമിക്കും തോറും, അവന് ഒരുപക്ഷേ വേദാനുസാരിയായ വിശ്വാസങ്ങളും, ആചാരങ്ങളും കര്‍മ്മങ്ങളും മറ്റും കാലോചിതമല്ല എന്ന് തോന്നിയേക്കാം. സാംസാരിക നേട്ടങ്ങളായ അര്‍ത്ഥകാമപൂരണങ്ങള്‍ക്കായി ദേവതാസങ്കല്‍പ്പങ്ങളുമായി ബന്ധമില്ലാത്ത പുതിയ വിശ്വാസസംഹിതകള്‍ പ്രമാണമാവുകയും ചെയ്‌തേക്കാം. പുതിയ വിശ്വാസസംഹിതകളും മതങ്ങളും ധര്‍മ്മത്തെയും മോക്ഷത്തെയും അഭിസംബോധന ചെയ്യാനും സാദ്ധ്യതയുണ്ട്. നിയന്ത്രണാതീതമായ തലത്തില്‍ സുഖലോലുപതയ്‌ക്കും ഭൗതികവാദത്തിനും മനുഷ്യജീവിതത്തില്‍ സ്ഥാനമുണ്ടാവാം. മാത്രമല്ല ഓര്‍മ്മകള്‍ വര്‍ദ്ധിപ്പിക്കാനും ഇന്ദ്രിയാനുഭൂതികള്‍ കൂടുതല്‍ ദീപ്തമാക്കാനും, ഉല്ലാസങ്ങള്‍കൂട്ടാനും അറിവ് ഗഹനമാക്കാനും വേണ്ടുന്ന മനുഷ്യനിര്‍മ്മിത ഉപകരണങ്ങളില്‍ മനുഷ്യന് നിയന്ത്രണാതീതമായ വിധേയത്വം ഉണ്ടാവാനും സാദ്ധ്യതയുണ്ട്. ഇത ്പ്രകൃതിവിഭവങ്ങളെ കൂടുതല്‍ വേഗത്തില്‍ ഉപഭോഗംചെയ്യാനും തല്‍ഫലമായി വലിയ പ്രകൃതിദുരന്തങ്ങള്‍, മനുഷ്യനിര്‍മ്മിത ദുരന്തങ്ങളടക്കം, ഉണ്ടാവാനും ഇടയുണ്ട്. പൊതുവേ ധര്‍മ്മച്യുതിക്കും സാധ്യതയുണ്ട്. മോക്ഷത്തിനായുള്ള ഉല്‍ക്കടമായ ലക്ഷ്യത്തിന്റെ അഭാവത്തില്‍ മനുഷ്യന്‍ ജനനമരണചക്രത്തില്‍ ചുറ്റിക്കൊണ്ടേയിരിക്കും. ഒരാള്‍ ജീവിക്കുമ്പോള്‍ മറ്റൊരാള്‍ മരിക്കുന്നു. ജീവിതം മുഴുവന്‍ ആശകളിലും, ആസക്തികളിലും, വിദ്വേഷത്തിലും കഴിഞ്ഞ ഒരാള്‍ മരിക്കുമ്പോള്‍ അയാളിലുണ്ടാവുന്ന അവസാന ചിന്തയും ഈ കാര്യങ്ങളെക്കുറിച്ചായിരിക്കും, ഈശ്വരനെക്കുറിച്ചോ ആത്മാവിനെക്കുറിച്ചോ ആവുകയില്ല. നാനാത്വത്തില്‍ ഏകത്വമെന്ന സത്യം തിരിച്ചറിയാതെ ജീവിച്ച് മരിക്കുന്നവര്‍ക്ക് മോക്ഷപദം സാദ്ധ്യമാണെന്ന് കരുതുന്നവര്‍ മോഹിതരായി സ്വയം കബളിപ്പിക്കുകയാണ്. അജ്ഞാനവും വിവേകവും തമ്മിലുള്ള അന്തരം അവര്‍ക്ക് കാണാനാകുന്നില്ല’

ഇതൊക്കെയാണെങ്കിലും മോക്ഷത്തിനായുള്ള അദമ്യമായ ത്വരയുണ്ടാവുന്നത് വളരെക്കുറച്ചുപേരില്‍ മാത്രമാണ്. അവര്‍ മോക്ഷമാര്‍ഗത്തില്‍ ഏറെക്കാലം സഹനശക്തിയോടെ കഴിഞ്ഞവരാണ്. അവരില്‍ ചിലര്‍ക്ക് അനശ്വരങ്ങളായ ഉപനിഷത്ത്പാഠങ്ങള്‍ അവരുടെ യാത്രയില്‍ വഴിവിളക്കാവുന്നു. അജ്ഞാനത്തിന്റെ പാതയില്‍ തുടരുമ്പോള്‍ത്തന്നെ ശ്രേഷ്ഠരായ സംസാരികളും ഉപനിഷദ്പഠനവും ജപവും മറ്റും ചെയ്യുന്നുണ്ട്. നചികേതസിന്റെ കഥയും അദ്ദേഹത്തിന്റെ മൂന്ന് വരങ്ങളും ഒരുപക്ഷേ സുപ്രസിദ്ധമായേക്കാം. എന്നാല്‍ ഈ പാഠങ്ങള്‍ വളരെ കുറച്ച് നചികേതസുമാര്‍ക്ക ്മാത്രമായുള്ളതാണ്. അവര്‍ പ്രായത്തില്‍ കുറഞ്ഞവരോ കൂടിയവരോ ആകട്ടെ, മൂന്നാമത്തെ വരംതേടാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണിത്. മറ്റുള്ളവര്‍ക്ക് മനസ്സിനെ വിമലീകരിക്കാന്‍കൂടുതല്‍ സമയം ആവശ്യമുണ്ട്. നിര്‍മ്മലമായ മനസ്സിനെ പരമപദമായ ഉള്ളുണര്‍വ്വിന്റെ നിതാന്തസാന്നിദ്ധ്യത്തിനായി തയ്യാറെടുക്കാനാവൂ. അനന്താവബോധസാന്നിദ്ധ്യം സാധകനില്‍ ഒരുനിറവാകുന്നത് ക്ഷിപ്രമായാണ്. അതൊരിക്കലും  പിന്‍വലിക്കാനാവാത്ത ആത്മദര്‍ശനവുമാണ്. അത്യസാധാരണമായ, നചികേതസ്സിന്റെ ഉള്ളുണര്‍വ്വിന്റെ കഥ എല്ലാവര്‍ക്കും പ്രചോദനപ്രദമാകട്ടെ.’

യമദേവന്‍ നിശ്ചയദാര്‍ഢ്യത്തോടെ എഴുന്നേറ്റു. യാത്രപറയാന്‍ സമയമായിരിക്കുന്നു. അനുഗ്രഹാര്‍ത്ഥം, ഞാന്‍ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ സാഷ്ടാംഗം നമസ്‌ക്കരിച്ചു. അദ്ദേഹം കുനിഞ്ഞ് തോളില്‍പ്പിടിച്ച് എന്നെ എഴുന്നേല്‍പ്പിച്ചു. ആലിംഗനം ചെയ്തു.

എന്റെ കണ്ണുകള്‍ സജലങ്ങളായി, ആനന്ദത്തിന്റേയും കൃതജ്ഞതയുടേയും കണ്ണീരായിരുന്നു അത്. ഗുരുദേവനെ വിട്ടുപിരിയുന്നതിലുള്ള വിഷാദവും കണ്ണീരില്‍ ലയിച്ചിരുന്നു.

അദ്ദേഹം പൊയ്‌ക്കഴിഞ്ഞ് ആ ഉദ്യാനത്തില്‍ ഞാന്‍ ആദ്യം എത്തിയ ഇടത്തേയ്‌ക്ക് നടന്നു. അവിടെത്തന്നെ ഞാന്‍ ധ്യാനലീനനായി ഇരിപ്പുറപ്പിച്ചു. ഇങ്ങോട്ട് വന്നതുപോലെ തന്നെ തിരിച്ച് ഭൂമിയിലേക്ക് മടങ്ങിപ്പോകാന്‍ എനിക്ക് കഴിയും എന്നതില്‍ എനിക്ക് സംശയമേ ഉണ്ടായിരുന്നില്ല. ഈശ്വരകൃപയുണ്ടെങ്കില്‍ അനന്താവബോധത്തില്‍ എന്തും സാദ്ധ്യമാണ്. കൂടാതെ ഏതൊരിടവും എനിക്കെന്റെ വീടാണ്. പ്രിയപ്പെട്ടവീട്.  

(അവസാനിച്ചു)

Tags: lifeനചികേതസ് : ഉള്ളുണര്‍വ്വിന്റെ നിതാന്തസാന്നിദ്ധ്യംയമദേവന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാലികയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചയാള്‍ക്ക് ജീവിതാവസാനം വരെ തടവുശിക്ഷ

അമേരിക്കയില്‍ നിന്നും എത്തിയ പോഡ് കാസ്റ്ററായ ലെക്സ് ഫ്രീഡ് മാന്‍ (ഇടത്ത്)
India

മരണത്തെപ്പേടിയുണ്ടോ? ഈ ചോദ്യത്തിന് മോദിയുടെ ദാര്‍ശനികമായ ഉത്തരം കേട്ട് അമേരിക്കയിലെ ലെക്സ് ഫ്രിഡ്മാന്‍ ഞെട്ടി

Kerala

മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റവെ ജീവനുണ്ടെന്ന്‌ കണ്ടെത്തിയ പവിത്രന്‍ മരിച്ചു

Kerala

കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരി കുഴഞ്ഞുവീണു, ബസ് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചു

Kerala

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് യാത്രക്കാരന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍:പ്രതിരോധ ഓഹരികള്‍ കുതിപ്പ് തുടരുന്നു; ആകാശ് മിസൈല്‍ നിര്‍മ്മാതാക്കളായ ഭാരത് ഡൈനാമിക്സിന് 11 ശതമാനം കുതിപ്പ്

പൊലീസ് ചമഞ്ഞ് തട്ടിപ്പ് : എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 9 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

ഹാര്‍ട്ട് ബീറ്റ് കൂടണ് എന്ന ഗാനത്തിലെ രംഗം (ഇടത്ത്) ദിലീപിന്‍റെ ദോഹയിലെ സ്റ്റേജ് ഷോയില്‍ ഡയാന ഹമീദ്, നിഖില വിമല്‍ എന്നിവരോടൊപ്പം ദിലീപ് നൃത്തം ചെയ്യുന്നു (വലത്ത്)

പ്രിന്‍സ് ആന്‍റ് ഫാമിലി….കാത്തിരിപ്പിനൊടുവില്‍ ദിലീപിന് മറ്റൊരു ഹിറ്റ്?

ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണി ആക്കി: പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തവും പിഴയും

കോടഞ്ചേരിയില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍,കുടുങ്ങിയത് 150 ലേറെ വിനോദ സഞ്ചാരികള്‍

മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ (ഇടത്ത്) ദ ഹിന്ദു എഡിറ്റര്‍ എന്‍.റാം (വലത്ത് നിന്നും രണ്ടാമത്)

മോദിയെ കുടുക്കാന്‍ ത്രീ ചാര്‍സോ ബീസ് ….മോദിയെ പുകഴ്‌ത്തി കുടുക്കിടാന്‍ ശശി തരൂരും കരണ്‍ ഥാപ്പറും എന്‍.റാമും ചേര്‍ന്ന് ഗൂഢാലോചന

തിരുവല്ലയില്‍ ബിവറേജസ് ഔട്ട്‌ലെറ്റിലും ഗോഡൗണിലും വന്‍ അഗ്നിബാധ, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

താമരശേരിയില്‍ 2 വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies