താഷ്‌കന്റ്: ഉസ്ബെക്കിസ്ഥാനിലെ താഷ്‌കന്റില്‍ നടക്കുന്ന അഞ്ചാമത് ഏഷ്യന്‍ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ അര്‍ജുന്‍ ഷര്‍ട്ടോഡ് വെള്ളി നേടി. . 16 വയസ്സ് മാത്രം പ്രായമുള്ള അര്‍ജുന്‍ 66.99 മീറ്റര്‍ എറിഞ്ഞാണ് വിജയിയിയത്.
2022ല്‍ കുവൈറ്റില്‍ നടന്ന അവസാന ഏഷ്യന്‍ യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും വെള്ളി മെഡല്‍ നേടിയിരുന്നു. ഏഷ്യന്‍ യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ട് മെഡലുകള്‍ നേടുന്ന ഇന്ത്യയിലെ ആദ്യ ബാലനായി അര്‍ജുന്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. . അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോ വിഭാഗത്തില്‍ ഏഷ്യയില്‍ ഒന്നാം റാങ്കും ലോകത്തില്‍ നാലാമതുമാണ്.
ആറ് സ്വര്‍ണവും 11 വെള്ളിയും ഏഴ് വെങ്കലവും ഉള്‍പ്പെടെ മൊത്തം 24 മെഡലുകള്‍ നേടിയ ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ ചൈനയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: