താഷ്കെന്റ്: ലോക പുരുഷ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ ദീപക് കുമാറും ഹുസാമുദ്ദീനും വെങ്കലം നേടി. 51 കിലോഗ്രാം വിഭാഗത്തില്‍ ഫ്രാന്‍സിന്റെ ബില്ലാല്‍ ബെന്നമയോട് ദീപക് കുമാര്‍ പരാജയപ്പെട്ടു.
2019 ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡലിസ്റ്റ് ആയിരുന്ന ദീപക് 3-4 പോയിന്റുകള്‍ക്കാണ് തോല്‍വി സമ്മതിച്ചത്.
ഹുസാമുദ്ദീന്‍ സെമി ഫൈനലില്‍ മത്സരത്തിനിറങ്ങാതെ പിന്മാറി വെങ്കലം കൊണ്ട് തൃപ്തിയടയുകയായിരുന്ന. കാല് മുട്ടിനേറ്റ പരിക്കാണ് പിന്മാറ്റത്തിന് കാരണം. മെഡിക്കല്‍ പരിശോധനയ്ക്കുശേഷം മത്സരത്തിന് ഇറങ്ങേണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: