Categories: Palakkad

കുടുംബാരോഗ്യ കേന്ദ്രം വളപ്പില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന ചന്ദന മരങ്ങള്‍ മുറിച്ചു കടത്തി; മൗനം പാലിച്ച് അധികൃതർ

ലക്ഷങ്ങള്‍ വിലമതിക്കുന്ന പത്തിലധികം ചന്ദനമരങ്ങളാണ് ആഴ്ചകള്‍ക്ക് മുമ്പ് കടത്തിക്കൊണ്ട് പോയത്. വിലപിടിപ്പുള്ള ചന്ദന മരങ്ങള്‍ കടത്തികൊണ്ടു പോയിട്ട് ആരും അറിഞ്ഞില്ലെന്നതും യാതൊരു നടപടിയും സ്വീകരിക്കാന്‍ തയാറാകാത്ത അധികൃതരുടെ നിലപാട് അപഹാസ്യമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Published by

ശ്രീകൃഷ്ണപുരം: വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ കുറുവട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിനോട് ചേര്‍ന്ന വളപ്പിലുള്ള ചന്ദന മരങ്ങള്‍ മുറിച്ചുകടത്തിയതായി പരാതി. മരങ്ങള്‍ മുറിച്ചു കടത്തി കൊണ്ടുപോയിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഗ്രാമ പഞ്ചായത്തധികൃതരോ ബന്ധപ്പെട്ടവരോ അറിഞ്ഞിട്ടില്ല എന്ന ആരോപണമാണ് ഉയരുന്നത്.  

ലക്ഷങ്ങള്‍ വിലമതിക്കുന്ന പത്തിലധികം ചന്ദനമരങ്ങളാണ് ആഴ്ചകള്‍ക്ക് മുമ്പ് കടത്തിക്കൊണ്ട് പോയത്. വിലപിടിപ്പുള്ള ചന്ദന മരങ്ങള്‍ കടത്തികൊണ്ടു പോയിട്ട് ആരും അറിഞ്ഞില്ലെന്നതും യാതൊരു നടപടിയും സ്വീകരിക്കാന്‍ തയാറാകാത്ത അധികൃതരുടെ നിലപാട് അപഹാസ്യമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.  

കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ശ്രീകൃഷ്ണപുരം പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by