കൊച്ചി: എലത്തൂര്‍ ട്രെയിന്‍ ഭീകരാക്രമണ കേസ് പ്രതി ഷാരൂഖ് ഫക്രുദീന്‍ സെയ്ഫിയെ കൊച്ചി പ്രത്യേക കോടതി വീണ്ടും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ആദ്യ ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ച പ്രതിയെ ഹാജരാക്കിയപ്പോള്‍ എന്‍ഐഎ വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കിയെങ്കിലും വിശദമായ വാദം കേള്‍ക്കുന്നതിനായി കോടതി ഇന്നലത്തേക്കു മാറ്റിയിരുന്നു. പ്രതിയുടെ ഫോണിന്റെ ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യണമെന്നും രഹസ്യ ആപ്പുകള്‍ മുഖാന്തിരം പ്രതി നടത്തിയ ആശയ വിനിമയം കണ്ടെടുക്കുന്നതിന് ബന്ധുക്കളെയും സുഹൃത്തുക്കളെയും പ്രതിയുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്നും എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് മെയ് 12 വരെ പ്രതിയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. എന്‍ഐഎയ്ക്ക് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്രീനാഥ് എസ്. ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: