Categories: Mollywood

‘വാസവദത്ത’യായി ഇനിയ

മധുര, കാരക്കുടി പരിസര പ്രദേശങ്ങളിലമായാണ് 'വാസവദത്ത'യുടെ ചിത്രീകരണം ജൂണില്‍ ആരംഭിക്കുന്നത്.

Published by

മഹാകവി കുമാരനാശാന്റെ ‘കരുണ’യെ ഒരു ധാര്‍മ്മിക വിചാരണക്ക് വിധേയമാക്കുന്ന ‘വാസവദത്ത’എന്ന ചിത്രത്തില്‍  തെന്നിന്ത്യന്‍ നായിക ഇനിയ വാസവദത്തയാവുന്നു. ശിവ മീനാച്ചി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാജി പൂച്ചാക്കല്‍ നിര്‍മ്മിച്ച് ശ്യാം നാഥ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘വാസവദത്ത’.

നോര്‍ത്ത് പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രത്തില്‍ വെച്ച് ‘വാസവദത്ത’യുടെ സ്‌ക്രിപ്റ്റ് പൂജാ കര്‍മ്മം നിര്‍വ്വഹിച്ചു. സിനിമയിലും വെബ്ബ് സീരീസുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന റോബിന്‍ സെബാസ്റ്റ്യന്‍ ഉപഗുപ്തനാവുന്നു. ‘എന്നൈ പിരിയാതെ’, ‘ആലു ചട്ടിയം’ തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ നായികയായും  മലയാള ചലച്ചിത്ര  ആല്‍ബ  പരസ്യങ്ങളിലൂടെയും ശ്രദ്ധേയയായ രമ്യ തോഴിയായും രംഗത്തു വരുന്നു.  

സുധീര്‍ കരമന തൊഴിലാളി നേതാവായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. മധുര, കാരക്കുടി പരിസര പ്രദേശങ്ങളിലമായാണ് ‘വാസവദത്ത’യുടെ  ചിത്രീകരണം ജൂണില്‍ ആരംഭിക്കുന്നത്. രാഹുല്‍ മാധവ്,ശിവ മുരളി,അരുണ്‍ കിഷോര്‍,അലന്‍സിയര്‍, ശ്രുതി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍ സംവിധായകന്‍ ശ്യാം നാഥ് തന്നെ എഴുതിയ വരികള്‍ക്ക് ജെറി അമല്‍ദേവ് സംഗീതം പകരുന്നു.മധു ബാലകൃഷ്ണന്‍, ഗായത്രി,ജ്യോത്സന തുടങ്ങിയവരാണ് ഗായകര്‍. കെ.പി. നമ്പ്യാതിരി- ഛായാഗ്രഹണം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – മുജീബ് ഒറ്റപ്പാലം, കല- വിഷ്ണു നെല്ലായ, വസ്ത്രാലങ്കാരം- സുനില്‍ റഹ്‌മാന്‍, ചമയം- മനോജ് അങ്കമാലി, പിആര്‍ഒ- എ.എസ്. ദിനേശ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by