തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ 16ന് പുലര്‍ച്ചെ മൂന്നുമണിക്ക് ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് കവര്‍ച്ചാശ്രമം നടത്തിയത്. ആശ്രമത്തിനുമുന്നിലെ ആല്‍മരത്തിന്റെ ചുവട്ടില്‍ സ്ഥാപിച്ചിട്ടുള്ള കാണിക്ക വഞ്ചി ഇരുമ്പുവടികൊണ്ട് തകര്‍ക്കാനാണ് മോഷ്ടാക്കള്‍ ആദ്യം ശ്രമം നടത്തി.
എന്നാല്‍ അത് വിഫലമായതിനെ തുടര്‍ന്ന് ആശ്രമകവാടത്തിന്റെ ചങ്ങല തകര്‍ത്ത് അകത്ത് കടക്കുകയും ക്ഷേത്ര മണ്ഡപത്തില്‍ സ്ഥാപിച്ചിട്ടുള്ള കാണിക്കവഞ്ചികളുടെ പൂട്ട് തകര്‍ക്കാനും ശ്രമിച്ചു. ആശ്രമത്തിലെ ലൈബ്രറിയിലും മോഷ്ടാക്കള്‍ പ്രവേശിച്ചിരുന്നു. പോത്തന്‍കോട് പോലീസ് സ്ഥലത്തെത്തി സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.
ഹെല്‍മെറ്റ് ധരിച്ചെത്തിയ മോഷ്ടാക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നമ്പര്‍പ്ലേറ്റില്ലാത്ത ബൈക്കിലാണ് സംഘം മോഷണത്തിനെത്തിയത്. സമീപപ്രദേശങ്ങളിലും ഇത്തരം ശ്രമങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
2015 മെയ് 22ല്‍ ആശ്രമത്തില്‍ കവര്‍ച്ച നടന്നിരുന്നു. മെയ് 30നു തന്നെ കവര്‍ച്ചാസംഘത്തെ തൊണ്ടിമുതല്‍ ഉള്‍പ്പെടെ പോലീസ് പിടികൂടി. സൈബര്‍ വിഭാഗവും ഷാഡോ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് സംഘം അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: