Categories: Parivar

‘വിചാരധാര’യിലെ മുസ്ലിം, ക്രിസ്ത്യന്‍, കമ്യൂണിസ്റ്റ് വിമര്‍ശനം; ഭാരതത്തിന് ഭീഷണിയായ നിലപാടുകളോട് വിട്ടുവീഴ്ചയില്ല; ആര്‍എസ്എസ്

ഭാരതത്തില്‍ ക്രിസ്തുരാജ്യമാണ് തങ്ങളുടെ ലക്ഷ്യം എന്ന പ്രഖ്യാപനത്തെ എതിര്‍ത്തിട്ടുണ്ട്

Published by

‘വിചാരധാര’യില്‍   ‘ആഭ്യന്തരഭീഷണികള്‍’ എന്ന ഭാഗത്ത് ഭാരതത്തിന്റെ ദേശീയ ഐക്യത്തിന് മതത്തിന്റേയും, കക്ഷിരാഷ്‌ട്രീയത്തിന്റേയും പേരില്‍ തുരങ്കം വെയ്‌ക്കുന്ന മുസ്ലിം, ക്രിസ്ത്യന്‍, കമ്യൂണിസ്റ്റ് നിലപാടുകളേയും ഗുരുജി രൂക്ഷമായിവിമര്‍ശിച്ചിട്ടുണ്ട്.  നിലപാടുകളുടെ പേരിലാണ്. അത്തരം നിലപാടുകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സംഘം ഇന്നും തുടര്‍ന്നു പോരുന്നതെന്നും ആര്‍ എസ് എസ് സഹപ്രാന്തകാര്യവാഹ് കെ പി രാധാകൃഷ്ണന്‍.  

മതത്തിന്റെ പേരില്‍ ഭാരതത്തെ വിഭജിച്ചതിനു ശേഷം പിന്നെയും പാകിസ്ഥാനുവേണ്ടി അലറിവിളിക്കുന്ന മുസ്ലിങ്ങളെ അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. മതത്തിന്റെ പേരില്‍ ജനസംഖ്യായുദ്ധം ആവര്‍ത്തിക്കാന്‍ പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞുകയറ്റം നടത്തുന്നതിനെ വിമര്‍ശിച്ചിട്ടുണ്ട്. വിഭജനത്തിന് വേഗത കൂട്ടാന്‍ ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കികൊണ്ട് നടത്തിയ മുസ്ലിം ലീഗിന്റെ, പ്രത്യക്ഷനടപടി എന്ന കൂട്ടക്കൊലയെ വിമര്‍ശിച്ചിട്ടുണ്ട്. മലബാറില്‍ സ്വതന്ത്രമാപ്പിളസ്ഥാനു വേണ്ടി നടത്തിയ പ്രചരണത്തെ വിമര്‍ശിച്ചിട്ടുണ്ട്. മുസ്ലീമിന്റെ ദൃഷ്ടിയില്‍ മഹാത്മാഗന്ധി ഏറ്റവും വൃത്തികെട്ടവനും മഹാപാപിയുമാണെന്ന് പറഞ്ഞ മൗലാനാ മുഹമ്മദലിയുടെ നിലപാടിനെ വിമര്‍ശിച്ചിട്ടുണ്ട്. ഇതെങ്ങിനെയാണ് മതത്തിനെതിരാവുക. ഗുരുജി എതിര്‍ത്തതും വിമര്‍ശിച്ചതും ഖുറാനേയോ, പ്രവാചകനേയോ, ആരാധനാ സമ്പ്രദായത്തേയോ മതവിശ്വാസത്തേയോ അല്ല. രാജ്യത്തിനെതിരായ നിലപാടുകളെയാണ്.

വിചാരധാരയിലെ െ്രെകസ്തവര്‍ എന്ന ഭാഗത്ത് മാനുഷിക പരിഗണനകളുടെ മറവില്‍ വ്യാപകമായി നടത്തുന്ന മതംമാറ്റത്തെ എതിര്‍ത്തിട്ടുണ്ട്. മതം വളര്‍ത്താന്‍ കനേഷുമാരിക്കണക്കില്‍ കൃത്രിമം കാണിച്ചതിനെ വിമര്‍ശിച്ചിട്ടുണ്ട്. ഭാരതത്തില്‍ ക്രിസ്തുരാജ്യമാണ് തങ്ങളുടെ ലക്ഷ്യം എന്ന പ്രഖ്യാപനത്തെ എതിര്‍ത്തിട്ടുണ്ട്. പാവങ്ങളായ ഹിന്ദുക്കളുടെ മുന്നില്‍ വന്നുനിന്ന് അവരുടെ പരിപാവനങ്ങളായ പുരാണങ്ങളേയും ദൈവങ്ങളേയും ദേവിമാരേയും തെറിപറയുന്നതിനെ വിമര്‍ശിച്ചിട്ടുണ്ട്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിഘടനവാദം വളര്‍ത്തുന്നതിനേയും അതിനു വേണ്ടി രാജ്യത്തിനെതിരെ സായുധകലാപം നടത്തുന്നതിനെയും എതിര്‍ത്തിട്ടുണ്ട്. ക്ഷേത്രങ്ങള്‍ തകര്‍ത്ത് കുരിശുസ്ഥാപിക്കുന്നതിനെ എതിര്‍ത്തിട്ടുണ്ട്. ഇതൊന്നും ബൈബിളിനോ, യേശുക്രിസ്തുവിനോ എതിരായ വിമര്‍ശനമല്ല. രാജ്യത്തിനെതിരായ നിലപാടുകളോട് ഉള്ളതാണ്.

കമ്യൂണിസ്റ്റുകള്‍ എന്ന ഭാഗത്ത് കമ്യൂണിസത്തിന്റെ പൊള്ളത്തരത്തെ തുറന്നുകാട്ടിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ ശത്രുവായ കമ്യൂണിസത്തിന്റെ ഏകാധിപത്യസ്വഭാവത്തെ വിമര്‍ശിച്ചിട്ടുണ്ട്. ദേശീയതയെ തകര്‍ക്കുക എന്ന മുദ്രാവാക്യത്തെ എതിര്‍ത്തിട്ടുണ്ട്. കമ്യൂണിസം കൊടികുത്തിവാണ രാജ്യങ്ങളുടെ തകര്‍ച്ചയെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാത്രമല്ല ഭാരതം ഒരു രാഷ്‌ട്രമല്ല, 17 രാഷ്‌ട്രങ്ങളാണ് എന്ന നിലപാടിനേയും, ലീഗിന്റെ വിഭജനപ്രമേയത്തിന് പിന്തുണ നല്‍കിയതിനേയും എതിര്‍ത്തിട്ടുണ്ട്. കമ്യൂണിസ്റ്റുകള്‍ തുടക്കം മുതല്‍ തുടര്‍ന്നുപോരുന്ന എല്ലാ രാജ്യദ്രോഹനിലപാടുകളേയും ശക്തമായി ഗുരുജി എതിര്‍ത്തിട്ടുണ്ട്. കക്ഷിരാഷ്‌ട്രീയമായിരുന്നില്ല ഇതിന്റെ കാരണം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാജ്യദ്രോഹനിലപാടുകളായിരുന്നു. ഇത്തരം നിലപാടുകള്‍ അന്നും ഇന്നും ഭാരതത്തിന് ഭീഷണിതന്നെയാണ്. കെ പി രാധാകൃഷ്ണന്‍ വ്യക്തമാക്കി

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts