ഫ്‌ലോറിഡ: ചരിത്രപരമായ വിചാരണയ്‌ക്ക് ശേഷം ഏപ്രില്‍ 11നു നടത്തിയ തന്റെ ആദ്യ അഭിമുഖത്തില്‍, ബിസിനസ് വഞ്ചന കുറ്റത്തിന് കഴിഞ്ഞയാഴ്ച കുറ്റാരോപിതനായി മന്‍ഹാട്ടന്‍ കോടതിയില്‍ ഹാജരായപ്പോള്‍ തന്നെ കണ്ടു കോടതി ഉദ്യോഗസ്ഥര്‍ കരഞ്ഞുവെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ചൊവ്വാഴ്ച ടക്കര്‍ കാള്‍സണ്‍ ടുനൈറ്റ് ഷോയില്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തില്‍, താന്‍ നിരപരാധിയാണെന്നും തനിക്കെതിരെ കേസൊന്നുമില്ലെന്നും ട്രംപ് വാദിച്ചു.ബിസിനസ് റെക്കോര്‍ഡുകള്‍ വ്യാജമാക്കിയതിന് 34 എണ്ണത്തില്‍ കുറ്റക്കാരനല്ലെന്ന് കഴിഞ്ഞ ആഴ്ചയില്‍ ട്രംപ് കോടതിയില്‍ വാദിച്ചിരുന്നു. പോലീസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കോടതിയില്‍ തന്നോട് എങ്ങനെയാണ് പെരുമാറിയതെന്ന് ട്രംപ് വിവരിച്ചു. ‘അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
സ്റ്റാഫിന്റെ സമീപനം അവിശ്വസനീയമായിരുന്നു’ഞാന്‍ കോടതിയില്‍ പോയപ്പോള്‍, അത് ഒരര്‍ത്ഥത്തില്‍ ഒരു ജയില്‍ കൂടിയാണ്, ‘അവിടെ ജോലി ചെയ്യുന്ന ആളുകള്‍. പ്രൊഫഷണലായി അവിടെ ജോലിചെയ്യുന്നു, കൊലപാതകികളെ പ്രതികളാക്കുന്നതില്‍ പ്രശ്‌നങ്ങളൊന്നുമില്ല.എന്നാല്‍ എന്നെ കണ്ടപ്പോള്‍ ആളുകള്‍ കരയുകയായിരുന്നുവെന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു
ട്രംപിന്റെ ഫ്‌ലോറിഡ എസ്‌റ്റേറ്റായ മാര്‍എലാഗോയില്‍ നടന്ന പ്രത്യേക അഭിമുഖത്തിന്റെ ഭൂരിഭാഗവും വിദേശനയത്തെ കേന്ദ്രീകരിച്ചായിരുന്നു. 2024 ല്‍ മത്സരിക്കുമെന്നു ഞാന്‍ പ്രതിജ്ഞയെടുത്തു, ഇനി ഒരിക്കലും പുറകോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ ‘വളരെ മിടുക്കനാണ്’, സൗദി അറേബ്യയിലെ നേതാക്കളെ ‘മഹത്തായ ആളുകള്‍’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെ ‘ബുദ്ധിമാനായ മനുഷ്യന്‍’ എന്നാണ് വിശേഷിപ്പിച്ചത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: