Categories: Kerala

വിരുന്നുണ്ണാന്‍ ലോകായുക്തയെ ക്ഷണിച്ച് പ്രതിപക്ഷ നേതാവ്; സതീശന്റെ ഇഫ്താറിന് ലീഗ് നേതാക്കളും എത്തിയില്ല

ബിജെപി നേതാക്കളെ ക്ഷണിച്ചിരുന്നില്ല.

Published by

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത ലോകായുക്തയും ഉപലോകായുക്തയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഇഫ്താറിന് എത്തിയില്ല. ഇരുവരേയും പ്രതിപക്ഷനേതാവ്  ക്ഷണിച്ചിരുന്നു.  ന്യായാധിപന്മാര്‍ മുഖ്യമന്ത്രിയുടെ വിരുന്നുണ്ണാന്‍ പോയതിനെ പ്രതിപക്ഷം വിമര്‍ശിക്കുമ്പോളാണ് പ്രതിപക്ഷ നേതാവ് വിരുന്നിന് ക്ഷണിച്ചത്. സതീശന്റെ പറച്ചിലും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തമില്ല എന്നതിന് മറ്റൊരു ഉദാഹരണമാണിത്.  മുഖ്യമന്ത്രിയുടെ വിരുന്നുണ്ണാന്‍ പോയ ലോകായുക്തയില്‍ വിശ്വാസം നഷ്ടപ്പെട്ടന്ന് പറഞ്ഞ ഹര്‍ജിക്കാരനെ പേപ്പട്ടിയോട് ഉപമിച്ച് ലോകായുക്ത മാപ്പ് പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടിരുന്നു.

മുസ്‌ളീം ലീഗിന്റെ പ്രമുഖ നേതാക്കളാരും സതീശന്റെ വിരുന്നിനെത്തിയില്ല. 16 ന്  കോഴിക്കോടും വിരുന്നൊരുക്കുന്നതിനാലാണത് എന്നതാണ് വിശദികരണം. ബിജെപി നേതാക്കളെ ക്ഷണിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ ഒ രാജഗോപാല്‍ പങ്കെടുത്തിരുന്നു.

നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ലോഞ്ചില്‍ നടന്ന പ്രതിപക്ഷ നേതാവിന്റെ ഇഫ്താര്‍ സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, പി.രാജീവ്, ജി.ആര്‍.അനില്‍, എ.കെ.ശശീന്ദ്രന്‍, വി.ശിവന്‍കുട്ടി, റോഷി അഗസ്റ്റിന്‍, എം.ബി. രാജേഷ്, കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ , രമേശ് ചെന്നിത്തല, എം.എം.ഹസന്‍,  കെ. മുരളീധരന്‍, അടൂര്‍ പ്രകാശ്, ബെന്നി ബെഹനാന്‍,  പി.ജെ.ജോസഫ്, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, എല്‍ദോസ് കുന്നപ്പള്ളി, അന്‍വര്‍ സാദത്ത്, എം.വിന്‍സെന്റ്,  കെ.കെ.രമ, ഉമ തോമസ്, ഷിബു ബേബി ജോണ്‍, പന്ന്യന്‍ രവീന്ദ്രന്‍,  എന്നിവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക