ശബരിമല: തമിഴ്നാട്, കര്‍ണ്ണാകം, ആന്ധ്ര, തെലുങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നിലയ്ക്കലില്‍ ഗസ്റ്റ് ഹൗസുകള്‍ സ്ഥാപിക്കുന്നതിന് സ്ഥലം വിട്ട് നല്‍കുന്ന കാര്യം ഗൗരവമായി ആലോചിച്ച് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ നിലവിലുള്ള സ്റ്റേ ഒഴിവാക്കാന്‍ അഡ്വക്കേറ്റ് ജനറലുമായി ആലോചിക്കും.
പത്തനംതിട്ടയിലും സമീപജില്ലകളിലും ഇടത്താവളങ്ങളായി ഉപയോഗിക്കാവുന്ന പരമാവധി സ്ഥലങ്ങള്‍ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും ആലോചിക്കുന്നു. ഈ സ്ഥലങ്ങള്‍ സംന്ധിച്ച വിവരങ്ങള്‍ വെര്‍ച്വല്‍ ക്യൂബുക്കിംഗ് രജിസ്റ്റര്‍ ചെയ്യുന്ന മൊബൈല്‍ ഫോണിലേക്ക് എസ് എംഎസ് ആയി ലഭ്യമാക്കണം. ശബരിമല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ശബരിമല മാസ്റ്റര്‍ പ്ലാനില്‍ വിഭാവനം ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതിന് ശബരിമല വികസന അഥോറിറ്റിയ്‌ക്ക് രൂപം നല്‍കും.
വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ നെയ്യഭിഷേകം ആഗ്രഹിക്കുന്നുണ്ടോ എന്ന വിവരം രേഖപ്പെടുത്താന്‍ അവസരം നല്‍കും. നെയ്യഭിഷേകം നടത്താന്‍ മോഹിക്കുന്നവര്‍ക്ക് പുലര്‍ച്ചെയുള്ള സ്ലോട്ടുകള്‍ അനുവദിക്കും.
ഇനി മുതല്‍ വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ മൊബൈല്‍ ഫോണിലേക്ക് ഇടത്താവളങ്ങളെക്കുറിച്ചും തീര്‍ത്ഥാനടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സന്ദേശം ലഭിക്കും. കാനനപാത തുറക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് മുതല്‍ പ്രസാദ വിതരണം വരെയുള്ള മുഴുവന്‍ കാര്യങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിന് സമഗ്രമായ സോഫ്റ്റ് വെയര്‍ നിര്‍മ്മിയ്‌ക്കും.
വിവിധ കേന്ദ്രങ്ങളിലും പതിനെട്ടാംപടിയിലും ശ്രീകോവിന് മുന്‍പിലും ആര്‍ എഫ്ഐഡി സ്കാനറുകള്‍ സ്ഥാപിക്കും. ഇതിലൂടെ സ്കാന്‍ ചെയ്യാവുന്ന ക്യുആര്‍ കോഡ് അടങ്ങിയ പാസ് അനുവദിക്കും. പണമിടപാടുകള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റും. പണത്തിന് പകരം ഉപയോഗിക്കാവുന്ന ശബരിമല ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതിന് ബന്ധപ്പെട്ട ബാങ്കുകളുമായി ആലോചിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: