തിരുവനന്തപുരം: രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ കോടതി വിധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ബിജെപിയെ വിമര്‍ശിക്കാന്‍ ജഡ്ജ് ലോയ സംഭവം എടുത്തിട്ട രാഹുല്‍ മാങ്കൂട്ടത്തിനെ ഉത്തരം മുട്ടിച്ച് ശ്രീജിത് പണിയ്ക്കര്‍. ജഡ്ജ് ലോയയുടെ മരണത്തിന് പിന്നില്‍ അമിത് ഷായാണെന്ന ദുര്‍ബ്ബല വാദം കുറെക്കാലം കോണ്‍ഗ്രസുകാര്‍ ഉയര്‍ത്തുകയും ക്ലച്ച് പിടിക്കാതെ അത് കെട്ടടങ്ങുകയും ചെയ്ത വിഷയമാണ്. അത് കഴിഞ്ഞ ദിവസം വീണ്ടും ചര്‍ച്ചയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉയര്‍ത്തിയത്.
“മോദിമാരെ അപമാനിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ കേസ് കൊടുത്ത പൂര്‍ണേഷ് മോദി രാഹുല്‍ഗാന്ധിയ്‌ക്കെതിരെ കേസുമായി ആദ്യം സൂറത്തിലെ ഒരു ജഡ്ജിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ജഡ്ജി അനകൂലമായ നിലപാട് എടുത്തില്ല. ഒരു പെന്‍ ഡ്രൈവിലും പോര്‍ട്ടബിള്‍ ഡിസ്കിലും രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തെളിവായി പൂര്‍ണേഷ് മോദി കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇത് പരിശോധിച്ച ആദ്യത്തെ ജഡ്ജി ഈ തെളിവുകള്‍ കണക്കിലെടുത്തില്ല.”- ശ്രീജിത് പണിയ്‌ക്കര്‍ ഇത് പറഞ്ഞു തീര്‍ക്കുന്നതിന് മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജഡ്ജി ലോയയുടെ കാര്യം എടുത്തിട്ടു.
“നിങ്ങള്‍ ഹാജരാക്കിയ ഇലക്ട്രോണിക് തെളിവുകളേക്കാള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹാജരാക്കിയ തെളിവിനെയാണ് എനിക്ക് കൂടുതല്‍ വിശ്വാസം എന്ന് പറഞ്ഞ ആ ജഡ്ജി ഇപ്പോഴും ജീവിച്ചിരുക്കുന്നത് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഭാഗ്യമാണ്. അല്ലെങ്കില്‍ ഏതെങ്കിലും ഒരു തെരുവില്‍ ജസ്റ്റിസ് ലോയയെപ്പോലെ ഒരു മൃതശരീരമായി അദ്ദേഹം മാറിയേനെ. “- ശ്രീജിത് പണിയ്‌ക്കരെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ഇതിന് കൃത്യമായ മറുപടിയുമായി ശ്രീജിത് പണിയ്‌ക്കര്‍ എത്തി. “രാഹുല്‍ മാങ്കൂട്ടത്തില്‍ ഇവിടെ ജസ്റ്റിസ് ലോയ കേസിനെപ്പറ്റി പറഞ്ഞു. ജസ്റ്റിസ് എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. എന്നാല്‍ അദ്ദേഹം ജസ്റ്റിസല്ല. ജഡ്ജിയാണ്. ജഡ്ജി ലോയയുടേത് സ്വാഭാവിക മരണമാണ് എന്ന് വിധി പ്രസ്താവിച്ചത് ഇന്ന് ചീഫ് ജസ്റ്റിസായ ചന്ദ്രചൂഡായിരുന്നു. അതിന് മേലുള്ള അപ്പീല്‍ തള്ളിയതും ചന്ദ്രചൂഡാണ്. നിങ്ങള്‍ക്ക് രാഷ്‌ട്രീയം കളിക്കാനുള്ള ഇടമല്ല കോടതിയെന്ന് അന്ന് പറഞ്ഞതും ചന്ദ്രചൂഡാണ്. കോടതി പറയുന്ന ഒരു കാര്യവും ഞങ്ങള്‍ക്ക് ബാധകമല്ല എന്ന നിലപാട് കോണ്‍ഗ്രസുകാരുടെ എടുക്കുന്നത് ശരിയല്ല. നിയമവിദ്യാഭ്യാസമുണ്ടാവുക എന്നത് രാഷ്‌ട്രീയക്കാര്‍ക്ക് അത്യാവശ്യമാണ്.” – ശ്രീജിത് പണിയ്‌ക്കരുടെ ഈ ഉത്തരത്തിന് മുന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിന് മറുപടിയില്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: