Wednesday, May 14, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഭിനയത്തിന്റെ മാസ്മരികത

അനുസ്മരണം

ശശിനാരായണന്‍ (ശ്രേയസ്സ്, പന്നിയങ്കര, കോഴിക്കോട്) by ശശിനാരായണന്‍ (ശ്രേയസ്സ്, പന്നിയങ്കര, കോഴിക്കോട്)
Mar 29, 2023, 05:46 am IST
in Article
സീരിയല്‍ നടനായി വിക്രമന്‍ നായര്‍

സീരിയല്‍ നടനായി വിക്രമന്‍ നായര്‍

FacebookTwitterWhatsAppTelegramLinkedinEmail

ജീവിതവും, നാടകവും ഇഴപിരിച്ചെടുക്കാനാവാത്ത വിധം കെട്ടുപിണഞ്ഞതായിരുന്നു അന്തരിച്ച പ്രഗത്ഭ നടനും, സംവിധായകനും, സംഘാടകനുമായിരുന്ന വിക്രമന്‍ നായരുടെ ജീവിതം. എഴുപതുകളിലൊക്കെ ഏതുചെറുപ്പക്കാരനും കൊതിച്ചിരുന്ന അപൂര്‍വ്വമായി മാത്രം കിട്ടിയിരുന്ന ബാങ്ക് ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം അരങ്ങിന്റെ വെളിച്ചത്തില്‍ വേഷം കെട്ടി ആടാനിറങ്ങിതിരിച്ചത് എന്ന  ഒറ്റക്കാര്യം മതി അദ്ദേഹത്തിന്റെ അഭിനയാസക്തി, നാടക പ്രണയം എത്രഅഗാധവും നൈസര്‍ഗ്ഗികവുമായിരുന്നു എന്നു മനസ്സിലാക്കാന്‍.

പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാടിനടുത്തുള്ള പൊറ്റശ്ശേരി ഗ്രാമത്തിലായിരുന്നു ജനനവും ബാല്യ കാലവും. 1921ലെ മാപ്പിളലഹളയുടെ ക്രൂരതകളനുഭവിച്ചതായിരുന്നുവത്രെ അദ്ദേഹത്തിന്റെ അമ്മയുടെ കുടുംബം. ആ കുടുംബത്തില്‍ നിന്ന്  മരണഭയം മൂത്ത് മതം മാറിപ്പോയ ഒരുവലിയമ്മായിയെ കൂട്ടിക്കാലത്ത് അമ്മ അദ്ദേഹത്തിന് കാട്ടിക്കൊടുത്തിരുന്നു. തൊഴുത്തിനരികിലെ ചായിപ്പില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പഴയ അലമാരയില്‍ കൃഷ്ണന്റെ ഫോട്ടോ വെച്ച് രഹസ്യമായി അരാധിച്ചിരുന്ന ആ ആമിനുമ്മ അമ്മായിയെ കണ്ട ഓര്‍മ്മ തന്റെ ഉള്ളിലെന്നും അണയാതിരിക്കുന്നു എന്നും അദ്ദേഹം ഒരഭിമുഖത്തില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവരെപ്പറ്റി ഒരു നാടകമെഴുതണമെന്നും അദ്ദേഹത്തിന് മോഹമുണ്ടായിരുന്നു. ആ സ്വപ്‌നം ബാക്കിയാക്കിയാണദ്ദേഹം കാലയവനികക്കുള്ളില്‍ മറഞ്ഞത്.

അച്ഛന്റെ മരണശേഷം കോഴിക്കോടെത്തിയ വിക്രമന്‍ നായര്‍, ബാബുക്കയുടെയും, കെടിയുടേയും ലഹരിപടര്‍ന്ന അന്നത്തെ കോഴിക്കോടന്‍ സാംസ്‌കാരിക ലോകത്തില്‍ ലയിച്ചുചേര്‍ന്നു. സെന്റ്‌ജോസഫിലെ പഠനം അദ്ദേഹത്തിലെ നടനു വളരാന്‍ സഹായകമായി. ഗുരുവായൂരപ്പന്‍ കോളേജിലെ പഠനകാലത്ത് സര്‍വ്വകലാശാലയിലെ നല്ല നടനായി. പറഞ്ഞുകളിക്കുന്ന കോഴിക്കോടന്‍ നിമിഷനാടകങ്ങളിലംഗമായി. രാജാതിയ്യറ്റേഴ്‌സില്‍ നടനായി. കെടിയുടേയും, വിത്സണ്‍ സാമുവലിന്റേയും കൂടെ സംഗമം തിയ്യറ്റേഴ്‌സിന്റെ പിറവിക്കു കാരണമായി. കെടിയുടെ ‘സ’കാരനാടകങ്ങളിലെ സ്ഥിരം നായകനായി. സാക്ഷാല്‍ക്കാരം എന്ന നാടകത്തിലെ 144 വയസ്സുള്ള വൃദ്ധനായി മലയാള മനസ്സിലദ്ദേഹം നിറഞ്ഞാടി. അത്ഭുതാദരങ്ങളോടെ കേരളം ആ മഹാനടന്റെ പകര്‍ന്നാട്ടം കണ്ടാസ്വദിച്ചു. പിന്നെ സ്റ്റേജിന്ത്യ എന്ന സ്വന്തം നാടക സംഘം തുടങ്ങി. ഒരേസമയം നടനും, സംവിധായകനും സംഘാടകനുമെന്ന നിലയില്‍ അതിസാഹസികമായ നാടക യജ്ഞത്തിലേര്‍പ്പെട്ടു. പി.എം.താജിനെ രംഗത്തുകൊണ്ടുവന്നു. നാടകങ്ങളിലൂടെ ലക്ഷങ്ങള്‍ കൊയ്‌തെടുത്തു. ഉപഹാരങ്ങള്‍ കൊണ്ടകം നിറഞ്ഞു. പിന്നെ എല്ലാം നഷ്ടപ്പെടുത്തി വീണ്ടും ആ ബൊഹീമിയന്‍ കലാകാരനായി. കഠിനാധ്വാനത്തിലൂടെ എല്ലാം വീണ്ടെടുത്തെങ്കിലും അവസാനകാലത്ത് സീരിയല്‍ സിനിമാ നടനായി. അങ്ങനെയങ്ങനെ അഭിനയത്തിന്റെ മാസ്മരികതയില്‍ ലയിച്ച സര്‍ഗ്ഗാത്മക ജീവിതം ബാക്കിയാക്കി അദ്ദേഹം മടങ്ങി. ആദരാഞ്ജലികള്‍… ഒരുപിടി ഓര്‍മ്മകളായ്!

Tags: actorവിക്രമന്‍ നായര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഡംബര ഹോട്ടലില്‍ സ്ത്രീകളെ ഉള്‍പ്പെടെ അസഭ്യം വിളിച്ചു; നടന്‍ വിനായകന്‍ അറസ്റ്റില്‍

News

” മഹാഭാരതം നിർമ്മിക്കുക എന്നത് എന്റെ സ്വപ്നമാണ് , ശ്രീകൃഷ്ണൻ തന്നെ ഏറ്റവുമധികം സ്വാധീനിച്ച കഥാപാത്രം ” : സ്വപ്ന പദ്ധതിയെക്കുറിച്ച് വാചാലനായി ആമിർ ഖാൻ

Kerala

ഹൈബ്രിഡ് കഞ്ചാവ് : ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Kerala

ഷൈന്‍ ടോം ചാക്കോയെ ലഹരി വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റി

India

‘പാക് നടന്റെ സിനിമ ഇന്ത്യയില്‍ വേണ്ട’; ഫവാദ് ഖാന്‍ നായകനാകുന്ന ചിത്രം റിലീസ് ചെയ്യില്ലെന്ന് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

സഹ ടെലിവിഷന്‍ താരങ്ങളുടെ രാജ്യത്തോടുള്ള വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് ഫലാക് നാസ്

പന മുറിക്കുന്നതിനിടെ ദേഹത്ത് വീണ് ഗൃഹനാഥന്‍ മരിച്ചു

കണ്ണൂരില്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച സ്തൂപം വീണ്ടും തകര്‍ത്തു

ബുള്ളറ്റിനെ തകര്‍ക്കാന്‍ കവാസാക്കി എലിമിനേറ്റര്‍

വേടന്റെ ജാതിവെറി പ്രചാരണം നവ കേരളത്തിനായി ചങ്ങല തീര്‍ക്കുന്ന ഇടത് അടിമക്കൂട്ടത്തിന്റെ സംഭാവനയോ : എന്‍. ഹരി

വടക്കേക്കര കൂട്ടകൊലപാതകം : പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് കനേഡിയൻ മന്ത്രി അനിത ആനന്ദ്

ഇന്ത്യയിൽ പ്രഭാതഭക്ഷണം കഴിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു ; ഡൽഹിക്ക് മുകളിൽ പാകിസ്താന്റെ പതാക ഉയർത്താനും മടിക്കില്ല ; പാക് ഭീകരനേതാക്കൾ

രാജ്യത്തിനൊപ്പം; പാകിസ്ഥാനിലേക്ക് സൈനികരെയും ഡ്രോണുകളും അയച്ച തുര്‍ക്കിയിലെ സര്‍വ്വകലാശാലയുമായി ബന്ധം റദ്ദാക്കി ജെഎന്‍യു

വനം വകുപ്പ് ഉദ്യോഗസ്ഥരെ ഓഫീസില്‍ കയറി അസഭ്യം പറഞ്ഞ് കെയു ജനീഷ് കുമാര്‍ എംഎല്‍എ, ജനങ്ങളുടെ പ്രശ്‌നങ്ങളിലെ ഇടപെടലെന്ന് ന്യായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies