കൊച്ചി:വ്യാകരണവും വിരാമചിഹ്നവും തെറ്റിച്ചെഴുതുക വഴി അര്‍ത്ഥമില്ലാത്ത ഒരു ഇംഗ്ലീഷ് വാചകത്തിലൂടെ ഓസ്കാര്‍ നേടിയ ഗാനരചയിതാവ് ചന്ദ്രബോസിനെയും സംഗീത സംവിധായകന്‍ കീരവാണിയെയും അഭിനന്ദിച്ച് ട്രോളുകളാല്‍ മുറിവേറ്റ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ നടൻ വിനായകന്റെ പരിഹാസം. ഇംഗ്ലീഷില്‍ അര്‍ത്ഥരഹിതമായ ഒരു വാചകം പങ്കുവെച്ചുകൊണ്ടാണ് നടന്‍ വിനായകന്റെ വേറിട്ട ഈ പരിഹാസശരം.
ചിന്തയുടെ ചിത്രത്തിനൊപ്പം ‘I AM tha but u r not tha’ (അയാം ദ ബട്ട് യു ആര്‍ നോട്ട് ദ ) എന്നാണ് നടൻ വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഓസ്‌കാര്‍ പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദിച്ചുകൊണ്ട് ചിന്ത ഇംഗ്ലീഷില്‍ പങ്കുവെച്ച കുറിപ്പിനെതിരെ ട്രോളുകള്‍ നിലയ്‌ക്കാതായപ്പോള്‍ ചിന്ത തന്നെ ഈ പോസ്റ്റ് പിന്‍വലിച്ചു. പക്ഷെ ഇതുവരെയും പ്രതികരിച്ചിട്ടില്ല. പുതുതായി കണ്ടെത്തിയത് ഓസ്കാര്‍ പുരസ്കാരം നേടിയ ഗാനരചയിതാവ് ചന്ദ്രബോസിനെയും സംഗീതസംവിധായകന്‍ കീരവാണിയെയും അഭിനന്ദിച്ച് ത്രിപുരയിലെ യുവജനകമ്മീഷന്‍ അധ്യക്ഷന്‍ പങ്കുവെച്ച വ്യാകരണ-വിരാമചിഹ്ന അബദ്ധങ്ങളാല്‍ നിറഞ്ഞ അതേ ഇംഗ്ലീഷ് അഭിനന്ദനക്കുറിപ്പ് തന്നെ കോപ്പിയടിച്ചാണ് ചിന്ത തന്റെ ഫേസ് ബുക്കില്‍ ഉപയോഗിച്ചത് എന്നാണ്.
ഇതോടെ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ പ്രബന്ധം കോപ്പിയടിച്ചതാണ് എന്ന ആരോപണം സൃഷ്ടിച്ച കോളിളക്കം മായും മുമ്പ് മറ്റൊരു കോപ്പിയടി വിമര്‍ശനം കൂടി ചിന്തയ്‌ക്കെതിരെ ഉയരുകയാണ്. ചിന്താ ജെറോം ഫേസ്ബുക്കില്‍ നല്‍കിയ വിവാദ അഭിനന്ദന പോസ്റ്റ് ഇതാണ്. ” Chandra Bose, a song writer who brought international fame to RRR cinema, awarding Oscar Award to MM Keeravani who provided music is an international recognition for the Telugu Cinema literature secotr. Respect. “. ഇത് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്താല്‍ വരുന്നത് വാചകം ഇങ്ങിനെയാണ്:”RRR സിനിമയ്‌ക്ക് അന്താരാഷ്‌ട്ര പ്രശസ്തി നേടിക്കൊടുത്ത ചന്ദ്ര ബോസ് എന്ന ഒരു ഗാനരചയിതാവ്, സംഗീതം നൽകിയ എം എം കീരവാണിക്ക് ഓസ്കാർ അവാർഡ് സമ്മാനിക്കുന്നത് തെലുങ്ക് സിനിമാ സാഹിത്യ മേഖലയ്‌ക്ക് ഒരു അന്താരാഷ്‌ട്ര അംഗീകാരമാണ്. ആദരവ്.”
ഇതിനിടയിലാണ് ചിന്തയുടെ അബദ്ധജഡിലമായ ഇംഗ്ലീഷ് പ്രയോഗത്തെ പരിഹസിച്ച് വിനായകന്റെ അയാം ദ ബട്ട് യു ആര്‍ നോട്ട് ദ എന്ന പരിഹാസപ്രയോഗം. ഇതും ജനം ഏറ്റെടുത്തിരിക്കുകയാണ്. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: