Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

അടിസ്ഥാന സൗകര്യങ്ങളില്ലാതെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍; പരാതിയുമായി വിദ്യാര്‍ഥികള്‍ രംഗത്ത്, ഫീസ് വാങ്ങുന്നതില്‍ ഇളവില്ല

ചെയര്‍മാനും വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവന്‍കുട്ടി, ജില്ല കളക്ടര്‍, കെഎസ്‌ഐഡി അഡ്മിനിസ്‌ട്രേഷന്‍, പ്രിന്‍സിപ്പല്‍, കെഎഎസ്ഇ എംഡി തുടങ്ങിയവര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഒടുവില്‍ മറ്റൊരു മാര്‍ഗവുമില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ ഗവര്‍ണര്‍ക്ക് പരാതി നല്കിയിരിക്കുകയാണ്.

അജയകുമാര്‍ കുടയാല്‍ by അജയകുമാര്‍ കുടയാല്‍
Mar 13, 2023, 04:06 pm IST
in Education

കൊല്ലം: ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലിനും യുവാക്കള്‍ കേരളം വിട്ട് പുറത്തേക്കുപോകുന്നത് തടയാന്‍ സംസ്ഥാനം നിയമനിര്‍മാണത്തിന് ഒരുങ്ങുമ്പോള്‍, സര്‍ക്കാര്‍ മേഖലയിലുള്ള ഒരേയൊരു ഡിസൈന്‍ പഠനകേന്ദ്രം വേണ്ടത്ര സൗകര്യങ്ങള്‍ ലഭ്യമാക്കുന്നില്ലെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍.

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന് (കെഎഎസ്ഇ) കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലം ചന്ദനത്തോപ്പിലുള്ള കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ (കെഎസ്ഐഡി) വിദ്യാര്‍ഥികളാണ് ദുരിതം അനുഭവിക്കുന്നത്. എന്റോള്‍മെന്റിന്റെ തുടക്കം മുതല്‍ ഫാക്കല്‍റ്റി അംഗങ്ങളുടെയും സൗകര്യങ്ങളുടെയും അഭാവവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളാണ് വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്നത്.

ചെയര്‍മാനും വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവന്‍കുട്ടി, ജില്ല കളക്ടര്‍, കെഎസ്‌ഐഡി അഡ്മിനിസ്‌ട്രേഷന്‍, പ്രിന്‍സിപ്പല്‍, കെഎഎസ്ഇ എംഡി തുടങ്ങിയവര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഒടുവില്‍ മറ്റൊരു മാര്‍ഗവുമില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ ഗവര്‍ണര്‍ക്ക് പരാതി നല്കിയിരിക്കുകയാണ്. അടിസ്ഥാന ആവശ്യങ്ങളായ ടീച്ചിംഗ് ഫാക്കല്‍റ്റി, ക്ലാസ് റൂം, സ്റ്റുഡിയോ സൗകര്യങ്ങള്‍ എന്നിവ പോലും ഇല്ല.

കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍, പ്രൊഡക്ട് ഡിസൈന്‍, ടെക്സ്‌റ്റൈല്‍, അപ്പാരല്‍ ഡിസൈന്‍ എന്നീ മൂന്ന് ഡിപ്പാര്‍ട്ട്മെന്റുകളിലായി മൂന്ന് ബാച്ചുകള്‍ യുജിയും രണ്ട് ബാച്ചുകള്‍ പിജിയും അടങ്ങുന്ന റസിഡന്‍ഷ്യല്‍ കോളജായാണ് കെഎസ്‌ഐഡി പ്രവര്‍ത്തിക്കുന്നത്. ഏകദേശം 90 വിദ്യാര്‍ഥികള്‍ പഠിക്കുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ട് എഐസിടിഇ അംഗീകരിച്ചെങ്കിലും, 2022-23 ലെ എഐസിടിഇ ഹാന്‍ഡ്ബുക്കില്‍ പറഞ്ഞിരിക്കുന്ന പല ആവശ്യകതകളും ഈ സ്ഥാപനത്തില്‍ ഇല്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കെടിയുവിലെ ഫാക്കല്‍റ്റി ലിസ്റ്റും കൃത്യമല്ല, കാരണം ലിസ്റ്റുചെയ്ത ഫാക്കല്‍റ്റികളില്‍ പലരും ഇവിടെ ജോലി ചെയ്യാത്തവരാണെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.

നിലവില്‍, യുജി വിദ്യാര്‍ഥികള്‍ക്ക് ഒരു ഫാക്കല്‍റ്റി അംഗം മാത്രമേയുള്ളൂ, ഐടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ ഡിസൈനിലും ഇന്റഗ്രേറ്റഡ് ടെക്‌സ്‌റ്റൈല്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈന്‍ വിഭാഗത്തിലും പിജി ഡിപ്ലോമയ്‌ക്ക് ഫാക്കല്‍റ്റിയില്ല. എഐസിടിഇ ഹാന്‍ഡ്ബുക്ക് 2022-23 അനുസരിച്ച്, 6 ബി-ഡിസ് ഫാക്കല്‍റ്റിയും 3 പിജി ഡിപ്പാര്‍ട്ട്മെന്റ് ഹെഡും ഉണ്ടായിരിക്കണം.

ഫോട്ടോഗ്രാഫി ലബോറട്ടറി, ഓഡിയോ-വിഷ്വല്‍ ലബോറട്ടറി, ട്യൂട്ടോറിയല്‍ മുറികള്‍, സെമിനാര്‍ ഹാള്‍ എന്നിവ കാമ്പസില്‍ ശരിയായ രീതിയില്‍ ലഭിക്കുന്നില്ല. ആവശ്യമായ പ്രിന്ററുകള്‍, ആവശ്യത്തിന് സോഫ്റ്റ്വെയര്‍, സ്റ്റേഷനറി, പ്രഥമശുശ്രൂഷ, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവയൊന്നുമില്ല.

അക്കാദമിക് ആവശ്യത്തിന് വേണ്ടത്ര ശക്തമായ ഇന്റര്‍നെറ്റ് സൗകര്യം ഇവിടെയില്ല. കോളജ് ഹോസ്റ്റലില്‍ ഇന്റര്‍നെറ്റ് സൗകര്യമില്ല. പൂര്‍ത്തിയാകാത്ത കെട്ടിടമാണ് വിദ്യാര്‍ഥികളുടെ ഹോസ്റ്റലായി നല്‍കിയത്. ഇത്തരം പരാധീനതകള്‍ കാരണം ഒരു കോളജ് എന്ന നിലയില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ കഴിയാറില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. കോഴ്സ് ആരംഭിച്ചതിന് ശേഷം ഇന്നുവരെ ഒരു ഗ്രാജുവേഷന്‍ ഷോയോ ഫെസ്റ്റോ ഇവിടെ നടന്നിട്ടില്ല.

കേരളത്തിലെ സര്‍ക്കാര്‍ കോളജുകളില്‍ വച്ച് ഉയര്‍ന്ന അക്കാദമിക് ഫീസാണ് ഇവിടെ വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്നത്. 75,000 രൂപയാണ് സെമസ്റ്റര്‍ ഫീസ്. രണ്ട് സെമസ്റ്ററില്‍ ഒരിക്കല്‍ 1500 രൂപ കലാകായിക ഫീസായും വാങ്ങുന്നു.

സ്റ്റേഷനറി ഫീസ് 1,000 (2 സെമസ്റ്ററില്‍ ഒരിക്കല്‍), അമിനിറ്റി ഫീസ് 2,500 രൂപ (2 സെമസ്റ്ററില്‍ ഒരിക്കല്‍), ബിരുദ പ്രദര്‍ശനം 2,000 (2 സെമസ്റ്ററില്‍ ഒരിക്കല്‍) ലൈബ്രറി ഫീസ് 2,000 (2 സെമസ്റ്ററില്‍ ഒരിക്കല്‍) പ്രവേശന ഫീസ് 2,000, പിടിഎ ഫീസ് 1,500, കോഷന്‍ ഡെപ്പോസിറ്റ് 10,000 എന്നിങ്ങനെയാണ് ഫീസ് ഈടാക്കുന്നത്.

Tags: StudentsInfrastructureState Institute of Design
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

Kerala

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന സമിതി യോഗം കലൂര്‍ പാവക്കുളം ഹിന്ദു സേവാ കേന്ദ്രത്തില്‍ സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മത്സ്യബന്ധന സമൂഹത്തിന് അടിസ്ഥാന സൗകര്യം ഒരുക്കണം: എ. ഗോപാലകൃഷ്ണന്‍

Vicharam

പരീക്ഷാക്കാലം: ആത്മവിശ്വാസത്തോടെ നേരിടാം

Kerala

തിരുവനന്തപുരത്ത് 2 ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായി

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.