കൊല്ലം: സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധക്കുന്നില്ല. 2023 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്തത് 22,607 കേസുകള്‍. ഇതില്‍ 1784 കേസുകള്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളാണ്. കഴിഞ്ഞ ഏഴു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2022ലാണ്-18943. കുറവ് കൊവിഡ് കാലമായ 2020ല്‍-12659. മറ്റുവര്‍ഷങ്ങള്‍, കേസുകള്‍: 2016ല്‍-15114, 2017-14263, 2018-13643, 2019-14293, 2020-12659, 2021-16199.
2023ന്റെ തുടക്കത്തിലും കേസുകള്‍ വര്‍ധിക്കുകയാണ്. ജനുവരിയില്‍ മാത്രം 223 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പീഡനം-529, തട്ടിക്കൊണ്ടുപോകല്‍-17, ലൈംഗിക അതിക്രമം-46, ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമുള്ള ഉപദ്രവം-409. മറ്റുകേസുകള്‍ 560.
ഏഴുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 14632 ബലാത്സംഗങ്ങളും 34546 പീഡനങ്ങളും നടന്നതായി കേരള പോലീസിന്റെ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ 85 സ്ത്രീധന പീഡന മരണങ്ങളും കേരളത്തിലുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് മറ്റു കേസുകളിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടന്നിരിക്കുന്നത് 2022ലാണ്. 2.37 ലക്ഷം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മറ്റുവര്‍ഷങ്ങള്‍, കേസുകള്‍; 2018ല്‍-1,86,958, 2019-1,75,810, 2020-1,49,099, 2021-1,42,643, 2022-2,37,394.
2023ന്റെ തുടക്കത്തിലും കേസുകള്‍ കുറവില്ല, സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമകേസുകള്‍ കൂടാതെ കൊലപാതകം-20, കൊലപാതകശ്രമം-100, ശാരീരിക ആക്രമണങ്ങള്‍-9, തട്ടിക്കൊണ്ടുപോകല്‍-32, മോഷണം-85, ഭവനഭേദനം-180, കൊള്ള-402, സംഘര്‍ഷം-114, വഞ്ചന-1102, തീവെപ്പ്-28, ഉപദ്രവിക്കല്‍-1154, മറ്റുകേസുകള്‍-17774 എന്നിവയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: