Categories: Kerala

ലൈഫ് മിഷന്‍ കേസ് അന്വേഷണം മുഖ്യമന്ത്രിയിലേക്ക്; പിണറായിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യും; നോട്ടീസ് നല്‍കി

തിങ്കളാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്.

Published by

തിരുവനന്തപുരം: ലൈഫ് മിഷന്‍ തട്ടിപ്പു കേസില്‍ എന്‍ഫോഴ്‌മെന്റ് അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് നീളുന്നെന്ന വ്യക്തമായ സൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചു. തിങ്കളാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് നടത്തിയ രവീന്ദ്രനുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകള്‍ ഇഡിക്ക് ലഭിച്ചിരുന്നു. ഈ ചാറ്റുകളില്‍ ലൈഫ് മിഷന്‍ തട്ടിപ്പുമായി ബന്ധമുള്ള വിഷയയങ്ങളും ഉള്‍പ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഇഡി നീക്കം. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.  

നേരത്തേ, സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) രവീന്ദ്രന് നോട്ടിസ് നല്‍കിയിരുന്നെങ്കിയും കോവിഡാനന്തര രോഗങ്ങള്‍ പറഞ്ഞ് ഹാജാരകുന്നതില്‍ നിന്ന് രവീന്ദ്രന്‍ ഒഴിവായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക