Categories: Mollywood

ക്രിസ്റ്റഫര്‍ അണ്ണന്‍ നന്ദകുമാര്‍ ഇനി പോലീസ്

പ്രൊമോഷന്റെ ഭാഗമായി കൂവുന്നവര്‍ക്കു കൂവാം. കളിയാക്കുന്നവകര്‍ക്കു കളിയാക്കും. നല്ലതായാലും ചീത്തയായാലും സിനിമ ഇറങ്ങുമ്പോള്‍ കണ്ടിട്ട് അഭിപ്രായം പറയൂയെന്നാണ് നന്ദകുമാര്‍ ആവശ്യപ്പെടുന്നത്.

Published by

ക്രിസ്റ്റഫര്‍ എന്ന സിനിമക്ക് റിവ്യൂ പറഞ്ഞോടെ വിവാദത്തില്‍ അകപ്പെട്ട് ക്രിസ്റ്റഫര്‍ അണ്ണന്‍ എന്ന വിളി പേര് ലഭിച്ച നന്ദകുമാര്‍ ഒരു പോലീസ് വേഷത്തില്‍ എത്തുന്ന സിനിമയാണ് ‘റോഷന്റെ ആദ്യ പെണ്ണ് കാണല്‍’.  

നന്ദകുമാര്‍ കണ്ട ഒരു വാര്‍ത്തയുടെ നിജ സ്ഥിതി തേടിയുള്ള അന്വേഷണമാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. ഒരു കുട്ടിയെ കാണാതെ ആവുകയും മൂന്നാം ദിവസം കഴിഞ്ഞു കുട്ടിയുടെ മൃതദേഹം കിട്ടിയെങ്കിലും അതിന്റെ പിന്നിലുള്ള യഥാര്‍ത്ഥ കാരണം ഇന്നും വ്യക്തമാകാതെ നില്‍ക്കുന്ന അവസ്ഥയില്‍ നന്ദകുമാര്‍ എന്ന രചയിതാവിന്റെ മനസ്സിലുണ്ടായ തോന്നലാണ് ഈ സിനിമയിയുടെ ഇതിവൃത്തം.

പ്രൊമോഷന്റെ ഭാഗമായി കൂവുന്നവര്‍ക്കു കൂവാം. കളിയാക്കുന്നവകര്‍ക്കു കളിയാക്കും. നല്ലതായാലും ചീത്തയായാലും സിനിമ ഇറങ്ങുമ്പോള്‍ കണ്ടിട്ട് അഭിപ്രായം പറയൂയെന്നാണ് നന്ദകുമാര്‍ ആവശ്യപ്പെടുന്നത്. പാര്‍ത്ഥിവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രേയിദ, ബിനോയ് കെ. മാത്യൂ റാന്നി എന്നിവര്‍ക്കൊപ്പം നന്ദകുമാറിന്റെ ഉടമസ്ഥതിലുള്ള എന്‍ പടവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘റോഷന്റെ ആദ്യ പെണ്ണ് കാണല്‍’

എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനുലാല്‍ നിര്‍വഹിക്കുന്നു. സംവിധാനം- നന്ദകുമാര്‍, മ്യൂസിക്- ടീം മ്യൂസിക് കൊച്ചി. സിനിമയുടെ പത്തു മിനിറ്റുള്ള ടീസര്‍, ടൈറ്റില്‍ സോങ് എന്നിവ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ പ്രദര്‍ശനം ഉടന്‍ ഉണ്ടാകും. പിആര്‍ഒ- എ.എസ്. ദിനേശ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by