Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കക്കാട്: നാട്ടുനന്മയുടെ കവി

പതിമൂന്നാമത് എന്‍.എന്‍.കക്കാട് സാഹിത്യപുരസ്‌കാരം ഇന്ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കുന്നു. പതിനെട്ടു വയസ്സിനു താഴെയുള്ളവര്‍ക്കായി നല്‍കുന്ന പുരസ്‌കാരം ഈ വര്‍ഷം ഗൗതം കുമാരനല്ലൂരിനാണ് ലഭിച്ചത്. പി.ചിത്രന്‍ നമ്പൂതിരിപ്പാട് പുരസ്‌കാരം സമര്‍പ്പിക്കും

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 3, 2023, 05:48 am IST
in Article

എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍

ദാരിദ്ര്യത്തിലേക്ക് അടര്‍ന്നുവീണുകൊണ്ടിരുന്ന ഒരു പഴയ ജന്മി കുടുംബത്തിലാണ് ആ ബാലന്‍ പിറന്നു വീണത്. പലപ്പോഴും വിരുന്നുകാരായി വന്നത് പട്ടിണി മാത്രം. ബാല്യം പളപളപ്പുള്ളതായിരുന്നില്ല. ചങ്ങാതിമാര്‍ വളരെ കുറവ്. ഏകനായിരുന്ന് നാളുകള്‍ കഴിച്ചുകൂട്ടി. ശരീരംകൊണ്ട് ജാലവിദ്യകളൊന്നും കാട്ടിയിരുന്നില്ല. ചിതല്‍ തിന്ന് വികൃതമായ പൂമുഖപ്പടിയില്‍ മലര്‍ന്നു കിടന്ന് മനോരാജ്യം കാണലാണ് ആ ദരിദ്രബാലന്റെ വിനോദം. അമ്മയും മുത്തശ്ശിയുമൊക്കെ പറഞ്ഞുകൊടുത്ത പുരാണ കഥകളിലെ ദേവകിയും വസുദേവരും, കൃഷ്ണനും, കംസനും, ആനയും തേരുമൊക്കെ കൂട്ടുകാരായി പൂമുഖത്ത് എത്താറുണ്ട്. അല്പം സംസ്‌കൃതവും അമരകോശവും പഠിച്ചു. ജീവിത മാര്‍ഗ്ഗത്തിന് കുലത്തൊഴിലായ തന്ത്രവൃത്തിയും കുറച്ചു പഠിച്ചു. ഇതാണ് മലയാള കവിതയില്‍ നവഭാവുകത്വം വിടര്‍ത്തിയ എന്‍.എന്‍. കക്കാടെന്ന, കക്കാട് നാരായണന്‍ നമ്പൂതിരി.  

കൗമാരഭാവനയെ കമ്പം പിടിപ്പിക്കുവാന്‍ ക്ഷേത്ര കലകളും നാടന്‍ പാട്ടുകളും കൂട്ടിനെത്തി. ഉത്സവം കഴിഞ്ഞാല്‍ വെണ്ണീറും കരിയും ഓട്ടിന്‍പൊടിയും കൊണ്ടുള്ള ഭദ്രകാളിക്കളം ബാക്കിയാകും. അവിടെ തന്നെത്താന്‍ കളം വരഞ്ഞ് തന്നെത്താന്‍ കളംപാട്ട് പാടി തന്നെത്താന്‍ കൊട്ടി, തന്നെത്താന്‍ കോമരം തുള്ളി, വാദ്യകല അഭ്യസിക്കും. എങ്ങനെയോ എവിടെയോ വച്ച് ആ കുട്ടിക്ക് വായനയില്‍ കമ്പം തുടങ്ങി. ചെറുശ്ശേരിയും എഴുത്തച്ഛനും, നമ്പ്യാരും ചമ്പൂക്കാരന്‍മാരും തമ്പുരാക്കന്‍മാരും മനസ്സില്‍ കയറിക്കൂടി. മഹാഭാരതം ലഹരിയായി മാറി. രാമായണവും ഭാഗവതവും ഒപ്പം നടന്നു. കുറിയ കവിതകളും ശ്ലോകങ്ങളും ഒട്ടേറെ എഴുതിയെങ്കിലും സ്വകാര്യമായി വച്ചു. കഥാപാത്രങ്ങള്‍ വിളിച്ചാല്‍ വരാവുന്ന ചാരത്തുണ്ട്.

കൗമാരം വിട്ടതോടെ, കാലം അവനില്‍ ഒരു കവിയെ ദര്‍ശിച്ചു. ജീവിതാനുഭവവും കവിതയും തമ്മില്‍ പൊരുത്തപ്പെടാതെ അസ്വസ്ഥനായി. അതൃപ്തനായി ഇത്തരം അസ്വസ്ഥതകളുടെ നടുവിലാണ് ‘പാതാളത്തിന്റെ മുഴക്കം’ പൊട്ടിപ്പുറപ്പെട്ടത്. കണ്‍മുന്നില്‍ അസ്തമിച്ചു തുടങ്ങുന്ന ഗ്രാമീണതയും ഉയര്‍ന്നുപൊങ്ങുന്ന നാഗരികതയും തമ്മിലുള്ള സംഘര്‍ഷമായിരുന്നു ആ കവിത. പുതിയ വാണിജ്യ സംസ്‌കാരം തന്റെ പാരമ്പര്യത്തെ മായ്ച്ചു കളയുമെന്ന നോവ് ആ യുവാവിന്റെ ഹൃദയത്തെ ആകുലമാക്കി. സദാ വേദനിച്ച് കൊണ്ടിരുന്ന ജീവിതമാണ് കക്കാടിന്റെത്. മലയാള കാവ്യ പ്രവാഹത്തെ സമൂലമായി പരിഷ്‌ക്കരിച്ച് പരിവര്‍ത്തനപ്പെടുത്തിയ ആധുനികതയുടെ വക്താവ്. ഡോ.അയ്യപ്പപണിക്കുടെ ‘മൃത്യുപൂജ’യോടെ ആധുനിക പ്രവണത മലയാള കവിതയില്‍ ആരംഭിക്കും മുമ്പ് തന്നെ കക്കാട് കാല്പനിക വിരുദ്ധസങ്കല്പങ്ങളെ സ്വകവിതയില്‍ പരീക്ഷിച്ചു.

കണ്ണീരിന്റെയും താളത്തിന്റെയും കവിയായിരുന്നു കക്കാട്. ചെറുപ്പത്തില്‍ ചിത്രം വരക്കുന്നതിലും, യൗവ്വനത്തില്‍ ചെണ്ട കൊട്ടുന്നതിലും കമ്പമുണ്ടായി. വ്യക്തിഗതമായ ദുഃഖങ്ങളും ആകുലതകളും തന്റെ കവിതകളില്‍ നിഴല്‍ വിരിച്ചു. ‘ശിഷ്യനായ ഗുരുവും’ ‘സഫലമീ യാത്ര’യും പ്രത്യേകിച്ചും. തലേന്ന് ക്ലാസ്സില്‍ വരാതിരുന്ന പരമുവിനോട് അധ്യാപകന്‍ ചോദിച്ചു. ‘എന്തേ നീ ഇന്നലെ ക്ലാസ്സില്‍ വരാതിരുന്നത്?’. ഭയവും ലജ്ജയും ദൈന്യവും  ആത്മാഭിമാനവും അവനെ നിശബ്ദനാക്കി. ചോദ്യം വീണ്ടും ഉയര്‍ന്നപ്പോള്‍ നീറുന്ന മനസ്സോടെ നിറഞ്ഞ കണ്ണുകളോടെ ഗുരുമുഖത്ത് ഒരു മാത്രയര്‍പ്പിച്ച് അവന്‍ പറഞ്ഞു. വിശപ്പിനാല്‍ ഇന്നലെ തലതിരിഞ്ഞ് വഴിക്ക് വീണുപോയി…… പരമുവിന്റെ  ആ വാക്കുകള്‍ ഗുരുവിന്റെ ഉള്ള് നീറ്റി. ചൂരല്‍ താനേ താഴ്ന്നു. അവിടെ ഗുരു ശിഷ്യനായി, പണ്ട് താന്‍ നീന്തിക്കടന്ന ദുഃഖത്തിന്റെ സമുദ്രം കണ്‍മുന്നില്‍ കാണുകയായി.

‘ഇരുള് ചൂഴ്ന്നിടുമോരോ മുറിയിലും

ദുരിതമെത്തി പതുങ്ങി നില്‍ക്കുന്നു-

ഭയാനകതയുടെ നേര്‍ വര്‍ത്തമാനം പങ്കിട്ട കവിയാണ് കക്കാട്. ജലദപംക്തികള്‍ നീങ്ങിയ ആകാശമെന്നപോലെ മൂകമായ തന്റെ ബാല്യം  സ്ഫുടമായി തെളിയുന്ന ഇമ്മാതിരി കവിതകള്‍ വേറെയുമുണ്ട്. പാതാളത്തിന്റെ മുഴക്കം, വിലാപത്തിന്റെ കവിതയെന്ന് പറയാം. നഷ്ടപ്പെടുന്ന നാട്ടുനന്മയാണ് ആ കവിത. ഇതള്‍ വിടര്‍ത്തുന്നതെങ്കില്‍ എഴുപതുകളില്‍ നാം കണ്ട കവിതകള്‍ പ്രത്യാശയുടെ പ്രത്യയശാസ്ത്രങ്ങളെ സമ്മതിക്കുന്നവയാണ്. ‘വജ്രകുണ്ഡലം’ നിലപാടുകള്‍ക്ക് പരമപ്രധാന്യം കൊടുക്കുന്നു. ‘വിനതാ ഗര്‍ഭം’ – വ്യര്‍ത്ഥബോധത്തില്‍ നിന്ന് തുടങ്ങിയ കക്കാടിന്റെ സഞ്ചാരം വഴിമാറുന്നതായി കാണുന്നു. ഈ വഴിമാറ്റം ഉല്‍ക്കടമായ മൂല്യാരാധനക്ക് വേണ്ടിയാണ്. വിനതാ ഗര്‍ഭത്തിലെ ബീജം പുനഃസൃഷ്ടിയുടെ കരുത്തായി പുറത്തു വരാനുള്ളതാണെന്ന പ്രഖ്യാപനമാണ്.

ബന്ധുരമായ ശാശ്വത ബാല്യത്തെ ധ്യാനിച്ചെഴുതിയ കവിതയാണ് ‘മങ്ങാത്ത മയില്‍പ്പീലി’. പീലിത്തിരുമുടിയും കോലക്കുഴല്‍വിളിയും തളയും വളയും കിങ്ങിണിയും മണിമാലയുമണിഞ്ഞ് ചേണാര്‍ന്ന് നടനം ചെയ്യാനെത്തുന്ന കോമള ബാലകനെ കക്കാട് ഉച്ചമയക്കനേരത്ത് നേരായി ദര്‍ശിക്കുകയാണ്. അപ്പോള്‍ പിറന്ന മങ്ങാത്ത മയില്‍പ്പീലിയില്‍

‘ഹന്ത തിമര്‍ക്കുകയാണെന്‍ മുന്നില്‍ ബന്ധുര ശാശ്വതബാല്യം’- തന്റെ നിര്‍വൃതികരമായ സ്വപ്‌നത്തിന് ഭംഗം വരുത്തുന്ന മുഹൂര്‍ത്തങ്ങളെ ശപിക്കാതിരിക്കാന്‍ കഴിയുന്നില്ല. നടുവണ്ണൂരിലെ വാല്‍ക്കണ്ണാടിപോലെ നിഷ്‌കളങ്കമായ അവിടനല്ലൂരിന്റെ മൂര്‍ദ്ധാവിലൂടെയാണ് കക്കാട് തന്റെ കാവ്യരഥം ഓടിച്ചു തുടങ്ങിയത്. അവിടെ ഗ്രാമീണ സൗഭാഗ്യങ്ങള്‍ നഗരത്തിനായി വഴിമാറുന്നത് കാണുമ്പോള്‍ ഉള്ള് പിടഞ്ഞു. ഓണവും വിഷുവും, ആതിരയും ഋതുക്കളില്‍ വന്ന് പോകുന്ന നിമിഷങ്ങളല്ല കവിക്കുള്ളത്.  

‘കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം…’- എന്ന വായ്‌ത്താരി ഒരു ദുഃഖസ്മൃതിയായ് അവശേഷിക്കുന്നതില്‍ പിടയുന്ന ഗൃഹാതുരത വ്യക്തമായി കാണാം. ‘നന്ദി തിരുവോണമേ നന്ദി ‘ എന്ന കവിതയില്‍ തിരുവോണത്തിന് നന്ദി പറയുകയാണ്. തന്റെ നെടുദൈന്യങ്ങള്‍ക്കിടയിലും തിരുവോണമെത്തിയില്ലേ…? പൂമുഖത്തെ തുമ്പയിലും എന്റെ മനസ്സിലും വെളിച്ചം നിറയ്‌ക്കാന്‍ നീ വന്നുവല്ലോ… ആട്ടം കഴിഞ്ഞ കളിയരങ്ങത്ത് പടുതിരിയുടെ മണം പരക്കുന്ന കളിവിളക്കില്‍ ചിരിയായ് പടരുന്ന പ്രസന്നതയാണ് കവിയ്‌ക്ക് തിരുവോണം. ഇളവെയില്‍ കുമ്പിളില്‍ തരിമഴ നിറച്ചും ഇടറുന്ന വഴികളില്‍ തുടുകഴല്‍ പൂക്കളം വിരിയിച്ചും പുതുവാഴക്കൂമ്പുപോല്‍ എത്തുന്ന തിരുവോണത്തിനോട് വരുന്ന വര്‍ഷവും നിഴലും വെളിച്ചവും കണ്ണീരും കിനാവുമൊക്കെയായി എത്താന്‍ പ്രാര്‍ത്ഥിക്കുന്ന സാധകനെ കവിതയില്‍ കാണാം. മലയാളത്തിന്റെ ലക്ഷണമൊത്ത അപൂര്‍വ്വം ദാമ്പത്യ കവിതകളില്‍ ഒന്നായി ‘സഫലമീ യാത്ര’ നിലകൊള്ളുന്നു. എത്രയോ മര്‍ത്യമാനസങ്ങളില്‍ നോവിന്റെ മുറിപ്പാടുകള്‍ തീര്‍ത്ത ഈ കവിത കാലങ്ങളെ അതിജീവിക്കുന്നു. നീണ്ട വഴികളില്‍ ഒരുമിച്ചു കൊഴുത്തചവര്‍പ്പു കുടിച്ചുവറ്റിച്ച കൂട്ടുകാരി പ്രേയസി എന്നപോലെ കവിതയെന്ന ജീവിതസഖിയുമാണ്.

‘കാലമിനിയുമുരുളും, വിഷുവരും

വര്‍ഷം വരും തിരുവോണം വരും പിന്നെ

യോരോ തളിരിനും പൂവരും കായ്‌വരും അപ്പോ-

ളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?’

ഇവിടെ അടര്‍ന്നു വീഴാന്‍ മടിയ്‌ക്കുന്ന കണ്ണീര്‍കണങ്ങളില്ല. താനൊരു ‘മൈനര്‍ പോയറ്റ്’ മാത്രമാണെന്ന് വിനയാന്വിതനായി പറഞ്ഞ കവിയാണ് കക്കാട്. ‘ഞാനിന്ന് രാവിലെയും തൊട്ടുനോക്കി, എന്റെ നട്ടെല്ലവിടെത്തന്നെയുണ്ട്.’ ഇത് നിശ്ചയദാര്‍ഢ്യത്തിന്റെ വാക്കുകളാണ്. എളിമയും കരുത്തും ഇടകലര്‍ന്ന ഈ ചേരുവയില്‍ കക്കാടിന്റെ സാരസ്വതമുദ്ര ശാശ്വതമായി പതിഞ്ഞിരിക്കുന്നു. മനുഷ്യ സ്‌നേഹം തുളുമ്പിനിന്ന കവിതകളില്‍ സമൂഹത്തിന് വന്നുചേര്‍ന്ന ദുരവസ്ഥകളിലെ നൈരാശ്യം നിഴലിക്കുന്നു. സഹതാപത്തിന്റെയും വികാരാര്‍ദ്രതയുടെയും കവിയാണ് കക്കാട്.

ഇടത്തരക്കാരന്റെ ധര്‍മ്മസങ്കടങ്ങളും ആധുനിക നാഗരികതയുടെ ശൂന്യതയും ആവിഷ്‌ക്കരിച്ച കക്കാട്, കവിതകളിലൂടെ മലയാളിയുടെ മനസ്സില്‍ നെയ്‌ത്തിരി നാളത്തിന്റെ വെളിച്ചം പകര്‍ന്ന ധന്യതയായാണ് കുടികൊള്ളുന്നത്. അറുപതുകളില്‍ കമ്മ്യൂണിസ്റ്റെന്നും എഴുപതുകളില്‍ വര്‍ഗ്ഗീയവാദിയെന്നും ആക്ഷേപിക്കപ്പെട്ട, എന്നാല്‍ ഒന്നിനും മറുവാക്കോതാതെ കവിതകളെ അനശ്വരമാക്കിയ ധീരത, അതാണ് കക്കാടെന്ന നന്മ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.