കൊച്ചി: ഹാഥ്‌രസ് കലാപ ഗൂഢാലോചനയില്‍ എന്‍ഐഎ കൊച്ചിയില്‍ അറസ്റ്റ് ചെയ്ത ഹൈക്കോടതി അഭിഭാഷകന്‍ മുഹമ്മദ് മുബാറക്കിനും പങ്ക്. ഹാഥ്‌രസ് കലാപക്കേസില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ കുറ്റസമ്മത മൊഴിയിലാണ് മുബാറക്കിന്റെ പേരു പരാമര്‍ശിക്കുന്നത്. ഇക്കാര്യം എന്‍ഐഎ അന്വേഷിക്കുകയാണ്.
കഴിഞ്ഞ ദിവസം എന്‍ഐഎ നടത്തിയ സംസ്ഥാന വ്യാപകമായ പോപ്പുലര്‍ ഫ്രണ്ട് രണ്ടാം നിര നേതാക്കളുടെ വീടുകളിലെ റെയ്ഡിലായിരുന്നു പിഎഫ്‌ഐയുടെ മുഖ്യ ആയുധ പരിശീലകനായ മുബാറക്ക് അറസ്റ്റിലായത്. പിഎഫ്‌ഐയുടെ ഹിറ്റ് സ്‌ക്വാഡ് സംഘത്തിലെ പ്രധാനിയായ മുബാറക്കാണ് കൊലയാളി സംഘത്തിന് ആയുധ പരിശീലനം നല്കിയിരുന്നത്.
അഞ്ചു ദിവസത്തെ എന്‍ഐഎ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നലെ മുബാറക്കിനെ കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. ചോദ്യം ചെയ്യലിനോടു പൂര്‍ണമായി മുബാറക്ക് സഹകരിച്ചില്ല. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാ ഫലം ലഭിച്ച ശേഷം ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് എന്‍ഐഎ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: