Categories: Thrissur

അനധികൃത നിയമനങ്ങളും ബോര്‍ഡംഗത്തിന്റെ ആത്മഹത്യയും; വിവാദങ്ങള്‍ക്കൊടുവില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കാലാവധി പൂര്‍ത്തിയാക്കുന്നു

മുന്‍പ്രസിഡന്റ് ഡോ.സുദര്‍ശന്‍, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദര്‍മേനോന്‍ തുടങ്ങിയവരുടെ പേരുകള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചനയുണ്ട്.

Published by

തൃശൂര്‍ : വിവാദങ്ങളുടെ കുരുക്കിലകപ്പെട്ട കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഇന്ന് കാലാവധി പൂര്‍ത്തിയാക്കുന്നു. അനധികൃത നിയമന വിവാദങ്ങളും ബോര്‍ഡംഗത്തിന്റെ ആത്മഹത്യയും ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ അതിജീവിച്ചാണ് വി.നന്ദകുമാറും വി.കെ അയ്യപ്പനും ഇന്ന് കാലാവധി പൂര്‍ത്തിയാക്കുന്നത്.  

ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കേരളവര്‍മ കോളേജില്‍ അധ്യാപക നിയമനത്തിന് ബോര്‍ഡംഗം കോഴ വാങ്ങിയെന്ന ആരോപണം പുറത്തുവന്നിരുന്നു. സിപിഐ നോമിനിയായ ബോര്‍ഡംഗം എം.ജി നാരായണന്‍ ഇതേത്തുടര്‍ന്ന് ദേവസ്വം ക്വാര്‍ട്ടേഴ്‌സില്‍ ആത്മഹത്യ ചെയ്തു. സിപിഎം,സിപിഐ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തു. കേസ് ഇപ്പോള്‍ കോടതി പരിഗണനയിലാണ്. മുന്‍പ്രസിഡന്റ് ഡോ.സുദര്‍ശന്‍, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദര്‍മേനോന്‍ തുടങ്ങിയവരുടെ പേരുകള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചനയുണ്ട്.  

കാലാവധി പൂര്‍ത്തിയാക്കി പടിയിറങ്ങുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നന്ദകുമാര്‍, മെമ്പര്‍ അയ്യപ്പന്‍ എന്നിവര്‍ക്ക് ഇന്നലെ തൃശൂര്‍ ഗ്രൂപ്പ്  ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി.ഇന്ന് വൈകിട്ട് മൂന്നിന് നീരാഞ്ജലി ഹാളില്‍ ഔദ്യോഗിക യാത്രയയപ്പ് നടക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts