Categories: World

പങ്കാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രതിബദ്ധതയുണ്ട്; ഇന്ത്യയ്‌ക്ക് പിന്തുണ നല്‍കും, ഇന്ത്യ- ചൈന നിയന്ത്രണരേഖ നിരീക്ഷിച്ചു വരികയാണെന്ന് യുഎസ്

ഇന്തോ പസഫിക് മേഖലയിലെ യുഎസ് സഖ്യ കക്ഷികള്‍ക്കും പങ്കാളികള്‍ക്കും എതിരായ ചൈനയുടെ പ്രകോപനം വര്‍ദ്ധിച്ചു വരികയാണ്. സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് മുഴുവന്‍ പിന്തുണയും നല്‍കുന്നു.

Published by

വാഷിങ്ടണ്‍ : ഇന്ത്യ- ചൈന നിയന്ത്രണ രേഖയിലുണ്ടാകുന്ന സംഭവ വികാസങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് പെന്റഗണ്‍ വൃത്തങ്ങള്‍. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നതായും പെന്റഗണ്‍ വാര്‍ത്താകാര്യ സെക്രട്ടറി പാറ്റ് റൈഡര്‍ പ്രതികരിച്ചു.

യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈന സൈനിക വിന്യാസം വര്‍ധിപ്പിക്കുകയും സൈനിക നിര്‍മാണങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇന്തോ പസഫിക് മേഖലയിലെ യുഎസ് സഖ്യ കക്ഷികള്‍ക്കും പങ്കാളികള്‍ക്കും എതിരായ ചൈനയുടെ പ്രകോപനം വര്‍ദ്ധിച്ചു വരികയാണ്. സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് മുഴുവന്‍ പിന്തുണയും നല്‍കുന്നു. പങ്കാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രതിബദ്ധത അമേരിക്കയ്‌ക്ക് ഉണ്ടെന്നും പാറ്റ് റൈഡര്‍ വ്യക്തമാക്കി.

അതിനിടെ അതിര്‍ത്തിയില്‍ ചൈനീസ് ഡ്രോണുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിന് പിന്നാലെ ഇന്ത്യ സുരക്ഷ കര്‍ശ്ശനമാക്കി. അരുണാചല്‍ മേഖലയിലും ദെപ്‌സാങിലും ചൈനീസ് സാന്നിധ്യം കൂടിയെന്നാണ് വിലയിരുത്തല്‍. താവാങ്ങില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താനും ചൈന ശ്രമങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഇന്ത്യ സുഖോയ് വിമാനങ്ങള്‍ അയച്ച് ഇവരെ തുരത്തുകയായിരുന്നു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക