Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഡോക്ടര്‍, എന്‍ജിനീയര്‍, ഫുട്‌ബോളര്‍; ലോകകപ്പില്‍ നിന്ന് ഇന്ത്യയെ പിന്നോട്ട് വലിക്കുന്നത് എന്ത്?

കടുത്ത മത്സരങ്ങള്‍ നേരിട്ടാലേ ഫുട്‌ബോളര്‍ മെച്ചപ്പെടൂ. അത് നല്‍കാന്‍ കഴിവുള്ള ക്ലബ്ബ്കള്‍ ഇന്ത്യയിലില്ല. .ദേശീയ ടീമിന്റെ നിലവാരം ഉയരണമെങ്കില്‍ ലീഗില്‍ കളിക്കുന്ന ക്ലബ്ബ്കളുടെ നിലവാരവും ഉയരണം.

എം.ശശിശങ്കര്‍ by എം.ശശിശങ്കര്‍
Dec 6, 2022, 08:47 pm IST
in Article

ഇന്ത്യ എന്തുകൊണ്ട് ലോകകപ്പില്‍ കളിക്കുന്നില്ല, ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്നില്ല എന്നൊക്കെയുള്ള  ചോദ്യങ്ങള്‍  ഇടയ്‌ക്കിടയ്‌ക്ക് ഉയര്‍ന്നു വരാറുള്ളതാണ്. ഇതിനു വലിയ താത്വിക അവലോകനമൊന്നും ആവശ്യമില്ല. ഒളിമ്പിക്‌സില്‍ നൂറു മീറ്റര്‍ ഫൈനലില്‍ എത്തുന്ന എട്ടു അത്‌ലിറ്റുകളെ നോക്കുക.  മിക്കവാറും  എട്ടു പേരും കറുത്ത, ആഫ്രിക്കന്‍ വംശജരായിരിക്കും. ജമയ്‌ക്ക പോലുള്ള പടിഞ്ഞാറന്‍ ആഫ്രിക്കക്കാര്‍. വേഗം കുറഞ്ഞ മാരത്തോണ്‍ പോലുള്ള മത്സരങ്ങള്‍ നോക്കിയാല്‍  കെനിയ, എത്യോപ്യ  തുടങ്ങിയ കിഴക്കന്‍ ആഫ്രിക്കക്കാരായിരിക്കും കൂടുതല്‍. അവര്‍  പ്രതിനിധീകരിക്കുന്നത് അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളെയായിരിക്കാം. തലമുറകളായി ആഫ്രിക്കക്ക് പുറത്തു താമസിക്കുന്നവരായിരിക്കാം. എങ്കിലും കറുത്ത വര്‍ഗ്ഗക്കാര്‍ തന്നെ മുന്‍പില്‍.  

1980 ല്‍ അലന്‍ വെല്‍സിന്റെ വിജയത്തിന് ശേഷം ഒരു വെള്ളക്കാരന്‍ പോലും ഒളിമ്പിക്‌സ് നൂറുമീറ്റര്‍ ജേതാവായിട്ടില്ല. എന്തുകൊണ്ട് ഒരു വെള്ളക്കാരന്‍  ദശകങ്ങളായി നൂറു മീറ്ററില്‍ ഒന്നാം സ്ഥാനത്തെത്തുന്നില്ല എന്ന് ആരും ചോദിക്കാറില്ല. അതുപോലെ തന്നെയാണ് സ്വിമ്മിങ്ങിന്റെ കാര്യം. എന്തുകൊണ്ട് ഒളിമ്പിക്‌സ് 100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ നീന്തലില്‍ കറുത്ത വര്‍ഗ്ഗക്കാരെ  കാണുന്നില്ല എന്നും ആരും ചോദിക്കാറില്ല. ഇവിടെ മിക്കവാറും വെള്ളക്കാരെ മാത്രമേ കാണൂ.  

അപ്പോള്‍ ജനിതകത്തിനു പ്രാധാന്യമുണ്ടാകാം. പക്ഷെ, ജനിച്ച വംശമല്ലാ ശരീരത്തിന്റെ ചില പ്രത്യേകതകളാണ് കൂടുതല്‍ മികച്ച  പ്രകടനം നടത്താന്‍ ഉപകരിക്കുന്നതു എന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നത്. കറുത്തവരുടെ ശരീര പ്രകൃതി അവര്‍ക്കു ഓട്ടത്തില്‍   മുന്‍തുക്കം നല്‍കുന്നു, അതുപോലെ വെള്ളക്കാര്‍ക്കു നീന്തലിലും.  വെള്ളക്കാരുടെ ഈ മുന്‍തൂക്കം നീന്തലില്‍ ഏഷ്യക്കാര്‍ക്കുമുണ്ട്. പക്ഷെ, ഉയരക്കുറവ് പ്രശ്‌നമാണ്. ഉയരം കൂടിയ ഏഷ്യക്കാരന് ഈ തടസ്സം മറികടക്കാവുന്നതേയുള്ളൂ. ഫുട്‌ബോളിലും ഉയരത്തിന്റെ പ്രശ്‌നമുണ്ട്. ഏഷ്യന്‍ പുരുഷന്മാരുടെ ആവറേജ് ഉയരം 167.5  സെന്റിമീറ്റര്‍  ആണെങ്കില്‍ യൂറോപ്പിലേതു 180തും തെക്കേ അമേരിക്കയിലേതു 171 മാണ്.

സാമൂഹിക കാരണങ്ങളും ഉണ്ടാകാം. പാശ്ചാത്യ രാജ്യങ്ങളില്‍ കറുത്ത വര്‍ഗക്കാരെ സ്വിമ്മിങ് പൂളുകളില്‍ കയറാന്‍ പോലും അനുവദിച്ചിരുന്നില്ല എന്ന് ഇന്ഗ്ലണ്ടിന്റെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരിയായ ഒളിമ്പിക്(2020)  സ്വിമ്മര്‍ ആലീസ് ഡിയറിങ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും ഇന്ഗ്ലണ്ടിലെ  നീന്തല്‍ക്കാരില്‍ ഒരു ശതമാനം മാത്രമാണ്  കറുത്ത വര്‍ഗ്ഗക്കാര്‍. ഇതിനു കാരണം ചരിത്രപരവും സാംസ്‌കാരികവുമായ വംശീയതയാണെന്നാണ് ഡിയറിങ് പറയുന്നത്. നീന്തല്‍ കുളത്തില്‍ കറുത്ത വനിതയുടെ മേല്‍ ആസിഡ് ഒഴിച്ച സംഭവങ്ങള്‍ വരെയുണ്ട് ഇന്ഗ്ലണ്ടില്‍. നൂറ്റാണ്ടുകള്‍ക്കു മുന്‍പൊന്നുമല്ല. 1960കളില്‍.  

കടുത്ത മത്സരങ്ങള്‍ നേരിട്ടാലേ ഫുട്‌ബോളര്‍ മെച്ചപ്പെടൂ. അത് നല്‍കാന്‍ കഴിവുള്ള  ക്ലബ്ബ്കള്‍ ഇന്ത്യയിലില്ല. .ദേശീയ ടീമിന്റെ നിലവാരം ഉയരണമെങ്കില്‍ ലീഗില്‍ കളിക്കുന്ന ക്ലബ്ബ്കളുടെ നിലവാരവും ഉയരണം. യൂറോപ്പിലെ കളിക്കാര്‍ എപ്പോഴും ശക്തരായ എതിരാളികളെ നേരിട്ടാണ് സ്വന്തം നിലവാരം  ഉയര്‍ത്തുന്നത്. ഖത്തര്‍, സൗദി പോലുള്ള സമ്പന്ന രാജ്യങ്ങള്‍ യൂറോപ്പ്യന്‍ ടീമുകളെ ക്ഷണിച്ചു വരുത്തി കളിക്കാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.

ശാരീരികമായി ഉയര്‍ന്ന കായികക്ഷമത ഉണ്ടായാല്‍ മാത്രം കാര്യമില്ല. നല്ല പരിശീലനം കൂടി വേണം. ഫുട്‌ബോളിന്റെ കാര്യം എടുക്കുകയാണെങ്കില്‍  ലോകകപ്പില്‍ കളിക്കുന്ന ആഫ്രിക്കന്‍ കളിക്കാര്‍ ഭൂരിഭാഗവും യൂറോപ്പ്യന്‍ സ്‌പോര്‍ട്‌സ് അക്കാഡമികളില്‍ പരിശീലനം നേടി യൂറോപ്പ്യന്‍ ക്ലബ്ബ്കളില്‍ കളിച്ചു വളര്‍ന്നവരാണ്. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ തിരഞ്ഞെടുത്തു ഫുട്‌ബോള്‍ അക്കാഡമികളില്‍ പ്രത്യേക പരിശീലനം നല്‍കുന്ന രീതിയാണ് യൂറോപ്പിലും മറ്റുമുള്ളതു. ഇത്രയും പ്രാധാന്യം ഫുട്‌ബോളിന് കൊടുക്കുന്ന ഒരു സംസ്‌കാരം  ഏഷ്യന്‍ രാജ്യങ്ങളിലില്ല.  ഫുട്‌ബോളോ മറ്റു സ്‌പോര്‍ടിസോ ഒരു   പ്രൊഫഷന്‍ ആയി എടുക്കുന്ന രീതി  ഇവിടങ്ങളിലില്ല. പാരമ്പരാഗത വിദ്യാഭ്യാസത്തിനാണ് കൂടുതല്‍ പ്രാധാന്യം. പ്രൊഫഷനാക്കാന്‍ തക്ക അവസരങ്ങളൊന്നും ഇവിടങ്ങളിലില്ല എന്നത് മറ്റൊരു കാര്യം. മക്കളെ ഡോക്ടറും എന്‍ജിനീയറും ആക്കേണ്ട ഫുട്‌ബോളര്‍ ആക്കിയാല്‍ മതി എന്ന്   ഒരു വലിയ  വിഭാഗം മാതാപിതാക്കള്‍  തീരുമാനിക്കുന്ന കാലത്തു ഇവിടെയും മെസ്സിയും നെയ്‌മറുമൊക്കെ ഉണ്ടാകും.

Tags: indiafootball
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

ഹാരി കെയ്ന്‍, വിനീഷ്യസ് ജൂനിയര്‍
Football

ആവേശപ്പോരിന് റയല്‍-ബയേണ്‍

പുതിയ വാര്‍ത്തകള്‍

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.