തിരുവനന്തപുരം: കാലില്‍ സ്‌പൈക്കില്ല, ട്രാക്കില്‍ വേദന സഹിച്ചോടുന്ന ഒമ്പതാം ക്ലാസ്സുകാരന്‍. ദാരിദ്ര്യത്തിന്റെ നോവില്‍വളര്‍ന്നവനെ ട്രാക്കിലെ വേദന പിന്തിരിപ്പിച്ചില്ല. 400 മീറ്റര്‍ സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ ഓട്ടത്തിലെ ട്രയല്‍സില്‍ അഞ്ചാമതായി ഫിനിഷ്‌ചെയ്തു. പക്ഷെ മത്സരത്തിന് യോഗ്യതനേടിയില്ലെങ്കിലും ജീവിതത്തിലെ വലിയപോരാട്ട വിജയമാണ് ബദിയടുക്ക നവജീവന എച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മനോജിന്റേത്.
കടം വാങ്ങിയ പണവുമായാണ് മനോജും അച്ഛനും കാസര്‍കോഡ്, ബദിയഡുക്കയില്‍ നിന്നും തലസ്ഥാനത്ത് എത്തിയത്. അതും ജീവിതത്തില്‍ ആദ്യമായാണ് തിരുവനന്തപുരത്തേക്കുള്ള യാത്ര. കൂലിപ്പണിക്കാരനായ ശങ്കര്‍- സുന്ദരി ദമ്പതികളുടെ ഇളയ മകനാണ് മനോജ്. അശ്വത്, മോഹന്‍, അശ്വതി എന്നീമൂന്നുമക്കള്‍ കൂടിയുണ്ട്. പട്ടികജാതി വിഭാഗത്തില്‍ പെടുന്ന കുടുംബത്തിന് ഇതുവരെ സ്വന്തമായി വീടില്ല. ജില്ലാതലത്തില്‍ ഒന്നാമതെത്തിയിട്ടും സര്‍ക്കാരില്‍ നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും ശങ്കര്‍ ദുഃത്തോടെ നിറകണ്ണോടെ പറയുന്നു.
പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ മനോജ് ഒന്നാം സ്ഥാനത്തെത്തുമായിരുന്നു എന്ന് അധ്യാപകന്‍ ബാലകൃഷ്ണ ഷെട്ടി ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: