തിരുവനന്തപുരം: കേരളത്തിലെ എല്ലാ സ്കൂളുകളിലും കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്കുന്ന പദ്ധതി നടപ്പിലാക്കാന്‍ പ്രവാസി സംഘടനകളും വ്യക്തികളും സഹായിക്കണമെന്ന് കേരള വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു. അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫെഡറേഷന് ഓഫ് കേരളാ അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക, ഫൊക്കാന ,2023 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 2 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരളാ കണ്‍വെന്‍ഷന്റെ സംഘാടക സമിതി പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം.
കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചക്കും അവര്‍ക്ക് ഉല്‍സാഹത്തോടെ പഠനത്തിലേര്‍പ്പെടുന്നതിനും നല്ല പ്രഭാത ഭക്ഷണം ആവശ്യമാണ്. എന്നാല്‍ ഇപ്പോള്‍ കേരളത്തിലെ എല്ലാ സ്കൂളുകളിലും ഉച്ചഭക്ഷണം ഉറപ്പുവരുത്താന്‍ കഴിയുന്നുണ്ടെങ്കിലും ചുരുക്കം ചില സ്കൂളുകള്‍ ഒഴിച്ച് ഒരിടത്തും കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്കാന് കഴിയുന്നില്ല. ഈ സ്ഥിതി മാറുവാന്‍ ഫൊക്കാന പോലുള്ള പ്രവാസി സംഘടനകളുടെ സഹകരണം ആവശ്യമാണ്. സ്കൂളുകളിലെ പ്രഭാത ഭക്ഷണ പരിപാടി സ്പോണ്സര് ചെയ്യാന്‍ വ്യക്തികളും മുന്നോട്ട് വരണം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഉള്‍ച്ചേര്‍ന്ന വികസനവും പുരോഗതിയും സാധ്യമാക്കാന്‍ ഇത്തരം സഹായങ്ങള്‍ ആവശ്യമാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഗ്ലോബല്‍ കേരള ഇനീഷ്യേറ്റീവ് കേരളീയം വര്‍ക്കിംഗ് ചെയര്മാന് ജി.രാജ് മോഹന്‍ അധ്യക്ഷത വഹിച്ചു. കേരളീയം സെക്രട്ടറി എന്‍ ആര് ഹരികുമാര്‍ ,ഫൊക്കാനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി മധു നായര്‍ , കേരളീയം ട്രഷറര്‍ ജി.അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്റര്‍നാഷണല്‍ ലെയ്സണ്‍ സെക്രട്ടറി ലാലു ജോസഫ് സ്വാഗതവും, ട്രിവാന്‍ഡ്രം ക്ലബ് മുന്‍ പ്രസിഡന്റ് ബാബു സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു. രക്ഷാധികാരികളായി മന്ത്രി വി.ശിവന് കുട്ടി, കേരളീയം ചെയര്മാന് പി വി അബ്ദുള്‍ വഹാബ് എം പി എന്നിവരും മുഖ്യ ഉപദേഷ്ടാവായി മുന്‍ അംബാസിഡറായ ടി.പി ശ്രീനിവാസന് , ചെയര്‍മാനായി ജി.രാജ് മോഹന്‍, ജനല്‍ സെക്രട്ടറിയായി എന്‍ ആര് ഹരികുമാര്‍, ജനറല്‍ കണ്‍വീനറായി ലാലു ജോസഫ് എന്നിവരടങ്ങുന്നമുപ്പത്തി ഒന്ന് അംഗ സംഘാടക സമിതി രൂപീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: