Categories: Kerala

ലൈംഗിക ആവശ്യവുമായി പോലീസുകാരനെ സമീപിച്ചു; ആവശ്യം നിരസിച്ചപ്പോള്‍ കൈയേറ്റം; എസ്‌ഐക്കെതിരേ അന്വേഷണത്തിന് ഉത്തരവ്

മേലുദ്യോഗസ്ഥന്‍ ലൈംഗിക ആവശ്യവുമായി ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ സമീപിക്കുകയായിരുന്നുവെന്നും ആവശ്യം നിരസിച്ചപ്പോള്‍ കയ്യേറ്റം നടത്തിയെന്നും പരാതിയില്‍ പറയുന്നു.

Published by

കൊച്ചി: പോലീസുകാരനെതിരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. തൃപ്പൂണിത്തുറ ആസ്ഥാനമായ കെഎപി ഒന്ന് ബറ്റാലിയന്റെ ഡിറ്റാച്ച്‌മെന്റ് ക്യാംപ് ആയ പോത്താനിക്കാടാണ് സംഭവം നടന്നത്. കമാന്‍ഡന്റ് ജോസ് വി.ജോര്‍ജാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

മേലുദ്യോഗസ്ഥന്‍ ലൈംഗിക ആവശ്യവുമായി ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ സമീപിക്കുകയായിരുന്നുവെന്നും ആവശ്യം നിരസിച്ചപ്പോള്‍ കയ്യേറ്റം നടത്തിയെന്നും പരാതിയില്‍ പറയുന്നു.

ആക്രമണത്തിന് ഇരയായ പോലീസുകാരന്‍ നല്‍കിയ പരാതിയിലാണു നടപടി. പ്രതിസ്ഥാനത്തുള്ള സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നേരത്തെയും സമാന ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഒതുക്കി തീര്‍ക്കുകയായിരുന്നെന്നാണ് വിവരം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക