തിരുവനന്തപുരം: മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും എതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്വപ്ന സുരേഷ് തന്റെ ആത്മകഥയില്‍ മുന്‍മന്ത്രി തോമസ് ഐസക്കിനെയും വെറുതെ വിടുന്നില്ല. കടകംപള്ളിയും ശ്രീരാമകൃഷ്ണനും നേരിട്ടാണ് അഭ്യര്‍ത്ഥനകള്‍ നടത്തിയതെങ്കില്‍ തോമസ് ഐസക്ക് പരോക്ഷമായാണ് ഇത്തരം സൂചനകള്‍ നല്കിയതെന്നും സ്വപ്ന സുരേഷ് ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
“ഭര്‍ത്താവിന്റെ ഒരു കാര്യത്തിനായി ഞാനും പിആറും കൂടി കോണ്‍സല്‍ ജനറല്‍ ഓഫീസില്‍ പോയപ്പോള്‍ അദ്ദേഹവും(തോമസ് ഐസക്കും) ഇതേ സിഗ്നല്‍ തന്നു. ഇദ്ദേഹം (തോമസ് ഐസക്ക്) പക്ഷെ മറ്റുള്ളവരെപ്പോലെ ഡയറ്കട് അല്ല. പക്ഷെ സിഗ്നല്‍ നല്കും.” – പ്രത്യേക അഭിമുഖത്തില്‍ സ്വപ്ന സുരേഷ് പറയുന്നു.
“ചിട്ടിയുടെ കാര്യത്തിനായി കോണ്‍സല്‍ ജനറല്‍ ഓഫീസില്‍ നിന്നും പിആറുമായി ചേര്‍ന്ന് പോയതായിരുന്നു. അന്ന് ലഞ്ച് കഴിക്കാനിരുന്നപ്പോള്‍ അദ്ദേഹം(തോമസ് ഐസക്ക്) മൂന്നാറിലേക്ക് ക്ഷണിച്ചു. അത് സുന്ദരമായ സ്ഥലമാണ്. അവിടേക്ക് പോകാം എന്നാണ് ചോദിക്കുന്നത്. അദ്ദേഹം എന്തിനാണ് എന്നെ മൂന്നാറിലേക്ക് കൊണ്ടുപോകുന്നത്?”- സ്വപ്ന സുരേഷ് ചോദിക്കുന്നു.
“ഓരോ ആണുങ്ങളും ഫ്രഡ്സ്റ്റേട്ടഡ് ആയി ജിവിക്കുന്നവരാണ്. കടകംപള്ളി സുരേന്ദ്രനും ശ്രീരാമകൃഷ്ണനും ഭയമില്ലാതെ മെസ്സേജ് അയയ്‌ക്കുക, ഫോണ്‍വിളിക്കുക നിരന്തരം ശല്ല്യപ്പെടുത്തുക- എന്നതായിരുന്നു അവരുടെ രീതി. “- സ്വപ്ന പറയുന്നു.
‘ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഏഷ്യാനെറ്റ് നടത്തിയ അഭിമുഖമാണ് വിവാദമായിരിക്കുന്നത്. ആത്മകഥയില്‍ വിശദമാക്കാതെ പറഞ്ഞുവിട്ട ലൈംഗികാരോപണങ്ങളാണ് ഏഷ്യാനെറ്റ് അഭിമുഖത്തില്‍ സ്വപ്ന സുരേഷ് വിശദമായി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: