Categories: Kerala

ഹിന്ദുവിരുദ്ധതയ്ക് സമ്മാനം വയലാറിന്റെ പേരില്‍ ആകരുതായിരുന്നു; പാല്‍പായസം സെപ്റ്റിക്ക് ടാങ്കില്‍ വിളമ്പുന്നതിന് തുല്യം; പ്രതിഷേധാര്‍ഹം: ഹിന്ദു ഐക്യവേദി

ഗുരുവായൂരമ്പല നടയില്‍ പോകാനും ഗോപുര വാതില്‍ തുറന്ന് ഗോപകുമാരനെ കാണാനും മോഹിപ്പിച്ച വയലാറിന്റെ പേരിലുള്ള ഒരു ഫലകം ഒരു തെറിയെഴുത്തുകാരന്റെ സ്വീകരണമുറിയില്‍ കൊണ്ടു വെക്കുന്നത് പാല്‍പായസം സെപ്റ്റിക്ക് ടാങ്കില്‍ വിളമ്പുന്നതിന് തുല്യമാണെന്നും ഹിന്ദു ഐക്യവേദി അധ്യക്ഷ വ്യക്തമാക്കി.

Published by

തിരുവനന്തപുരം: വയലാര്‍ അവാര്‍ഡ് നിര്‍ണ്ണയക്കമ്മിറ്റി അപമാനിച്ചത് ഹിന്ദുക്കളെയല്ല മറിച്ച് വയലാറിനെത്തന്നെയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. മലയാളത്തിലെ എഴുത്തുകാരെ ഒന്നടങ്കം നാണംകെടുത്തി. ഗുരുവായൂരമ്പല നടയില്‍ പോകാനും ഗോപുര വാതില്‍ തുറന്ന് ഗോപകുമാരനെ കാണാനും മോഹിപ്പിച്ച വയലാറിന്റെ പേരിലുള്ള ഒരു ഫലകം ഒരു തെറിയെഴുത്തുകാരന്റെ സ്വീകരണമുറിയില്‍ കൊണ്ടു വെക്കുന്നത് പാല്‍പായസം സെപ്റ്റിക്ക് ടാങ്കില്‍ വിളമ്പുന്നതിന് തുല്യമാണെന്നും ഹിന്ദു ഐക്യവേദി അധ്യക്ഷ വ്യക്തമാക്കി.

ഒരു മൂന്നാം കിട അശ്‌ളീല നോവലിനെ അവാര്‍ഡിന് തിരഞ്ഞെടുത്തതിലൂടെ മലയാളത്തിലെ മറ്റെഴുത്തുകാരെല്ലാം അതിലും മോശക്കാരാണെന്ന ധ്വനി സൃഷ്ടിക്കുന്നു. സ്ത്രീകളുടെ മഹത്വം പറഞ്ഞ് പണ്ട് ചാക്കില്‍ കേറി പ്രതിഷേധിച്ച സാറാ ജോസഫില്‍ നിന്നും സ്ത്രീകളെ അപമാനിച്ച ഒരു കൃതിക്ക് ബഹുമതി എന്നത് വിരോധാഭാസമാണ്. ഹിന്ദുവിരുദ്ധതയ്ക് സമ്മാനം കൊടുക്കണമെങ്കില്‍ ആകാം പക്ഷേ അത് വയലാറിന്റെ പേരില്‍ ആകരുതായിരുന്നു. ഈ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും ശശികല ടീച്ചര്‍ വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക