ചങ്ങനാശ്ശേരി: വോട്ടുബാങ്കിനുവേണ്ടി സര്‍ക്കാരുകളും രാഷ്‌ട്രീയപാര്‍ട്ടികളും ജനങ്ങളില്‍ സവര്‍ണ-അവര്‍ണ ചേരിതിരിവുണ്ടാക്കി സമുദായത്തെ അവഗണിക്കുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. മുന്നാക്ക-പിന്നാക്ക വിഭാഗീയത വളര്‍ത്തുകയും ജനങ്ങളെ ജാതീയമായി വേര്‍തിരിക്കുന്ന പ്രവര്‍ത്തനങ്ങളുമാണ് ചിലരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്.
എന്‍എസ്എസ് ചങ്ങനാശ്ശേരി താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ 109-മത് വിജയദശമി നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു പ്രത്യേക കാലയളവിലേക്ക് നടപ്പാക്കിയ ജാതിസംവരണം ഇപ്പോഴും നിര്‍ബാധം തുടരുകയാണ്. ആ വിഭാഗത്തിന് അനര്‍ഹമായ ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുക്കുകയും ചെയ്യുന്നു. അതേസമയം മുന്നാക്ക വിഭാഗങ്ങളെ പാടേ അവഗണിക്കുന്നത് നീതിക്ക് നിരക്കുന്നതല്ല.
സമുദായം ഇപ്പോള്‍ നേരിടുന്ന അവഗണനയ്‌ക്കെതിരെ സമുദായാംഗങ്ങള്‍ ഒറ്റക്കെട്ടായി മുന്നേറണമെന്നും ജി. സുകുമാരന്‍നായര്‍ ആവശ്യപ്പെട്ടു. എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷനായി. ട്രഷറര്‍ അഡ്വ. എന്‍.വി. അയ്യപ്പന്‍പിള്ള, സംഘടനാവിഭാഗം മേധാവി പി.എന്‍. സുരേഷ്, താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍, വൈസ് പ്രസിഡന്റ് വി.ജി. ഭാസ്‌ക്കരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: