Categories: Article

ലഹരിയില്‍ അമരുന്ന യുവത്വം

ലഹരിക്കടിമപ്പെടുന്നവരില്‍ എഴുപത് ശതമാനത്തോളം പേര്‍ 15 വയസ്സാകുമ്പോഴേക്കും ലഹരി ഉപയോഗിക്കാന്‍ തുടങ്ങുന്നു. കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ എഴുപത് ശതമാനം വര്‍ധനവുണ്ടെന്നാണ് എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റിന്റെ കണക്ക്. ഗോവ, കര്‍ണ്ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വലിയ അളവില്‍ മയക്കുമരുന്നുകള്‍ ഒഴുകിയെത്തുന്നു. ബാംഗ്ലൂര്‍പോലുള്ള മഹാനഗരങ്ങളില്‍ നിന്നും നാട്ടിലേക്കു സ്ഥിരം യാത്ര ചെയ്യുന്ന പെണ്‍കുട്ടികളെ ഇതിന്റെ വാഹകരാക്കി മാറ്റുന്നു. കാമുക വേഷം കെട്ടി പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കി വിദേശത്തേക്ക് കടത്തുന്ന തീവ്രവാദി സംഘടനകളുടെ പ്രതിനിധികളും ഇവര്‍ക്കിടയിലുണ്ട്.

അഡ്വ. രമാരഘുനന്ദന്‍

പ്രളയവും, മഹാമാരിയും മനുഷ്യമനസ്സില്‍ സൃഷ്ടിച്ച ഭീതി കുറച്ചൊന്നു ശമിക്കുമ്പോഴേക്കും അതിനേക്കാള്‍ എത്രയോ മാരകവും, ദൂരവ്യാപകവുമായ വിപത്തിനെക്കുറിച്ചുള്ള ഭീതി കേരളത്തെ പിടിച്ചുലയ്‌ക്കുകയാണ്. നാടിന്റെ നട്ടെല്ലായ (ഭാവിഭാസുരമാക്കേണ്ട) യുവതലമുറ മയക്കുമരുന്നിന് അടിപ്പെട്ടു പോകുന്നു. കേരളം, മയക്കുമരുന്ന് മാഫിയകളുടെ ഇഷ്ടതാവളമായി മാറിക്കൊണ്ടിരിക്കുകയാണ്. ലോക ഭൂപടത്തില്‍ കൊച്ചിക്കും കേരളത്തിനുമുള്ള സ്ഥാനം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2021 ലെ കണക്ക് പ്രകാരം രാജ്യത്തിലെ ഏറ്റവും അധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന നഗരങ്ങളില്‍ മൂന്നാം സ്ഥാനം കൊച്ചിക്കാണ്. കുറ്റകൃത്യങ്ങളില്‍ ഭൂരിപക്ഷത്തിലും മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധമുണ്ടെന്നു രേഖകള്‍ വ്യക്തമാക്കുന്നു. ധാരാവിയിലും മറ്റും വിലാസിയിരുന്ന അധോലോകത്തിന് കൊച്ചി പുതിയ പറുദീസയായി മാറിയിരിക്കുകയാണ്.

നഗരങ്ങളിലെ ലഹരി ഉപയോഗത്തില്‍ കേരളം മൂന്നാമതാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ നഗരങ്ങള്‍ മുന്നില്‍ നില്‍ക്കുന്നു. ലഹരിക്കടിമപ്പെടുന്നവരില്‍ എഴുപത് ശതമാനത്തോളം പേര്‍ 15 വയസ്സാകുമ്പോഴേക്കും ലഹരി ഉപയോഗിക്കാന്‍ തുടങ്ങുന്നു. കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ എഴുപത് ശതമാനം വര്‍ധനവുണ്ടെന്നാണ് എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റിന്റെ കണക്ക്. ഗോവ, കര്‍ണ്ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വലിയ അളവില്‍ മയക്കുമരുന്നുകള്‍ ഒഴുകിയെത്തുന്നു. ബാംഗ്ലൂര്‍പോലുള്ള മഹാനഗരങ്ങളില്‍ നിന്നും നാട്ടിലേക്കു സ്ഥിരം യാത്ര ചെയ്യുന്ന പെണ്‍കുട്ടികളെ ഇതിന്റെ വാഹകരാക്കി മാറ്റുന്നു. കാമുക വേഷം കെട്ടി പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കി വിദേശത്തേക്ക് കടത്തുന്ന തീവ്രവാദി സംഘടനകളുടെ  പ്രതിനിധികളും  ഇവര്‍ക്കിടയിലുണ്ട്. കാമുകന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഒരിക്കല്‍ ഇതുപയോഗിക്കുകയും, ശാരീരികബന്ധത്തിലേര്‍പ്പെടുകയും ചെയ്യുന്നതോടെ അവള്‍ പൂര്‍ണ്ണമായും ആ വലയില്‍ പെട്ടുപോകും.

സിന്തറ്റിക് മയക്കു മരുന്നുകളുടെ വ്യാപനം പണ്ട് നഗരങ്ങളിലായിരുന്നുവെങ്കിലും, ഇന്ന് എല്ലായിടത്തും സുലഭമാണ്. എങ്കിലും ‘രീൗിൃ്യേ റൃൗഴ’എന്നറിയപ്പെടുന്ന കഞ്ചാവ് തന്നെയാണ് നാട്ടിന്‍പുറങ്ങളില്‍ സുലഭം. ചരസ്സ്, ഹാഷിഷ്, ഭാങ് എന്നീ വിവിധ നാമങ്ങളിലും രൂപങ്ങളിലും കേരളത്തിലെ സ്‌കൂളുകള്‍ കോളേജുകള്‍, ഹോസ്റ്റലുകള്‍, ആശുപത്രികള്‍, എന്തിന് ജയിലുകളില്‍ വരെ ലഭ്യമാണ്. കുഗ്രാമങ്ങളിലെ പെട്ടിക്കടകളില്‍ പോലും രഹസ്യ നാമങ്ങളില്‍ ഇവ വില്‍ക്കുന്നു.’ഒരു തവണ മാത്രം ഒന്ന് പരീക്ഷിച്ചു നോക്കാന്‍’ എന്ന മനുഷ്യന്റെ സ്വഭാവികമായ ആകാംക്ഷയെ മുതലെടുത്തുകൊണ്ട് കൊച്ചു കുട്ടികളെവരെ ഇവ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നു. ആദ്യം ഉപഭോക്താവാകുന്ന അവനെ/അവളെ ക്രമേണ വാഹകരാക്കി ട്രാഫിക്കിംഗിന് ഉപയോഗിക്കുന്നു.

വ്യക്തി, കുടുംബം, സമൂഹം,  എന്തിന് ഒരു രാഷ്‌ട്രത്തെ മൊത്തം തകര്‍ക്കാന്‍ ശക്തിയുള്ള ഈ സാമൂഹ്യവിപത്തിനെക്കുറിച്ച് പൊതുസമൂഹം ജാഗരൂഗരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൊളോനിയല്‍ കാലഘട്ടത്തില്‍ ചൈനയും ബ്രിട്ടനുമായി നടത്തിയ കറുപ്പ് യുദ്ധങ്ങളുടെ പ്രസക്തി ഈ അവസരത്തില്‍ നാം ഓര്‍ക്കുന്നത് നല്ലതായിരിക്കും.

എന്താണ് ലഹരി വസ്തുക്കള്‍?

പുകയില, മദ്യം, മയക്കുമരുന്നുകള്‍ എന്നൊക്കെ പൊതുവെ  പറയുമെങ്കിലും ‘മയക്കുമരുന്നുകള്‍’ എന്ന പ്രയോഗം വേണ്ടത്ര പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നില്ല. ങകചഉ അഘഠഋഞകചഏ ഉഞഡഏട (ങഅഉ)’ഭ്രാന്ത് പിടിപ്പിക്കുന്ന’എന്നതാണ് കുറേക്കൂടി ഗൗരവം നല്‍കുന്ന പദപ്രയോഗം. മനുഷ്യരാശിയുടെ ഉത്ഭവം മുതലേ മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നതായി കാണാം. ഋഗ്വേദ കാലത്തെ സോമയും സുരയും ബൈബിളില്‍ പറയുന്ന മന്നയും വീഞ്ഞും എല്ലാം ഇതിനുദാഹരണങ്ങളാണ്. ആദ്യകാലങ്ങളില്‍ സസ്യങ്ങളും, കുമിളുകളുമൊക്കെയാണ് ഇതുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ പിന്നീട് രാസവസ്തുക്കള്‍ ഉപയോഗിച്ച് പരീക്ഷണ ശാലകളില്‍ പല രൂപത്തിലും ഭാവത്തിലും ഇവനിര്‍മ്മിക്കപ്പെടാന്‍ തുടങ്ങി.

മയക്കുമരുന്നുകള്‍ വ്യക്തിയുടെ ശാരീരിക  മാനസിക തലങ്ങളെ സ്വാധീനിക്കാന്‍ കഴിവുള്ളവയാണ്. ചില മാനസിക പ്രശ്‌നങ്ങള്‍ക്കും, ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും മരുന്നായി ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഇവ ഉപയോഗിക്കാറുണ്ട്. പ്രശസ്തനായ പാരസെല്‍സസ് പറഞ്ഞതിവിടെ പ്രസക്തമാണ്. ‘എല്ലാം ഔഷധമാണ്, എന്നാല്‍ വിഷവുമാണ്. ഏതുരൂപത്തില്‍, എത്ര അളവില്‍, ആരുടെ മേല്‍നോട്ടത്തില്‍ എന്തിനുവേണ്ടി പ്രയോഗിക്കപ്പെടുന്നു വെന്നതാണ് നിര്‍ണ്ണായകമായ കാര്യം.’!

കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ വ്യക്തിയുടെ ഓര്‍മ്മ, ജാഗ്രത, പ്രചോദനം, വ്യക്തിബന്ധങ്ങള്‍ എന്നിവ നഷ്ടപ്പെടുന്നു. സംശയം, അമിതമായ ആശങ്ക, ഉത്സാഹമില്ലായ്മ പെരുമാറ്റവൈകല്ല്യങ്ങള്‍ എന്നിവ ഉണ്ടാകുകയും ചിന്താശേഷിയും, ബൗദ്ധികമായ (മരമറലാശര) കഴിവുകള്‍ നശിക്കുകയും ചെയ്യുന്നു. പ്രത്യുല്പാദനശേഷി ക്രമേണ കുറയുന്നു. നിശാപാര്‍ട്ടികളിലും മറ്റും ഉപയോഗിക്കുന്ന എംഡിഎംഎ എന്നൊക്കെ അറിയപ്പെടുന്ന മയക്കുമരുന്ന് യുവാക്കളെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന ഒന്നാണ്. മണിക്കൂറുകളോളം (12 മണിക്കൂര്‍ വരെ) ഉത്തേചിപ്പിക്കുവാനും, അമിതമായ ഉത്സാഹവും ആനന്ദവും നിലനിര്‍ത്താനും, ലൈംഗിക ബന്ധത്തിന്റെ ദൈര്‍ഘ്യം നിലനിര്‍ത്താനും ഇവ ഉപയോഗിക്കുന്നു. ഏറെ സമയം വിശപ്പറിയില്ല, വിഷാദരോഗികള്‍ സന്തോഷവാന്മാരാകും. നാണം കുണുങ്ങികള്‍ മറ്റുള്ളവരുമായി ഇടപെടാനും വാചാലരാകാനും തുടങ്ങുന്നു. വേദന അറിയാതിരിക്കുക, സുഖാനുഭൂതിയുടെയും ആത്മവിശ്വാസത്തിന്റേയും അളവ് കൂടുക എന്നിവയെല്ലാം ഇവയുടെ ആകര്‍ഷണീയതയാണ്. എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ് തുടങ്ങിയ വിവിധയിനം സ്റ്റിമുലന്റ്‌സ്, വിഭ്രാന്തിയുളവാക്കുന്ന മറ്റു വസ്തുക്കളെക്കാള്‍ 100 മുതല്‍ 2000 മടങ്ങ് മാരകശക്തി ഉള്ളവയാണ്. ഒരിക്കല്‍ ഉപയോഗിച്ചാല്‍പോലും അടിമകളാകുന്നവയും ഉണ്ട്. വായിലെ തൊലിപോകുക, പല്ലുകള്‍ പൊഴിയുക, അക്രമാസക്തനാകുക, സംശയരോഗം, ദ്വന്ദ വ്യക്തിത്വ വൈകല്യം, സ്‌കിസോഫ്രിനിയ തുടങ്ങിയ മാരക രോഗങ്ങള്‍ക്കും ഇവര്‍ അടിമകളാകുന്നു. വളരെ കുറഞ്ഞ ആയുര്‍ദൈര്‍ഘ്യവും, കൂടിയ ആത്മഹത്യ നിരക്കുമാണ് മറ്റൊരു വിപത്ത്. സ്ഥിരമായി ഉപയോഗിച്ചാല്‍ 3 വര്‍ഷമാകുമ്പോഴേക്കും മരണം വരെ സംഭവിക്കാം.

എന്തുകൊണ്ട് ‘അഡിക്ഷന്‍’  ഉണ്ടാകുന്നു?

ഒരൊറ്റ കാരണം കൊണ്ട് അഡിക്ഷന്‍ ഉണ്ടാകുന്നു എന്ന് പറയാന്‍ കഴിയില്ല. ശാരീരികവും, മാനസികവുമായ പലതും കാരണങ്ങള്‍ ആയേക്കാം. മാതാപിതാക്കള്‍ ആരെങ്കിലും ലഹരിക്ക് അടിമകളാണെങ്കില്‍ സാധ്യത കൂടുതലാണ്. എന്നുവെച്ച് ആയിക്കൊള്ളണമെന്നുമില്ല. കുടുംബ-സാമൂഹ്യ-സാംസ്‌കാരിക-പാരിസ്ഥിക സാഹചര്യങ്ങളെല്ലാം ഇതില്‍ ഘടകങ്ങളാണ്. മൂല്യങ്ങളില്‍നിന്നും, സാംസ്‌കാരികകെട്ടുപാടുകളില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള യുവത്വത്തിന്റെ വൈകാരികത, സാമ്പത്തികമായി ഉണ്ടാകുന്ന ഉന്നതി, സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാകുന്ന അവസ്ഥ, ആധുനിക ജീവിത രീതി ഉണ്ടാക്കുന്ന മാനസിക പിരിമുറുക്കങ്ങള്‍, നിരാശ, ആകാംക്ഷ തുടങ്ങിയവയെല്ലാം ഇതിലെ ഘടകങ്ങളാണ്. അടിമത്വത്തിന്റെ വിവിധ ഘട്ടങ്ങള്‍ ലഹരിവസ്തുക്കളുടെ ഉപയോഗം ക്രമേണ ആസക്തിയിലേക്ക് നയിക്കുകയും, ക്രമേണ ഇതില്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കെത്തുകയും ചെയ്യുന്നു.  

മനം മാറ്റമുണ്ടാക്കുന്ന രാസവസ്തുക്കള്‍ രക്തത്തില്‍ കലര്‍ന്നു ശരീരം മുഴുവന്‍ വ്യാപിക്കുന്നു. നാഡീ വ്യൂഹത്തെയും മാനസിക-ശാരീരിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് ഡ്രഗ് അഡിക്ഷന്‍. ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് തലച്ചോറിനെയാണ്. ഇതോടെ മനസ്സിന്റെ താളം പിഴയ്‌ക്കുന്നു. ജീവന്‍ നിലനിര്‍ത്താനാവശ്യമായ ശ്വസനം പോലുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മെഡുല്ല ഓബ്ലങ്ങേറ്റയില്‍ ആഘാതമേല്‍പ്പിക്കുന്നതുമൂലം മയക്കം, മോഹാലസ്യം തുടങ്ങി മരണം വരെ സംഭവിക്കാം.  

ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു മേഖലയായ സെറിബ്രല്‍ കോര്‍ടക്‌സിനെ ബാധിക്കുമ്പോള്‍, ഭാഷ, യുക്തിചിന്ത, നീതിബോധം, വിലയിരുത്തല്‍ മൂല്ല്യബോധം തുടങ്ങിയ എല്ലാ കഴിവുകളും നശിക്കുന്നു. മസ്തിഷ്‌കത്തിന്റെ പുറകില്‍ സ്ഥിതിചെയ്യുന്ന വിഷ്വല്‍ കോര്‍ട്ടക്‌സിനെ ബാധിക്കുമ്പോള്‍ കാഴ്ചയുമായി ബന്ധപ്പെട്ട വിഭ്രാന്തിയുണ്ടാകുകയും നിറങ്ങളും രൂപങ്ങളും മിന്നി മറയുക ഇല്ലാത്തവകാണുക, രൂപങ്ങളെ വലുതായോ, ചെറുതായൊ കാണുക തുടങ്ങിയവ സംഭവിക്കുന്നു.

പരിഹാരങ്ങള്‍              

‘അന്താരാഷ്‌ട്രതലത്തില്‍ ചിന്തിക്കുകയും, പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക’  എന്ന ആപ്തവാക്യം ഇവിടെ പ്രസക്തമാണ്. നമ്മുടെ മക്കളേയും,രാഷ്‌ട്രത്തേയും രക്ഷിക്കാനുള്ള തീവ്ര യജഞ്ഞം തുടങ്ങേണ്ടത് കുടുംബത്തില്‍ നിന്ന് തന്നെയാണ്. കുട്ടികളുമായി കൂടുതല്‍ സമയം ചെലവഴിക്കുക, അവരുമായി തുറന്നിടപഴകുക, ഓരോ ദിവസത്തെയും അനുഭവങ്ങള്‍ ചോദിച്ചറിയുക, ഇടയ്‌ക്കൊക്കെ മുറിയും ബാഗും പരിശോധിക്കുക, കൂട്ടുകാരെ അറിഞ്ഞിരിക്കുക. സ്വഭാവത്തില്‍, പെരുമാറ്റത്തില്‍ വ്യത്യാസങ്ങള്‍ വരുന്നുണ്ടോ എന്ന് തുടങ്ങി പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുക. പണം കൂടുതല്‍ ആവശ്യം വരുക, സംസാരത്തില്‍ വ്യത്യാസങ്ങള്‍ വരുക, ഉറക്കക്കൂടുതല്‍/കുറവ്, ബോധമില്ലായ്മ, തന്നിലോ മറ്റുള്ളവരിലൊ ശാരീരികവും മാനസികവുമായി ആഘാതങ്ങള്‍ ഏല്‍പ്പിക്കുക, സ്ഥിരം ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതെ വരുക, തുടങ്ങിയ മാറ്റങ്ങള്‍ കുട്ടിയില്‍ ഉണ്ടോ എന്ന് ശ്രദ്ധിക്കുക. കഴിഞ്ഞ ദിവസം മകന്റെ പെരുമാറ്റത്തില്‍ മാറ്റം കണ്ട പിതാവ് വീട്ടില്‍ വെച്ച് ബാഗ് പരിശോധിക്കുകയും, ചോദ്യം ചെയ്തിട്ടും ഫലമില്ലാതെ വന്നപ്പോള്‍ സ്‌കൂളില്‍ ചെന്ന് ബാഗ് പരിശോധിച്ചപ്പോള്‍ കഞ്ചാവ് പൊതികള്‍ കണ്ടെടുത്തു. അധ്യാപകരോടൊത്തു കുട്ടിയോട് സംസാരിച്ചപ്പോള്‍ പത്തിലധിക കുട്ടികളുടെ കയ്യില്‍ നിന്നും പൊതികള്‍ പിടിച്ചെടുത്തതായി പത്ര വാര്‍ത്തകള്‍ നാം വായിച്ചതാണ്.                  

ലഹരി വ്യക്തി, സമൂഹം, രാഷ്‌ട്രം തുടങ്ങിയ തലങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് ബോധവല്‍ക്കരണം അടിസ്ഥാന തലം വരെ നല്‍കണം.   ഇടപെടല്‍, തടയല്‍, ചികിത്സ ഈ മൂന്നു സ്ഥലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. ഇതിനായി ജനകീയ സമിതികള്‍ രൂപീകരിക്കാം.  ലഹരി വിരുദ്ധ പരസ്യങ്ങള്‍, സന്ദേശങ്ങള്‍ എന്നിവ വ്യാപകമായി പ്രദര്‍ശിപ്പിക്കണം. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ മരുന്ന് കൊടുക്കുന്ന കടകളെ മനസ്സിലാക്കണം. ഉപയോഗം, വില്‍പ്പന, കടത്തല്‍ എന്നിവയെ ക്കുറിച്ചറിഞ്ഞാല്‍ നിയമപാലകരെയോ, നര്‍ക്കോട്ടിക് വിഭാഗത്തെയോ വിവരം അറിയിക്കുക. വിവരം നല്‍കുന്നവരെക്കുറിച്ച് പുറത്തറിയില്ലെന്ന ഉറപ്പ് നാട്ടുകാരെ ബോധ്യപ്പെടുത്തുക. സ്‌കൂള്‍, കോളേജ് തലത്തില്‍ കുട്ടികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, പോലീസ്, പഞ്ചായത്ത് മെമ്പര്‍ എന്നിവരെ ചേര്‍ത്ത് ജനകീയ സമിതികള്‍ രൂപീകരിക്കുക.  

ലഹരി ഉപയോഗം നിര്‍ത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും, പിന്മാറ്റ ലക്ഷണങ്ങളോടുള്ള ഭീതി മൂലം പലരും നിര്‍ത്താന്‍ മടിക്കും. ശരിയായ ചികിത്സ ലഭിച്ചാല്‍ നല്ലരീതിയില്‍ ഇവയെ നേരിടാന്‍ കഴിയുമെന്നും, സാധാരണ ജീവിതം സാധ്യമാണെന്നും ബോധ്യപ്പെടുത്തണം. സമൂഹത്തില്‍ ഒറ്റപ്പെടുമോ എന്ന ആശങ്ക, കുറ്റബോധം, ആത്മവിശ്വാസമില്ലായ്മ, നൈരാശ്യം തുടങ്ങി പല മാനസിക പ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാധ്യത ഉള്ളതുകൊണ്ട് വിദഗ്ധ കൗണ്‍സിലിങ് ഇവര്‍ക്കായി നല്‍കണം. ഒരു സൈക്കോളജിസ്റ്റിന്റെയും, സൈക്യാട്രിസ്റ്റിന്റെയും സേവനം ഉറപ്പാക്കണം.  പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ കൗണ്‍സിലിങ് നടത്താനുള്ള സംവിധാനം ഒരുക്കണം. കിടത്തി ചികിത്സ ആവശ്യമുള്ളവര്‍ക്കായി സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഒരുക്കണം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക