Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

മഹാനായ പുരാവസ്തു ഗവേഷകന്‍

ഒരിക്കല്‍ ഒരു സൈറ്റില്‍ എത്തി അദ്ദേഹം പറഞ്ഞു, നിങ്ങള്‍ കാണുന്ന കല്ലും മണ്ണും വെറും കല്ലും മണ്ണുമല്ല; അത് ഒരു സമുദായത്തിന്റെ, ഒരു സമൂഹത്തിന്റെ, ഒരു സംസ്‌കാരത്തിന്റെ ചരിത്രമാണ്. കല്ലിന്റെ രൂപത്തിലും ഭാവത്തിലും നമ്മള്‍ സമുദായത്തേയും സമൂഹത്തേയും സംസ്‌കാരത്തേയും പഠിക്കണം. മനുഷ്യന്റെ ചോരയും നീരും ഉറങ്ങിക്കിടക്കുന്ന മണ്ണാണിത് എന്നത് മനസ്സിലാക്കിവേണം പ്രവര്‍ത്തിക്കേണ്ടത്. പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന ഡോക്ടറെപോലെയായിരിക്കണം പുരാവസ്തു ഗവേഷകന്‍ എന്നും അദ്ദേഹം പറയുമായിരുന്നു.

കെ.കെ. മുഹമ്മദ് by കെ.കെ. മുഹമ്മദ്
Sep 12, 2022, 05:19 am IST
in Main Article

അയോധ്യാ പര്യവേഷണ സമയത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ മുന്‍ ഡയറക്ടര്‍ ജനറല്‍ പ്രൊഫ. ബി.ബി.ലാല്‍ നേതൃത്വം നല്‍കിയ സംഘത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് മഹാ ഭാഗ്യമായിട്ടാണ് കരുതുന്നത്. രാമായണവുമായി ബന്ധപ്പെട്ട അയോദ്ധ്യ, ഭരദ്വാജ ആശ്രമം, നന്ദിഗ്രാം, ചിത്രകൂട്, ശൃംഗവേരപുര എന്നീ അഞ്ച് കേന്ദ്രങ്ങളില്‍ ഉദ്ഖനനം നടത്തുന്ന  ”ആര്‍ക്കിയോളജി ഓഫ് രാമായണ സൈറ്റ്‌സ്” എന്ന പേരിലുള്ള ഒരു പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു അത്. ഉദ്ഖനനം  എന്താണ് എങ്ങനെയാണ് എങ്ങനെ വേണം എന്നൊക്കെ വ്യക്തമായ രൂപരേഖയും മാര്‍ഗ്ഗദര്‍ശനവും അദ്ദേഹം നല്‍കുമായിരുന്നു.  പര്യവേഷണത്തിനു മുന്‍പ്  നടത്തേണ്ട പഠനങ്ങളെക്കുറിച്ചും വ്യക്തമായി വിശദീകരിച്ചു തരുമായിരുന്നു.  ഓരോരോ സൈറ്റിലും നേരിട്ടെത്തി പരിശോധന നടത്തും.  അദ്ദേഹം പറഞ്ഞ പലകാര്യങ്ങളും എനിക്ക് ഭാവിയിലേക്കുള്ള വഴിവിളക്കുകളായിരുന്നു. ഒപ്പം നിന്ന് പറഞ്ഞുതരുന്ന പാഠങ്ങളായിരുന്നു അവ.

ഒരിക്കല്‍  ഒരു സൈറ്റില്‍ എത്തി അദ്ദേഹം പറഞ്ഞു, നിങ്ങള്‍ കാണുന്ന കല്ലും മണ്ണും വെറും കല്ലും മണ്ണുമല്ല; അത്  ഒരു സമുദായത്തിന്റെ,  ഒരു സമൂഹത്തിന്റെ, ഒരു സംസ്‌ക്കാരത്തിന്റെ ചരിത്രമാണ്. കല്ലിന്റെ രൂപത്തിലും ഭാവത്തിലും നമ്മള്‍ സമുദായത്തേയും സമൂഹത്തേയും സംസ്‌ക്കാരത്തേയും പഠിക്കണം. മനുഷ്യന്റെ ചോരയും നീരും ഉറങ്ങിക്കിടക്കുന്ന മണ്ണാണിത് എന്നത് മനസ്സിലാക്കിവേണം പ്രവര്‍ത്തിക്കേണ്ടത്.

പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന ഡോക്ടറെപോലെയായിരിക്കണം പുരാവസ്തു ഗവേഷകന്‍ എന്നും അദ്ദേഹം പറയുമായിരുന്നു. ഹൃദസ്തംഭനം മൂലമാണോ ആക്രമിക്കപ്പെട്ടാണോ വെടിയേറ്റാണോ മരിച്ചത് എന്നത് നിര്‍ണ്ണയിക്കുക മാത്രമാണ് ഡോക്ടര്‍ ചെയ്യുന്നത്. അത് സത്യസന്ധമായി ചെയ്യണം. പുരാവസ്തു ഗവേഷകനും വികാരങ്ങളും വിചാരങ്ങളും ഒക്കെയുണ്ടാകും. മതത്തിന്റെയും രാജ്യത്തിന്റെയും ഭാഗമായതിനാല്‍ അതിനനുസരിച്ച വികാരങ്ങളും വിചാരങ്ങളും എല്ലാവര്‍ക്കും ഉണ്ടാകും.  എന്നാല്‍ പുരാവസ്തു ഗവേഷകന്‍ അതില്‍നിന്നു മാറിനില്‍ക്കണം. മുന്നില്‍ തെളിവായി കിട്ടിയ വസ്തുതകളുടെ അടിസ്ഥാനത്തില്‍ സത്യം സത്യമായി പറയണം എന്നതായിരുന്നു നിലപാട്.

ഉപദേശിക്കുക മാത്രമല്ല അതു പാലിക്കുകയയും ചെയ്തതിനാല്‍ ചിലര്‍ക്ക് അദ്ദേഹത്തോട് ഇഷ്ടക്കേടു തോന്നിയിട്ടുണ്ട്. ഇടതുപക്ഷ ചരിത്രകാരന്മാര്‍ മാത്രമല്ല ചില തീവ്ര ഹിന്ദു വാദികള്‍ക്കും ലാലിന്റെ നിലപാടുകള്‍ അസ്വീകാര്യമായിട്ടുണ്ട്. എങ്കിലും നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം ഒരിക്കലും തയ്യാറായിട്ടില്ല. 1976ല്‍  ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചതും അന്നത്തെ വകുപ്പുമന്ത്രിയോടുള്ള അഭിപ്രായ വ്യത്യാസം മൂലമാണ്.

അയോധ്യയുടെ കാര്യത്തിലും ബി.ബി.ലാലിന്റെ നേതൃത്വത്തിലുളള കണ്ടെത്തലുകള്‍ നിര്‍ണ്ണായകമായിരുന്നു. കെട്ടിടത്തിനേക്കാള്‍ വലിയ ഒരു കെട്ടിടത്തിന്റെ ഭാഗമായിരുന്നു എന്നു കരുതാവുന്ന തൂണുകളുടെ അസ്ഥിവാരങ്ങളുടെ നിരകള്‍  അയോദ്ധ്യയില്‍ കണ്ടെത്തി. പള്ളിയില്‍ നിന്നും ഏതാനും മീറ്റര്‍ അകലെ പുരാവസ്തു ഗവേഷണത്തിലൂടെ കണ്ടെത്തിയ ഇഷ്ടികത്തൂണുകളുടെ കരിഞ്ഞ അടിത്തറകള്‍ 11-ാം നൂറ്റാണ്ടു മുതല്‍ ഒരു വലിയ ക്ഷേത്രം നിലനിന്നതായി സൂചിപ്പിക്കുന്നുവെന്ന് പ്രൊഫ. ലാല്‍ രേഖപ്പെടുത്തി. പള്ളിയുടെ തെക്ക് ഭാഗത്ത് 4 മീറ്റര്‍ ദൂരെയുള്ള ഒരു കിടങ്ങില്‍ ഇഷ്ടികയുടെയും കല്ലിന്റെയും തൂണുകളുടെ അടിത്തറകളുടെ സമാന്തര നിരകള്‍ കാണപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ”ബാബറികെട്ടിടത്തിന്റെ സ്തംഭങ്ങളോടു ചേര്‍ന്ന്, ഹിന്ദു ശൈലിയിലുള്ള കൊത്തുപണികളും ശില്പവേലകളും മാത്രമല്ല ഹിന്ദു ദേവതകളുടെ ചിത്രങ്ങളും ഉള്ള പന്ത്രണ്ട് കല്‍ത്തൂണുകളുണ്ട്. ഈ തൂണുകള്‍ പള്ളിയുടെ അവിഭാജ്യ ഭാഗമല്ലെന്ന കാര്യം ഒറ്റനോട്ടത്തില്‍ വ്യക്തമാണ്.” എന്ന് ‘രാമ: ഹിസ് ഹിസ്റ്റോറിസിറ്റി മന്ദിര്‍ ആന്റ് സേതു’ എന്ന ഗ്രന്ഥത്തില്‍ ബി.ബി.ലാല്‍ വ്യക്തമാക്കുകയും ചെയ്തു.

എനിക്ക് എല്ലാ അര്‍ത്ഥത്തിലും വഴികാട്ടിയായ മഹാഗുരുവാണ് അദ്ദേഹം. ചമ്പല്‍കാടുകളില്‍ പര്യവേഷണം നടത്തി അവിടുത്തെ 80 ക്ഷേത്രങ്ങള്‍ വീണ്ടെടുക്കാന്‍ എനിക്ക് സാധിച്ചിരുന്നു. അതിന്റെ റിപ്പോര്‍ട്ട് പ്രോഫ ലാലിനു നല്‍കിയപ്പോള്‍ അഭിനന്ദിക്കുക മാത്രമല്ല, എന്റേത് മഹത്തായ പ്രവര്‍ത്തിയാണെന്നും അതിനുസരിച്ച അംഗീകാരം നല്‍കണമെന്നും ആവശ്യപ്പെട്ട് അന്നത്തെ വകുപ്പ് മന്ത്രിക്ക് കത്തെഴുതുകയും ചെയ്തു.

കേരളത്തേയും മലയാളികളേയും ഇഷ്ടപ്പെട്ട പ്രോഫ. ലാലിന് ചെറിയൊരു കേരള ബന്ധം കൂടിയുണ്ട്.  ചെറുമകള്‍ അഞ്ജലിയുടെ ഭര്‍ത്താവ് ശിവശേഖരന്‍ നായര്‍ കൊച്ചി സ്വദേശിയാണ്.

Tags: അയോധ്യk k muhammedബിബി ലാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

രാമക്ഷേത്രം ഭാരതത്തിന്റെ യശസ്സുയര്‍ത്തും; സത്സംഗം മാസിക ചീഫ് എഡിറ്റര്‍ കെ.കെ. മുഹമ്മദുമായി നടത്തിയ അഭിമുഖം

Main Article

അയോദ്ധ്യയും മലയാളികളും

Kerala

അയോധ്യയിലെ പ്രാണപ്രതിഷ്ഠ: അഞ്ഞൂറുവര്‍ഷം മുമ്പ് ആരംഭിച്ച മഹായുദ്ധം ഭാരതം വിജയിച്ചിരിക്കുന്നു- കെ.കെ.മുഹമ്മദ്

കെ.കെ. മുഹമ്മദ് -അയോധ്യബാബ്റി മസ്ജിദ് ഖനനം ചെയ്ത സംഘത്തിലുണ്ടായിരുന്ന പുരാവസ്തുവിദഗ്ധന്‍(ഇടത്ത്) അയോധ്യരാമക്ഷേത്രഭൂമിയില്‍ നിലകൊണ്ട ബാബറി മസ്ജിദ്(വലത്ത്)
India

അയോധ്യ-ബാബ്റി മസ്ജിദ് വിവാദമാക്കിയത് കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍; തര്‍ക്കഭൂമി ഖനനം ചെയ്തപ്പോള്‍ കിട്ടിയ 62 തൂണുകള്‍ ക്ഷേത്രത്തിന്‍റേത്: മുഹമ്മദ്

India

ശ്രീരാമജന്മഭൂമി: രാംപഥ് ഒന്നാംഘട്ടം ഒക്‌ടോബറില്‍ പൂര്‍ത്തിയാകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.