Categories: Kerala

കോഴിക്കോട് പ്രൊവിഡന്‍സ് സ്കൂളില്‍ തട്ടത്തിന്റെ പേരില്‍ വിവാദം; പരാതിയുമായി പെണ്‍കുട്ടിയുടെ പിതാവ്

പ്രൊവിഡന്‍റ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ തട്ടത്തിന്‍റെ പേരില്‍ വിവാദം. തട്ടം ധരിക്കണമെന്നാവശ്യപ്പെട്ട് ഒരു വിദ്യാര്‍ത്ഥിനിയുടെ പിവാതാണ് സ്കൂള്‍ അധികൃതര്‍ക്കെതിരെ ശിരോവസ്ത്രം വിലക്കുന്നുവെന്നാരോപിച്ച് മന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.

Published by

കോഴിക്കോട്: പ്രൊവിഡന്‍റ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ തട്ടത്തിന്റെ പേരില്‍ വിവാദം. തട്ടം ധരിക്കണമെന്നാവശ്യപ്പെട്ട് ഒരു വിദ്യാര്‍ത്ഥിനിയുടെ പിവാതാണ് സ്കൂള്‍ അധികൃതര്‍ക്കെതിരെ ശിരോവസ്ത്രം വിലക്കുന്നുവെന്നാരോപിച്ച് മന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.  

മന്ത്രി വി. ശിവന്‍കുട്ടിക്കാണ് വിദ്യാര്‍ത്ഥിനിയുടെ പിതാവ് മുസ്തഫ പരാതി നല്‍കിയിരിക്കുന്നത്.  

കേരളത്തില്‍ 2018ല്‍ ഇത് സംബന്ധിച്ച ഹൈക്കോടതി വിധി വന്നിരുന്നു. തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗര്‍ സ്കൂളിലെ രണ്ട് വിദ്യാര്‍ത്ഥിനികളാണ് സ്കൂളില്‍ ഹിജാബും ഫുള്‍കൈ ഷര്‍ട്ടും ധരിച്ച് ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ എത്തിയത്. സ്കൂള്‍ യൂണിഫോം കോഡിന് പുറമെ ഹിജാബ്  ധരിയ്‌ക്കാന്‍ അനുവദിക്കണെന്ന ഹര്‍ജി അന്ന് ഹൈക്കോടതി തള്ളി. സ്വകാര്യ സ്ഥാപനത്തിന്റെ മൗലികാവകാശം പ്രധാനമെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. സ്ഥാപനത്തിന്റെ മൗലിക അവകാശത്തിന് വിരുദ്ധമായി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വ്യക്തിഗത അവകാശം അടിച്ചേല്‍പ്പിക്കാനാകില്ലെന്നായിരുന്നു കോടതി അന്ന് പറഞ്ഞത്.  

എന്നാല്‍ വിദ്യാഭ്യാസമന്ത്രി തന്റെ കാര്യത്തില്‍ അനുകൂലനിലപാട് സ്വീകരിക്കാമെന്ന് ഉറപ്പ് തന്നിട്ടുണ്ടെന്നാണ് മുസ്തഫ പറയുന്നത്. മാനേജ്മെന്‍റിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറയുന്നു. പ്ലസ് വണ്‍ അലോട്ട്മെന്‍റ് കിട്ടി പ്രവേശനത്തിന് പോയപ്പോഴാണ് സ്കൂള്‍ യൂണിഫോമില്‍ ശിരോവസ്ത്രം അനുവദനീയമല്ലെന്ന് പ്രൊവിഡന്‍റ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിയെ അറിയച്ചതെന്ന് പറയുന്നു.  

തട്ടമിടാന്‍ പറ്റില്ലെന്നോ എന്ന ചോദ്യത്തിന് ഇവിടെ ഇങ്ങിനെയാണെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞതായി മുസ്തഫ പറയുന്നു. എന്നാല്‍ ചില കുട്ടികള്‍ക്ക് മാത്രമായി സ്കൂളിലെ ഡ്രസ് കോഡ് മാറ്റാനാവില്ലെന്ന നിലപാടാണ് സ്കൂളിന്‍റേത്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക