കൊച്ചി: മസാല ബോണ്ട് കേസില്‍ കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തിന് സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന കിഫ്ബിയുടെ ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല. എന്നാല്‍, കിഫ്ബിയുടെ ഹര്‍ജിയിലെ ആരോപണങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കാന്‍ ഇഡിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.ഹര്‍ജി സെപ്റ്റംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കാനായി മാറ്റി.
മസാല ബോണ്ട് വിതരണവുമായി ബന്ധപ്പെട്ട ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്നായിരുന്നു കിഫ്ബിയുടെ ആവശ്യം. ബോണ്ട് വിതരണം റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയായിരുന്നു നടന്നതെന്നും ഫെമ നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും കിഫ്ബി ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഫെമ നിയമം ലംഘിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കേണ്ടത് റിസര്‍വ് ബാങ്കാണെന്നും കിഫ്ബി പറഞ്ഞു. എന്നാല്‍ മസാല ബോണ്ട് വിതരണത്തില്‍ ഫെമ നിയമം ലംഘിച്ചതായി സംശയമുണ്ടെന്നും ഇക്കാര്യം പരിശോധിക്കണമെന്നുമായിരുന്നു ഇഡി കോടതിയില്‍ വ്യക്തമാക്കിയത്. ഈ നടപടിക്കെതിരെയാണു കിഫ്ബിയും സിഇഒ കെ.എം.ഏബ്രഹാമും ജോയിന്റ് ഫണ്ട് മാനേജരും ഹൈക്കോടതിയെ സമീപിച്ചത്. മറുപടി സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സാവകാശം വേണമെന്നും ഇഡി കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: