Categories: Mollywood

ധ്യാന്‍ ശ്രീനിവാസന്‍, ഭഗത് മാനുവല്‍, ഐശ്വര്യ മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്ന ചിത്രം ‘പാപ്പരാസികള്‍’; ചിത്രീകരണം തുടങ്ങി

ശ്രീവര്‍മ പ്രൊഡക്ഷന്‍സിനുവേണ്ടി ശ്രീജിത്ത് വര്‍മ്മ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് പാപ്പരാസികള്‍.

Published by

സൈക്കോ ത്രില്ലര്‍ മൂവിയായ പാപ്പരാസികള്‍ ചിത്രീകരണം തുടങ്ങി. മുനാസ് മൊയ്തീന്‍ രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം മൂന്നാര്‍, അടിമാലി എന്നീ പ്രദേശങ്ങളിലായാണ്. ധ്യാന്‍ ശ്രീനിവാസന്‍, ഭഗത് മാനുവല്‍, ഐശ്വര്യ മേനോന്‍ എന്നിവരാണ് സിനിമയില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.  

ശ്രീവര്‍മ പ്രൊഡക്ഷന്‍സിനുവേണ്ടി  ശ്രീജിത്ത് വര്‍മ്മ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് പാപ്പരാസികള്‍. കോ- പ്രൊഡ്യൂസേര്‍സ് നൗഷാദ് ചാത്തല്ലൂര്‍, ഫഹദ് മൈമൂണ്‍. ജാഫര്‍ ഇടുക്കി, ഇന്നസെന്റ്, ടി.ജി. രവി, ശ്രീജിത്ത് വര്‍മ, ഫഹദ് മൈമൂണ്‍, ജയശ്രീ, ജയരാജ് വാര്യര്‍, ഇടവേള ബാബു, നിര്‍മ്മല്‍ പാലാഴി, ഹരിശ്രീ യൂസഫ്, രാകേന്ദ് ആര്‍., അനീഷ് ഗോപാലന്‍, ബഷീര്‍ ഭാസി, സുധീര്‍ സൂഫി, രോഹിത് മേനോന്‍, അസര്‍, നിഷാ സാരംഗ്, ജാനിക മധു, അമയ പറൂസ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നത്.  

ഡിഒപി- രാഹുല്‍ സി. വിമല. എഡിറ്റിങ് സിയാദ് റഷീദ്. ബി.കെ. ഹരിനാരായണന്‍, ജ്യോതിഷ് ടി. കാശി  എന്നിവര്‍ എഴുതിയ ഗാനങ്ങള്‍ക്ക്  മണികണ്ഠന്‍ അയ്യപ്പ ഈണം പകര്‍ന്നിരിക്കുന്നു. കലാ സംവിധാനം- ധനരാജ് ബാലുശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മോഹന്‍ സി. നീലമംഗലം. അസോസിയേറ്റ് ഡയറക്ടര്‍ മുഹമ്മദ് റിയാസ് എസ്.എം., പ്രസൂണ്‍ പ്രകാശന്‍. പിആര്‍ഒ- എം.കെ. ഷെജിന്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക