കൊച്ചി: ഏറ്റവും ശക്തയായ എതിരാളിയുടേയും ഏറ്റവും അടുത്ത സുഹൃത്തിന്റേയും വേര്‍പാടില്‍ വേദന, പി.ടി. ഉഷ ട്വിറ്ററില്‍ കുറിച്ചു. ക്യാന്‍സറിനോടു പൊരുതിയാണ് മരണത്തിനു കീഴടങ്ങുന്നത്. പക്ഷേ ജീവിതത്തിലെ ജേതാവായി അവളെ കാലം എക്കാലവും ഓര്‍ക്കും, ഉഷ തുടര്‍ന്നു.
ന്യൂദല്‍ഹിയില്‍ 1982 ഏഷ്യന്‍ ഗെയിംസിലെ നൂറു മീറ്ററിലാണ് ലിഡിയ ഡി വേഗയും ഉഷയും തമ്മിലുള്ള ആദ്യ നേര്‍ക്കു നേര്‍ പോരാട്ടം. തൊട്ടു മുന്‍ വര്‍ഷം വടക്കു കിഴക്കന്‍ ഗെയിംസിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് ലിഡിയ ദല്‍ഹിയിലെത്തിയത്. ആദ്യ അമ്പതു മീറ്ററിനു ശേഷം കുതിച്ചു കയറിയ ലിഡിയ ഉഷയെ മറികടന്ന് സ്വര്‍ണം നേടി. പക്ഷേ ഉഷയ്‌ക്ക് അതൊരു തുടക്കമായിരുന്നു. 1985 ജക്കാര്‍ത്ത ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ അഞ്ചു സ്വര്‍ണമാണ് ഉഷ സ്വന്തമാക്കിയത്, ലിഡിയ ഒരൊറ്റ വെങ്കലത്തില്‍ തൃപ്തയായി.
പക്ഷേ, അടുത്ത വര്‍ഷം സോള്‍ ഏഷ്യന്‍ ഗെയിംസില്‍ ഇഷ്ട ഇനമായ 100 മീറ്ററില്‍ ഉഷയെ രണ്ടാം സ്ഥാനത്താക്കി ലിഡിയ സ്വര്‍ണം നേടി. 200, 400, 400 മീറ്റര്‍ ഹര്‍ഡില്‍സ്, 400 മീറ്റര്‍ റിലേ എന്നിവയില്‍ ഉഷ ആധിപത്യം നിലനിര്‍ത്തി. 87 ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ ഇനങ്ങളില്‍ ഉഷ ജേതാവായപ്പോള്‍, 100, 200 സ്വര്‍ണങ്ങള്‍ ലിഡിയ സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: