കൊളംബോ: ശ്രീലങ്കയില്‍ സ്പീക്കര്‍ മഹിന്ദ അബേയ്‌വര്‍ധനേ താത്കാലിക പ്രസിഡന്റാകും. ഒരുമാസത്തിന് ശേഷം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. പാര്‍ലമെന്റ് സമ്മേളനം വെള്ളിയാഴ്‌ച്ച ചേര്‍ന്നേക്കുമെന്നാണ് വിവരം.
രാജ്യത്ത് ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുകയും പ്രസിഡന്റ് ഗോതാബയ രാജപക്സെ ഒളിച്ചോടുകയും രാജി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സ്പീക്കര്‍ മഹിന്ദ അബേയ്വര്‍ധനേ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റാകുന്നത്. ഒരു മാസത്തിന് ശേഷം തിരഞ്ഞെടുക്കുന്ന പുതിയ പ്രസിഡന്റിന് ശേഷിക്കുന്ന രണ്ടു വര്‍ഷം അധികാരത്തിലിരിക്കാം.
കലാപം തുടരുന്ന ലങ്കയില്‍ പ്രക്ഷോഭകരോട് പിരിഞ്ഞു പോകാന്‍ സംയുക്ത സൈനിക മേധാവി അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ സഹകരിക്കണമെന്ന് ജനറല്‍ ഷാവേന്ദ്ര സില്‍വ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: