Categories: Kottayam

നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അപകടം സംഭവിച്ച യുവതി മരിച്ചു, അപകടത്തില്‍ ദുരൂഹത

തിരുവല്ലയില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുന്ന സമയത്ത് ജിന്‍സി പ്ലാറ്റ്‌ഫോമിലേക്ക് ചാടി ഇറങ്ങാന്‍ ശ്രമിക്കുകയും, പെട്ടെന്ന് വീണ് പ്ലാറ്റ്‌ഫോമില്‍ തല ഇടിക്കുകയുമായിരുന്നു

Published by

കോട്ടയം: നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന്ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വീണ യുവതി മരിച്ചു.കോട്ടയം മേലകാവ് സ്വദേശിനി ജിന്‍സി ജോണ്‍ ആണ് മരിച്ചത്.കഴിഞ്ഞ തിങ്കളാഴ്‌ച്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്.സംഭവത്തില്‍ ദുരൂഹത ആരോപിക്കുന്നുണ്ട്.നാഗര്‍കോവില്‍ നിന്ന് കോട്ടയത്തേക്കുളള യാത്രയ്‌ക്കിടെയാണ് അപകടം ഉണ്ടായത്.

തിരുവല്ലയില്‍  നിന്ന് ട്രെയിന്‍ പുറപ്പെടുന്ന സമയത്ത് ജിന്‍സി പ്ലാറ്റ്‌ഫോമിലേക്ക് ചാടി ഇറങ്ങാന്‍ ശ്രമിക്കുകയും, പെട്ടെന്ന് വീണ് പ്ലാറ്റ്‌ഫോമില്‍ തല ഇടിക്കുകയുമായിരുന്നു.ഇവരെ തിരുവല്ലായിലെ ആശുപത്രിയില്‍ തീവ്രപരിചരണവീഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിച്ചു.

-->

എന്നാല്‍ ജിന്‍സി യാത്ര ചെയ്ത കമ്പാര്‍ട്ട്‌മെന്റില്‍ മുഷിഞ്ഞ വേഷം ധരിച്ച ഒരാളെ കണ്ടതായി സഹയാത്രികര്‍ പറഞ്ഞതായാണ് അഭ്യൂഹം.ഇയാളെ കണ്ട് ഭയന്നാണെ ജിന്‍സി പ്ലാറ്റ്‌ഫോമിലേക്ക് ചാടിയതെന്ന് സംശയിക്കുന്നു.സംഭവത്തെക്കുറിച്ച് റെയില്‍വേ പോലീസും, തിരുവല്ല പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.എന്നാല്‍ അപകടം നടന്ന സ്ഥലത്തെ സിസിടിവി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by