Categories: New Release

‘മുഹമ്മദ് നബിയുടെ മകളുടെ കഥ’; പ്രവാചക നിന്ദ ആരോപിച്ച് പ്രതിഷേധം; ‘സ്വര്‍ഗീയ വനിത’ സിനിമ പിന്‍വലിച്ച് സീന്‍വേള്‍ഡ്

മുസ്ലീം മത സ്ഥാപകന്‍ മുഹമ്മദ് നബിയുടെ മകള്‍ ഫാത്തിമയെ കേന്ദ്രകഥാപാത്രമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

Published by

ലണ്ടന്‍: പ്രവാചക നിന്ദ ആരോപിച്ച് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ‘ലേഡി ഓഫ് ഹെവന്‍’ സിനിമ പിന്‍വലിച്ച് പ്രദര്‍ശനക്കമ്പനി. ബ്രിട്ടന്‍ ആസ്ഥാനമായ സീന്‍വേള്‍ഡ് വിതരണ-പ്രദര്‍ശന കമ്പനിയാണ് ചിത്രം തീയറ്ററുകളില്‍ നിന്നും നീക്കുന്നതായി അറിയിച്ചത്. ചിത്രത്തില്‍ മുഹമ്മദ് നബിയെ നിന്ദിക്കുന്നു എന്ന് ആരോപിച്ച് മുസ്ലീം സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.  

മുസ്ലീം മത സ്ഥാപകന്‍ മുഹമ്മദ് നബിയുടെ മകള്‍ ഫാത്തിമയെ കേന്ദ്രകഥാപാത്രമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഷിയാ മുസ്ലീം പശ്ചാത്തലതത്തില്‍ എടുത്തിരിക്കുന്ന സിനിമ ഐഎസ്‌ഐസ് നേയും ഇസ്ലാമിക തീവ്രവാദത്തെ കുറിച്ചും പരാമര്‍ശിക്കുന്നു. ജൂണ്‍ മൂന്നിന് ചിത്രം തീയറ്ററുകളില്‍ എത്തിയെങ്കിലും ഇസ്ലാമിക മതമൗലിക വാദികള്‍ പലയിടത്തും പ്രദര്‍ശനം തടഞ്ഞു.  

എലീ കിംഗാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കുവൈത്തി ഷിയാ വംശജനും മുസ്ലീം മത പണ്ഡിതനുമായ ഷെയ്ഖ് അല്‍ ഹബീബാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രമുഖ ഇംഗ്ലീഷ് നടി ഡെനീസ് ബാലാക്ക് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.  

2019 ലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.  2020ല്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഉദേശിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല. പിന്നാലെ കൊവിഡ് വ്യാപനം രൂക്ഷമായതും റിലാസ് നീണ്ടുപോകാന്‍ കാരണമായി. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by