പി.കെ. സദാശിവന്‍പിള്ള
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
സന്താനങ്ങളുടെ ജോലി കാര്യത്തില്‍ തീരുമാനമാകും. പുതിയതായി ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. ഉന്നതവിദ്യാഭ്യാസത്തിന് ചേരും. പല വിധത്തില്‍ ധനാഗമമുണ്ടാകും. ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യും. വ്യാപാര വ്യവസായാദികളില്‍ പുരോഗതിയുണ്ടാകും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
പുതിയ സുഹൃദ് ബന്ധങ്ങളുണ്ടാകും. പാര്‍ട്ണര്‍ഷിപ്പ് ബിസിനസ്സില്‍ നേട്ടമുണ്ടാകും. കര്‍മരംഗം തൃപ്തികരമായിരിക്കും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. പത്രപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും അനുകൂല സമയമാണ്.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
സഹകരണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥലമാറ്റമോ സസ്‌പെന്‍ഷനോ പ്രതീക്ഷിക്കാം. ശത്രുക്കളില്‍നിന്ന് ചില പ്രയാസങ്ങള്‍ നേരിടും. മന്ദീഭവിച്ചു കിടക്കുന്ന വ്യാപാര സ്ഥാപനം ഉയര്‍ച്ചയിലേക്ക് വരും. പാര്‍ട്ണറുമായി ചേര്‍ന്നു ചെയ്യുന്ന പ്രവര്‍ത്തനരംഗത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
തിരഞ്ഞെടുപ്പുകളില്‍ വിജയിക്കും. കാര്‍ഷികാദായം ലഭിക്കും. വ്യവഹാരാദികളില്‍ വിജയം വരിക്കും. പോലീസ്, പട്ടാളം എന്നീ ജോലിയുള്ളവര്‍ക്ക് അംഗീകാരവും അനുമോദനവും ലഭിക്കും. ബന്ധുബലം വര്‍ധിക്കും. പിതൃസ്വത്ത് ലഭിക്കാനിടയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
പുതിയ ബിസിനസ്സില്‍ പണം മുടക്കും. വിദേശത്തുനിന്ന് പ്രോത്സാഹജനകമായ എഴുത്തുകള്‍ ലഭിക്കും. വ്യവഹാരാദികളില്‍ വിജയം വരിക്കും. കര്‍മത്തില്‍ ചില പ്രയാസങ്ങള്‍ അനുഭവപ്പെടും. സ്ത്രീജനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളില്‍പ്പെടാതെ ശ്രദ്ധിക്കേണ്ടതാണ്.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
ആധാരമെഴുത്തുകാര്‍ക്കും, രജിസ്ട്രാഫീസുമായി ബന്ധപ്പെട്ടവര്‍ക്കും അനുകൂലസമയമാണ്. ഷെയര്‍ ബിസിനസില്‍ നഷ്ടം വരാനുള്ള സാധ്യത കൂടുതലാണ്. സര്‍വീസില്‍ ഉയര്‍ന്ന സ്ഥാനത്തേക്ക് നിയമിക്കപ്പെടും. പൂര്‍വിക സ്വത്ത് അധീനതയില്‍ വന്നുചേരും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
മന്ദഗതിയിലായ കച്ചവടം വികസിക്കും. വ്യവഹാരാദി കാര്യങ്ങളില്‍ പ്രതീക്ഷിക്കുന്ന വിജയം ലഭിക്കില്ല. ക്രയവിക്രയങ്ങള്‍ നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ധനനഷ്ടം, മാനഹാനി ഇവ വരാതെ ശ്രദ്ധിക്കണം. പിതാവുമായി അഭിപ്രായഭിന്നത മൂലം വീട് വിട്ട് താമസിക്കേണ്ട അവസരമുണ്ടാകും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
കൃഷിയില്‍നിന്നും നഷ്ടം സംഭവിക്കും. ബിസിനസ്സില്‍നിന്ന് ആദായം ലഭിക്കും. കുടുംബത്തില്‍ സമാധാനമുണ്ടാകും. പണപരമായ പ്രയാസങ്ങള്‍ വരും. ഹൃദ്രോഗത്തിന് സാധ്യതയുണ്ട്. നാടകം, സിനിമ എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമാണ്.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
കര്‍മരംഗത്ത് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്നതാണ്. പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പുവച്ചേക്കും. വരുമാനത്തില്‍ വര്‍ധനയുണ്ടാകും. താല്‍ക്കാലിക നിയമനം ലഭിച്ചവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
കുടുംബത്തില്‍ പൊതുവേ സ്വസ്ഥത അനുഭവപ്പെടും. നല്ല വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിയും. വീട്ടില്‍ അതിഥി സല്‍ക്കാരം നടത്തിയേക്കും. ഭൂമി വാങ്ങുന്നതിന് അഡ്വാന്‍സ് നല്‍കിയേക്കും. ശത്രുക്കളുടെ മേല്‍ വിജയം നേടാന്‍ കഴിയും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
വരവില്‍ കവിഞ്ഞ ചെലവ് അനുഭവപ്പെടും. പൊതുപ്രവര്‍ത്തകര്‍ക്ക് നല്ല സമയമാണ്. ഡോക്ടര്‍മാര്‍ക്ക് പണവും പ്രശസ്തിയും വര്‍ധിക്കും. ചെറുയാത്രകള്‍ സുഖകരമാകും. കടമെടുത്ത് കടം തീര്‍ക്കാന്‍ ശ്രമിക്കും. ഗൃഹോപകരണങ്ങള്‍ വാങ്ങും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
സംഭാവന വകയിലും മറ്റും കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരും. വിദ്യാഭ്യാസപരമായി ഉയര്‍ച്ചയുണ്ടാകും. ബോണ്ടുകളൊ ഷെയറുകളൊ വാങ്ങാനിടയുണ്ട്. ദൂരയാത്രകള്‍ വേണ്ടെന്ന് വയ്‌ക്കും. സര്‍വീസ് മുഖേന കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. പിതാവിന് ശ്രേയസ്സ് വര്‍ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: